പ്രവാസ ജീവിതത്തിന് പിന്നിലെ കഷ്ടപ്പാടുകൾ; സ്വീഡനില്‍ താമസിക്കുന്ന ഇന്ത്യൻ ടെക്കിയുടെ വെളിപ്പെടുത്തൽ

Published : Nov 26, 2025, 08:34 AM IST
Sweden

Synopsis

സ്വീഡനിൽ താമസിക്കുന്ന ടെക്കിയായ അങ്കുർ ത്യാഗി പ്രവാസ ജീവിതത്തിന്റെ വർണ്ണപ്പകിട്ടിന് പിന്നിലെ കഷ്ടപ്പാടുകൾ വെളിപ്പെടുത്തുന്നു. ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരുന്നതിൻ്റെയും കടുത്ത ഏകാന്തതയുടെയും യാഥാർത്ഥ്യമാണ് അദ്ദേഹം പങ്കുവെക്കുന്നത്. 

 

പുറമേ നിന്ന് നോക്കുമ്പോൾ വർണ്ണാഭമാണ് പ്രവാസ ജീവിതം. എന്നാല്‍ അതിനുള്ളിലേക്ക് കടന്നാല്‍ വലിയ കഷ്ടപ്പാടുകളാണ് നിങ്ങളെ കാത്ത് നിൽക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സ്വീഡനില്‍ താമസിക്കുന്ന ഇന്ത്യന്‍ ടെക്കി. ശുദ്ധവായു, വൃത്തിയുള്ള റോഡുകൾ, കാര്യക്ഷമമായ സാമൂഹിക സംവിധാനങ്ങൾ.. അങ്ങനെ ജീവിക്കാൻ അനുയോജ്യമായ ഒരു സ്ഥലമായി വിദേശ രാജ്യങ്ങളെ പലരും സങ്കൽപ്പിക്കുന്നു. എന്നാൽ അവിടെ ഒരു ജീവിതം കെട്ടിപ്പടുക്കാൻ വർഷങ്ങളോളം ശ്രമിച്ചിട്ടുള്ളവരുടെ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്.

പ്രവാസ ജീവിതം

അങ്കുർ ത്യാഗി എന്ന ഇന്ത്യന്‍ പ്രവാസിയാണ്, വിദേശ രാജ്യങ്ങളില്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള ത്യാഗത്തിന്‍റെ കഥ പറഞ്ഞത്. സ്വീഡനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ അങ്കുർ ത്യാഗി അടുത്തിടെ എക്‌സിൽ വിദേശത്ത് താമസിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷമായി യൂറോപ്യൻ യൂണിയനിലാണ് അങ്കുർ താമസിക്കുന്നത്. ശുദ്ധവായു, നല്ല റോഡുകൾ, ശക്തമായ സാമൂഹിക സംവിധാനങ്ങൾ എന്നിവയെല്ലാമാണ് ഇതിന് കാരണം എന്നാല്‍. അവിടെയൊരു ജീവിതം കെട്ടിപ്പടുക്കാൻ എന്താണ് വേണ്ടതെന്ന് ആർക്കുമറിയില്ലെന്നും അങ്കൂർ എഴുതുന്നു.

 

 

ചിലവോട് ചിലവ്

വിദേശത്ത് താമസിക്കുകയെന്നാൽ പാചകം, വൃത്തിയാക്കൽ എന്നിവ മുതൽ എല്ലാത്തരം ബില്ലുകൾ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ വളർത്തുന്നതിനും വരെ മിക്കവാറും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുണെന്നാണെന്ന് അങ്കൂർ തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. "സുഹൃത്തുക്കളെല്ലാം മാന്യന്മാരായിരിക്കും പക്ഷേ. അവർ അകന്നായിരിക്കും നില്‍ക്കുക. കൂട്ടായ്മ എന്നത് അപൂ‍ർവ്വമായ ഒന്നാണെന്നും അദ്ദേഹം എഴുതുന്നു. സ്വന്തം നാട്ടിൽ ആളുകൾക്ക് അഴിമതിയും മറ്റ് കുഴപ്പങ്ങളും നേരിടേണ്ടി വന്നേക്കാം, എന്നാൽ, അവിടെ ഒരുമയുടെ ബോധം കൂടുതൽ ശക്തമാണ്. വിദേശത്ത്, പ്രശ്നങ്ങൾ വ്യത്യസ്തമാണ്, വിദേശ ജീവിതം അനുഭവിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ആഴത്തിലുള്ള പ്രശ്നങ്ങൾ അവശേഷിപ്പിക്കുന്നു. എല്ലായിടത്തിനും ഒരു വിലയുണ്ട് എന്ത് വില കൊടുത്താണ് നമ്മക്ക് അതിജീവിക്കാന്‍ കഴിയുക എന്ന് മിക്കവരും പഠിക്കുകയാണെന്നും അദ്ദേഹം എഴുതുന്നു.

'എനിക്ക് ഓക്സിജന്‍ വേണം'

വർഷം മുഴുവനും താന്‍ ശുദ്ധമായ വായുലഭിക്കുന്നിടത്താണ് ജീവിക്കുന്നത്. പക്ഷേ ആരാണ് വായുവിന്‍റെ ശുദ്ധത ആവശ്യമുള്ളത്? താന്‍ ഡിസംബർ 5 ന് ദില്ലിയിലേക്ക് മടങ്ങുകയാണെന്നും തനിക്ക് ഇപ്പോൾ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും യഥാർത്ഥ ഓക്സിജൻ ആവശ്യമാണെന്നും അദ്ദേഹം എഴുതി. നിരവധി പേരാണ് കുറിപ്പിനോട് പ്രതികരിച്ചത്. എല്ലാ സ്ഥലങ്ങൾക്കും അതിന്‍റെതായ ഗുണവും ദോഷവുമുണ്ടെന്ന് ചിലരെഴുതി. നിരവധി പേര്‍ തങ്ങൾക്ക് വിദേശ രാജ്യങ്ങളില്‍ ഏകാന്തത അനുഭവപ്പെട്ടെന്നും അതിനാല്‍ തങ്ങൾ തിരിച്ച് വന്നെന്നും എഴുതി. പ്രവാസ ജീവിതത്തില്‍ മടുപ്പ് തോന്നാത്ത ദിവസങ്ങളില്ലായിരുന്നെന്ന് മറ്റ് ചിലരെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്