യൂട്യൂബിലൂടെ കാശുണ്ടാക്കാന്‍ വേണ്ടി അഭ്യാസം; സിംഗപ്പൂരിലെ 'മിന്നല്‍ മുരളി'ക്ക് എട്ടിന്റെ പണി!

Published : Jun 01, 2022, 07:44 PM IST
യൂട്യൂബിലൂടെ കാശുണ്ടാക്കാന്‍ വേണ്ടി അഭ്യാസം;  സിംഗപ്പൂരിലെ 'മിന്നല്‍ മുരളി'ക്ക് എട്ടിന്റെ പണി!

Synopsis

ഇപ്പോള്‍ കോടതി 400 സിംഗപ്പൂര്‍ ഡോളേഴ്‌സ് പിഴയടച്ചിരിക്കുകയാണ്. അതായത്, 2.2 ലക്ഷം ഇന്ത്യന്‍ രൂപ. കൊവിഡ് നിയമങ്ങള്‍ ലംഘിച്ച്, പുതുവര്‍ഷ രാവില്‍ ആളുകളെ കൂട്ടി ഷോ കാണിച്ചതിനാണ് ശിക്ഷ. 

ആളെ കണ്ടാല്‍ നമ്മുടെ മിന്നല്‍ മുരളിയെപ്പോലിരിക്കും. ലോകമെങ്ങും ഹിറ്റായി മാറിയ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയിലെ കഥാപാത്രത്തിന്റെ അതേ എടുപ്പ്. ധരിച്ചിരിക്കുന്നത് മിന്നല്‍ മുരളിയുടെ സ്വന്തം സ്‌പൈഡര്‍മാന്‍ വേഷം. 

വേഷം കെട്ടു മാത്രമായിരുന്നില്ല, പുള്ളിയുടെ കൈയിലിരിപ്പും ഇത്തിരി കുഴപ്പമായിരുന്നു. അതിനാല്‍ പൊലീസ് പിടികൂടി ജയിലിലടച്ചു. ഇപ്പോള്‍, കോടതി 400 സിംഗപ്പൂര്‍ ഡോളേഴ്‌സ് പിഴയടച്ചിരിക്കുകയാണ്. അതായത്, 2.2 ലക്ഷം ഇന്ത്യന്‍ രൂപ. കൊവിഡ് നിയമങ്ങള്‍ ലംഘിച്ച്, പുതുവര്‍ഷ രാവില്‍ ആളുകളെ കൂട്ടി ഷോ കാണിച്ചതിനാണ് ശിക്ഷ. 

പറയുന്നത് സിംഗപ്പൂരില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ വംശജനെ കുറിച്ചാണ്. പേര് കോത്ര വെങ്കട്ട സായ് റോഹന്‍ കൃഷ്ണ. വയസ്സ് 19. കഴിഞ്ഞ പുതുവര്‍ഷ രാവിലാണ് റോഹന്‍ മിന്നല്‍ മുരളിയായത്. ആ സമയത്ത് സിംഗപ്പൂരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരരുതെന്നായിരുന്നു അന്ന് നിയമം. ഇത് ലംഘിച്ചാണ് റോഹന്‍ പുതുവര്‍ഷ രാവില്‍ ഷോ നടത്തിയത്. സ്വന്തം യൂ ട്യൂബ് ചാനലിന് ഇത്തിരി വരുമാനം ഉണ്ടാക്കാനായിരുന്നു പയ്യന്‍സിന്റെ സാഹസം. എന്നാലോ, യൂ ട്യൂബ് വരുമാനത്തിനു പകരം കിട്ടിയത്, ധനനഷ്ടവും മാനഹാനിയും!

ഏറ്റവും രസകരമായ കാര്യം അതല്ല. ഈ നിയമലംഘനങ്ങള്‍ അതുവരെ ആരും അറിഞ്ഞിരുന്നില്ല. സിംഗപ്പൂര്‍ പൊലീസിന്റെയും ശ്രദ്ധയില്‍ ഇത് പെട്ടിരുന്നില്ല. പിന്നെ പൊലീസും നാട്ടുകാരുമൊക്കെ ഇതറിഞ്ഞത് എങ്ങനെയാണെന്നോ? യൂ ട്യൂബ് വഴി!

നിയമം ലംഘിച്ച്, വേഷം കെട്ടി നടത്തിയ പരിപാടി റോഹന്‍ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. വെറുതെ അപ്‌ലോഡ് ചെയ്യുക മാത്രമായിരുന്നില്ല, പുതുവര്‍ഷ നിയന്ത്രണങ്ങള്‍ക്ക് കിട്ടിയ കരണത്തടിയാണ് ഇതെന്ന് വീഡിയോയില്‍ പുച്ഛിക്കുക കൂടി ചെയ്തു റോഹന്‍. വീഡിയോ പുറത്തിറങ്ങിയതും പൊലീസ് വിവരമറിഞ്ഞു. റോഹന്‍ തന്നെ തെളിവ് നല്‍കിയതു കൊണ്ട് പൊലീസിന് പണി എളുപ്പമായി. വീഡിയോ ഇറങ്ങി അടുത്ത ദിവസം പുള്ളി അറസ്റ്റിലായി. ഇക്കഴിഞ്ഞ ദിവസം കോടതി പിഴശിക്ഷ വിധിക്കുകയും ചെയ്തു. 

യൂട്യൂബിലൂടെ നാലു കാശുണ്ടാക്കുക മാത്രമായിരുന്നു റോഹന്റെ ലക്ഷ്യം. ഇതിനായി, തന്റെ നാലഞ്ച് കൂട്ടുകാരെയും കൂടെ കൂട്ടി ഒരു പരിപാടി ഒപ്പിക്കുകയായിരുന്നു. പുതുവര്‍ഷ രാവില്‍ അടിച്ചു ഫിറ്റായി നടക്കുന്ന ആളുകളെ കണ്ട് ക്യാമറയ്ക്കു മുന്നില്‍ സംസാരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

ആളുകളെ ആകര്‍ഷിക്കാനാണ്, മിന്നല്‍ മുരളി സ്‌റ്റെലില്‍ സ്‌പൈഡര്‍മാന്‍ വേഷം കെട്ടിയത്. പരിപാടിയൊക്കെ വിചാരിച്ചതിനേക്കാള്‍ ഭംഗിയായി കഴിഞ്ഞു. ആരുമറിയാതെ, നല്ല ലൈറ്റപ്പില്‍ വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. അതിനു ശേഷമാണ് യൂ ട്യൂബില്‍ ആ വീഡിയോ പുറത്തിറക്കിയതും ആശാന് എട്ടിന്റെ പണി കിട്ടിയതും. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ