കണക്കിൽ കമ്പമുള്ള ഒരാളുടെ ഫാൻസി നമ്പർ പ്ലേറ്റ് എങ്ങനിരിക്കും ?

Published : Apr 26, 2019, 10:50 AM ISTUpdated : Apr 26, 2019, 11:40 AM IST
കണക്കിൽ കമ്പമുള്ള ഒരാളുടെ ഫാൻസി നമ്പർ പ്ലേറ്റ് എങ്ങനിരിക്കും  ?

Synopsis

ആകെ അവശനായി കിടന്നിരുന്ന രാമാനുജനെ ഒന്ന് ഉഷാറാക്കാൻ വേണ്ടി ഹാർഡി ചുമ്മാ ഒരു കുശലം പറയുന്നു.." ഞാൻ വന്ന ടാക്സി കാറിന്റെ നമ്പർ 1719 എന്നായിരുന്നു. എന്തൊരു ബോറൻ നമ്പർ, അല്ലേ രാമാനുജൻ..? "

ഇന്ന് ശ്രീനിവാസ രാമാനുജൻ എന്ന ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ഗണിത ശാസ്ത്രജ്ഞൻ നമ്മെ വിട്ടുപിരിഞ്ഞ ദിവസമാണ്.  'ഡൾ നമ്പർ' എന്ന് സർ തോമസ് ഹാർഡിയും, ഫാൻസി നമ്പർ എന്ന് അദ്ദേഹവും പറഞ്ഞ ഒരു സംഖ്യയെപ്പറ്റിയുള്ള ഒരു ഓർമ്മയാവട്ടെ ഇന്ന്.  ഇത് കാറുകളുടെ ഫാൻസി നമ്പറുകൾക്കായി ആളുകൾ ലക്ഷക്കണക്കിന് രൂപ ചെലവിടാൻ തയ്യാറുള്ള കാലമാണ്. പലപ്പോഴും, അത്തരം നമ്പറുകൾക്കായി ആളുകൾ ചെലവിടുന്ന കാശിന് കണക്കില്ല. കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ കേരളത്തിലെ ഒരു വ്യവസായി തന്റെ പോർഷെ 718  ബോക്സ്റ്റർ കാറിനുവേണ്ടി KL-01-CK -1  എന്ന രെജിസ്ട്രേഷൻ നമ്പർ കിട്ടാൻ വേണ്ടി കൊടുത്തത് 31  ലക്ഷം രൂപയായിരുന്നു. ദുബായിൽ F1  എന്ന നമ്പർലേലത്തിൽ പോയത് 1.4  മില്യൺ പൗണ്ടിനായിരുന്നു. ഏകദേശം 150 കോടി രൂപ.  

കണക്കിൽ കമ്പമുള്ള ഒരാളുടെ ഫാൻസി നമ്പർ പ്ലേറ്റ് എങ്ങനിരിക്കും എന്നറിയുമോ..? ഇതാ ഏകദേശം ഇങ്ങനെ ഇരിക്കും അത്.

അതിനു പിന്നിൽ ഒരു കഥയുണ്ട്. കഥയിലെ നായകനോ, നമ്മുടെ സ്വന്തം രാമാനുജനും. ഇംഗ്ലണ്ടിലെ വിപരീതമായ കാലാവസ്ഥയിലെ താമസത്തിനിടെ രാമാനുജന്റെ ജീവിതത്തിൽ, അസുഖങ്ങൾ ഇടയ്ക്കിടെ വിരുന്നുവന്നിരുന്നു. അതും ഗുരുതരമായ പല അസുഖങ്ങളും. അദ്ദേഹത്തിന്റെ ഇംഗ്ലണ്ട് സന്ദർശനത്തിനിടെയും ഉണ്ടായി അത്തരത്തിൽ ഒരു അസുഖകാലം. ഇംഗ്ലണ്ടിലെ പട്നി എന്ന സ്ഥലത്തെ ഒരു നഴ്‌സിങ്ങ് ഹോമാണ് പശ്ചാത്തലം. 

രാമാനുജൻ ഇംഗ്ലണ്ടിൽ വന്നെത്തുന്നതിനു മുമ്പ് മദ്രാസിൽ ഒരു ഗുമസ്തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ചെറുപ്പം മുതൽക്കേ ഗണിതശാസ്ത്രത്തിൽ അസാമാന്യമായ അഭിരുചി കാത്തു സൂക്ഷിച്ചിരുന്ന രാമാനുജൻ, 1913-ൽ ലോകത്തെ അറിയപ്പെടുന്ന ഗണിതജ്ഞരിൽ ഒരാളായിരുന്ന തോമസ് ഹാർഡിയ്ക്ക് തന്റെ തിയറങ്ങളിൽ ചിലത് അയച്ചുകൊടുത്ത്, അഭിപ്രായം പറയാൻ ആവശ്യപ്പെടുകയായിരുന്നു. രാമാനുജനിലെ അസാമാന്യ പ്രതിഭയെ തിരിച്ചറിഞ്ഞ ഹാർഡി, തന്റെ കൂടെ കേംബ്രിഡ്ജ് സർവകലാശാലയിൽ ഗണിതശാസ്ത്രഗവേഷണം ചെയ്യാൻ രാമാനുജനെ ക്ഷണിച്ചു വരുത്തുകയായിരുന്നു. 

ഹാർഡിയുമൊത്ത്  1913 -നും 1918 -നുമിടയിൽ രാമാനുജൻ നടത്തിയ ഗവേഷണങ്ങൾ വിശ്വപ്രസിദ്ധമാണ്. ദൗർഭാഗ്യവശാൽ 1917 -ൽ അദ്ദേഹത്തിന് ഹെപ്പാറ്റിക് അമീബിയാസിസ് എന്ന രോഗം പിടിപെട്ട്, ഏറെനാൾ ആശുപത്രികളിൽ കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്തു.  ശുദ്ധ വെജിറ്റേറിയനായിരുന്ന രാമാനുജൻ, തന്റെ അസുഖങ്ങൾക്കെല്ലാം കാരണം ഇംഗ്ലണ്ടിൽ വെച്ച് കഴിക്കേണ്ടി വന്ന ആഹാരമാണെന്ന് വിശ്വസിച്ചിരുന്നു. എന്തായാലും, ആരോഗ്യനില അനുദിനം മോശമായപ്പോൾ അദ്ദേഹം 1919-ൽ ഇന്ത്യയിലേക്ക് മടങ്ങി. ഒരു വർഷത്തിനകം മരണപ്പെടുകയും ചെയ്തു. 

രാമാനുജനെപ്പറ്റി പറയുമ്പോൾ, എല്ലാവരും പറയുന്ന ഒരു ഓർമയാണ് വളരെ യാദൃച്ഛികമായി അദ്ദേഹം നടത്തിയ ഒരു കണ്ടുപിടുത്തം. അത് ഒരു നമ്പറുമായി ബന്ധപ്പെട്ടതാണ്. 1729. 1918 -ന്റെ തുടക്കറ്റിൽ അദ്ദേഹം ഇംഗ്ലണ്ടിലെ പട്നി എന്ന സ്ഥലത്തെ ഒരു ആശുപത്രിയിൽ കിടന്നിരുന്ന കാലത്ത്, ഹാർഡി അദ്ദേഹത്തെ സന്ദർശിക്കാൻ ചെല്ലുന്നു. ആകെ അവശനായി കിടന്നിരുന്ന രാമാനുജനെ ഒന്ന് ഉഷാറാക്കാൻ വേണ്ടി ഹാർഡി ചുമ്മാ ഒരു കുശലം പറയുന്നു.." ഞാൻ വന്ന ടാക്സി കാറിന്റെ നമ്പർ 1719 എന്നായിരുന്നു. എന്തൊരു ബോറൻ നമ്പർ, അല്ലേ രാമാനുജൻ..? "

 

"ബോറിങ്ങോ..? നെവർ..! 1729  വളരെ രസകരമായ ഒരു നമ്പർ ആണ്. അത് രണ്ടു വ്യത്യസ്ത രീതിയിൽ, രണ്ടു വ്യത്യസ്തമായ പോസിറ്റീവ് ക്യൂബുകളുടെ തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ നമ്പർ ആണ്.  നോക്കൂ... "

 എന്ന് രാമാനുജൻ തൽക്ഷണം മറുപടി പറഞ്ഞു. 

ഹാർഡിയുടെ കണ്ണുതളളിപ്പോയി. ഗണിതശാസ്ത്രത്തിലെ വല്ലാത്തൊരു  കണ്ടുപിടുത്തമാണ്  വെറും കുശലമെന്നോണം രാമാനുജൻ വെളിപ്പെടുത്തിയത്. ഗണിതശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അത് ഒരു ചരിത്ര മുഹൂർത്തമായിരുന്നു. ഇന്ന് ഈ നമ്പർ അറിയപ്പെടുന്നത് 'രാമാനുജൻ-ഹാർഡി' നമ്പർ എന്നാണ്. 

 

 

ഇന്നും പട്നിയിലെ കോലിനെറ്റ് റോഡിലെ രണ്ടാം നമ്പർ ബിൽഡിങ്ങിൽ രാമാനുജന്റെ ഈ കണ്ടുപിടുത്തത്തെ സൂചിപ്പിക്കുന്ന ഒരു കറുത്ത ശിലാഫലകമുണ്ട്. രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കി 2015 -ൽ വാർണർ ബ്രദേഴ്‌സ്  'The  Man Who Knew Infinity ' എന്ന പേരിൽ  ഒരു സിനിമ റിലീസ് ചെയ്യുകയുണ്ടായി. അതിൽ ദേവ് പട്ടേലാണ് രാമാനുജനായി അഭിനയിച്ചത്. 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്