'ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു'; രൂക്ഷവിമർശനവുമായി യുവാവ്

Published : Nov 17, 2024, 12:09 PM IST
'ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു'; രൂക്ഷവിമർശനവുമായി യുവാവ്

Synopsis

തന്റെ സഹോദരിയുടെ മകൾക്ക് കുഞ്ഞ് ജനിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നേഴ്സ് പറഞ്ഞത്, കുഞ്ഞുങ്ങൾക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യൻ സ്ത്രീകളെ കൊണ്ട് പ്രസവ വാർഡ് നിറഞ്ഞിരിക്കുകയാണ് എന്നാണ് എന്നും ഇയാൾ ആരോപിച്ചു.

ഇന്ത്യക്കാർക്കെതിരെ രൂക്ഷവിമർശനവുമായി കാനഡക്കാരന്റെ വീഡിയോ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് ഇയാളുടെ ആരോപണം. 

കാനഡക്കാരായ നികുതിദായകരുടെ ചെലവിൽ ഇന്ത്യയിലെ സ്ത്രീകൾ കാനഡയിലെ ആശുപത്രിയിൽ സൗജന്യമായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു എന്നാണ് ഇയാളുടെ ആദ്യത്തെ ആരോപണം. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണ് ഇത് എന്നും ഇയാൾ ആരോപിക്കുന്നു. 

തന്റെ സഹോദരിയുടെ മകൾക്ക് കുഞ്ഞ് ജനിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നേഴ്സ് പറഞ്ഞത്, കുഞ്ഞുങ്ങൾക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യൻ സ്ത്രീകളെ കൊണ്ട് പ്രസവ വാർഡ് നിറഞ്ഞിരിക്കുകയാണ് എന്നാണ് എന്നും ഇയാൾ ആരോപിച്ചു. കാനഡയിലെ ആശുപത്രികൾ ആരെയും ഒഴിവാക്കില്ല. അവർക്ക് കനേഡിയൻ ഹെൽത്ത് കെയർ ഇല്ലാത്തതിനാൽ ബിൽ അടക്കേണ്ടി വരും എന്ന് തനിക്ക് അറിയാം. എന്നാൽ, നമ്മുടെ ഹെൽത്ത് കെയർ സംവിധാനം ഉപയോ​ഗിച്ച ശേഷം അവർ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് തന്നെ പോകുന്നു. 

അവരുടെ കുട്ടി വളർന്നു കഴിയുമ്പോൾ അവർ തിരികെ കനേഡിയൻ പൗരന്മാരായി കാനഡയിലെത്തുന്നു. അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്പോൺസർ ചെയ്യുന്നു. കുടുംബത്തെ മുഴുവനും കൊണ്ടുവരുന്നു. കനേഡിയൻ നികുതിദായകൻ്റെ ചെലവിലാണ് അതെല്ലാം ചെയ്യുന്നത് എന്ന് ബെറ്റ് വയ്ക്കാൻ ഞാൻ തയ്യാറാണ് എന്നാണ് ഇയാൾ പറയുന്നത്. 

നിരവധിപ്പേരാണ് ഇയാളുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. കാനഡയിൽ നിന്നുള്ള ഒരുപാടുപേർ ഇയാളുടെ വാക്കുകൾ ശരിയാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ ഏത് ആശുപത്രിയിലാണ് ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞതിനാൽ സ്ഥലമില്ലാതെ പോയത് എന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടവരും ഇയാളുടെ വീഡിയോയെ വിമർശിച്ചവരും ഉണ്ട്. 

പാരസെറ്റാമോൾ ചേര്‍ത്ത ഐസ്ക്രീം കണ്ടുപിടിച്ചോ? ആ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ