കനത്ത മഴ, വെള്ളക്കെട്ട്, റോഡിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നത് ദേ ഇങ്ങനെ, വീഡിയോ പങ്കുവച്ച് യുവാവ്, വൈറൽ

Published : Jul 12, 2025, 02:42 PM IST
video

Synopsis

ആ സമയത്ത് അതേ റോഡിലൂടെ തന്നെ വെള്ളത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എല്ലാവരും ബോട്ടിൽ പോകുന്ന യുവതിയെ കാണുമ്പോൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ഡൽഹിയിലും ഗുഡ്​ഗാവിലും കനത്ത മഴയും വെള്ളക്കെട്ടുമാണ്. ഇവിടെ നിന്നുള്ള വിവിധ വാർത്തകളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ വെള്ളക്കെട്ടിന് നടുവിൽ ഒരാൾ ഒരു ബോട്ടുമായി പോകുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രൂക്ഷമായ വെള്ളപ്പൊക്കത്തെ കുറിച്ച് രസകരമായി വിവരിക്കുന്നതും ഒരു പുരുഷനും സ്ത്രീയും വെള്ളപ്പൊക്കമുള്ള റോഡിലൂടെ ഈ ബോട്ടിൽ കയറുന്നതും വീഡിയോയിൽ കാണാം. അതേസമയം ചുറ്റുമുള്ള ആളുകൾ ചിരിക്കുകയും, ഇവരെ കൗതുകത്തോടെ നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. കനത്ത മഴയും വെള്ളവും ഇവിടമാകെ ആശങ്ക പരത്തുമ്പോഴും ഈ വീഡിയോ ആളുകളിൽ ചിരി പടർത്തി.

 

 

ഗുഡ്ഗാവിലുള്ള ജീവനക്കാർക്കായുള്ള ബോട്ട് എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നതും കാണം. 'ദില്ലിയിൽ മഴ പെയ്യുമ്പോൾ' എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. ജൂലൈ 10 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം തന്നെ 1,96,000 -ത്തിലധികം പേർ കണ്ടുകഴിഞ്ഞു. വായു നിറച്ച ഒരു ചെറിയ ബോട്ടിൽ വെള്ളപ്പൊക്കം ബാധിച്ച തെരുവിലൂടെ ശാന്തമായി സഞ്ചരിക്കുന്ന ആളുകളെയാണ് വീഡിയോയിൽ കാണുന്നത്.

ആ സമയത്ത് അതേ റോഡിലൂടെ തന്നെ വെള്ളത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എല്ലാവരും ബോട്ടിൽ പോകുന്ന യുവതിയെ കാണുമ്പോൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

എന്തായാലും, നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും കമന്റുകൾ നൽകിയിരിക്കുന്നതും. 'താൻ ​ഗുഡ്​ഗാവിലാണ് ജോലി ചെയ്യുന്നത്, ഈ ബോട്ട് എനിക്കും വാങ്ങണം. ലിങ്ക് അയക്കൂ. യാത്രയ്ക്കുള്ള പണവും ലാഭിക്കാം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'എത്രയും പെട്ടെന്ന് തന്നെ ഈ ബോട്ട് വാങ്ങേണ്ടി വരും' എന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ