ഇന്ത്യ തന്നെയാണ് ജീവിക്കാൻ കൂടുതൽ സൗകര്യം, അമേരിക്കയിലെ പോലെയല്ല; പോസ്റ്റുമായി വിദേശിയായ യുവതി

Published : Oct 17, 2025, 01:18 PM IST
 Kristen Fischer

Synopsis

അതുപോലെ സിനിമ കാണാനും ഡോക്ടറെ കാണാനും എല്ലാം യുഎസ്സിൽ വലിയ തുക ചെലവ് വരുമെന്നും എന്നാൽ ഇന്ത്യയിൽ ചെലവ് വളരെ കുറവാണ് എന്നുമാണ് ഫിഷറിന്റെ പോസ്റ്റിൽ പറയുന്നത്.

ഇന്ത്യയിലെയും അമേരിക്കയിലെയും ജീവിതച്ചെലവുകൾ താരതമ്യം ചെയ്ത് അമേരിക്കക്കാരിയായ യുവതി. ഇന്ത്യയിലാണ് ജീവിക്കാൻ കൂടുതൽ സൗകര്യം എന്നാണ് വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന യുവതിയുടെ അഭിപ്രായം. വരുമാനം കുറവാണെങ്കിലും ഇന്ത്യയിൽ ജീവിക്കാം എന്നാണ് അവർ പറയുന്നത്. "എന്തുകൊണ്ടാണ് ഞാൻ യുഎസ്എയിൽ താമസിക്കാൻ ആഗ്രഹിക്കാതെ ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്നത് എന്നോ എന്നാണ് അവർ പോസ്റ്റിന്റെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. "ആളുകൾക്ക് തീർച്ചയായും അമേരിക്കയിൽ കൂടുതൽ സമ്പാദിക്കാൻ കഴിയും, പക്ഷേ അതുപോലെ തന്നെ അവിടെ അവർക്ക് കൂടുതൽ ചെലവഴിക്കേണ്ടിയും വരും" എന്നാണ് ഫിഷർ എഴുതുന്നത്.

യുഎസ്എയിൽ പലതിന്റെയും ചിലവ് ഇന്ത്യയെ വച്ച് നോക്കുമ്പോൾ വളരെ കൂടുതലാണ് എന്നാണ് ഫിഷർ പറയുന്നത്. വീഡിയോയിൽ, ഫിഷർ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിരവധി പൊതുവായ ചെലവുകൾ താരതമ്യം ചെയ്തു‌. ഹെയർകട്ട്, വൈഫൈ മുതൽ ഡോക്ടർമാരെ കാണിക്കുന്നത്, മൊബൈൽ ഫോൺ പ്ലാനുകൾ എന്നിവ വരെയുള്ള കാര്യങ്ങളിൽ എങ്ങനെയാണ് ഇരു രാജ്യങ്ങളിലും ചെലവ് വ്യത്യാസപ്പെടുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഒരു സാധാരണ ഹെയർകട്ടിന് യുഎസിൽ $15-$50 (1,300- 4300) വരെ ചിലവാകുമെന്നും ഇന്ത്യയിൽ $1.20-$2.50 (100-250) വരെ മാത്രമേ ചെലവാകൂ എന്നും അവർ പറയുന്നു. 10 മുതൽ 20 മടങ്ങ് വരെ ഇന്ത്യയിൽ ചെലവ് കുറവാണ് എന്നാണ് ഫിഷറിന്റെ അഭിപ്രായം. അതുപോലെ, യുഎസിൽ വൈഫൈയ്ക്ക് പ്രതിമാസം $80 (7,030.60) ചിലവാകുമ്പോൾ ഇന്ത്യയിൽ $8 (703) മാത്രമാണ് ചെലവ് എന്നും ഫിഷർ പോസ്റ്റിൽ പറഞ്ഞു.

 

 

അതുപോലെ സിനിമ കാണാനും ഡോക്ടറെ കാണാനും എല്ലാം യുഎസ്സിൽ വലിയ തുക ചെലവ് വരുമെന്നും എന്നാൽ ഇന്ത്യയിൽ ചെലവ് വളരെ കുറവാണ് എന്നുമാണ് ഫിഷറിന്റെ പോസ്റ്റിൽ പറയുന്നത്. "സത്യം പറഞ്ഞാൽ, യുഎസ്സിൽ ഉള്ളതിനേക്കാൾ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിൽ താമസിക്കുമ്പോൾ നമുക്ക് കുറച്ച് പണം മാത്രമേ സമ്പാദിക്കാൻ കഴിയൂ എങ്കിലും, ആ സമ്പാദിക്കുന്ന പണത്തിൽ തന്നെ നമുക്ക് വളരെ മികച്ച രീതിയിൽ ജീവിക്കാൻ കഴിയും" എന്നും ഫിഷർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്