അപൂർവ നിമിഷം! ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രെയിമിൽ

Published : Aug 16, 2025, 04:09 PM IST
viral video

Synopsis

കടുവയുടെ ഗാംഭീര്യവും മയിലിന്റെ മനോഹാരിതയും ഒത്തുചേരുന്നതാണ് ഈ വീഡിയോ ഇത്രമേൽ മനോഹരമാക്കുന്നത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

ചില അപൂർവങ്ങളായ കാഴ്ചകൾക്ക് സൗന്ദര്യം ഏറെയാണ്. അത്തരത്തിൽ ഒരു കാഴ്ച കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രെയിമിൽ നിൽക്കുന്ന കൗതുകകരവും മനോഹരവുമായ കാഴ്ചയായിരുന്നു അത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയിൽ ഒരു വന്യജീവി സങ്കേതത്തിലെ ഇടവഴിയിലൂടെ ശാന്തമായി നടക്കുന്ന കടുവയുടെയും മയിലിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. തൊട്ടു മുന്നിലും പിന്നിലുമായി ഇരുവരും നടന്നു നീങ്ങുന്ന കാഴ്ച ഏറെ കൗതുകകരമാണ്. പ്രകൃതിശാസ്ത്രജ്ഞനായ രാകേഷ് ഭട്ട് പകർത്തിയ വീഡിയോ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ആയ ഡോ. പി.എം. ധാകാതെ (IFS) ആണ് എക്സിൽ പങ്കുവച്ചത്.

വീഡിയോയിൽ ഒരു മയിൽ നടക്കുന്നത് കാണാം. തൊട്ടുപിന്നിലായിട്ടാണ് കടുവ നടക്കുന്നത്. വളരെ ശാന്തരാണ് കടുവയും മയിലും എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്.

 

 

വളരെ വേഗത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. എത്ര ശാന്തമായാണ് ഇരു ജീവികളും തങ്ങളുടെ വാസസ്ഥലത്ത് പെരുമാറുന്നത് എന്നായിരുന്നു വീഡിയോ കണ്ട സോഷ്യൽ വീഡിയോ ഉപയോക്താക്കളിൽ ചില കുറിച്ചത്. കടുവയുടെ ഗാംഭീര്യവും മയിലിന്റെ മനോഹാരിതയും ഒത്തുചേരുന്നതാണ് ഈ വീഡിയോ ഇത്രമേൽ മനോഹരമാക്കുന്നത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. അതേസമയം, എന്താണ് കടുവയുടെ ലക്ഷ്യമെന്ന് സംശയിച്ചവരും ഉണ്ട്.

ഈ അപൂർവമായ കാഴ്ച ഇവിടെ നിന്നാണ് പകർത്തിയത് എന്നും ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ, വീഡിയോ എവിടെ നിന്നാണ് പകർത്തിയത് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും പോസ്റ്റിൽ പങ്കുവെച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'വീട്ടുകാർക്ക് ഞാനൊരു നാണക്കേട്, നിങ്ങളാണെങ്കില്‍ എന്ത് ചെയ്യും?' ; ഹൃദയഭേദകമായ അനുഭവം പങ്കുവച്ച് യുവാവ്
വസ്ത്രമഴിച്ചു, സ്പായിൽ മസാജിനായി കാത്തിരുന്നപ്പോൾ മുറിയിലെത്തിയത് പുരുഷൻ, എതിർത്തപ്പോള്‍ മാനേജരുടെ മറുപടി, വിമർശനം