ബൈക്കിലെത്തിയ സംഘം ചോദിച്ചത് പുതിയ മോഡലാണോ എന്ന്, ഐഫോൺ 18 പ്രോ തട്ടിപ്പറിച്ചു

Published : Sep 23, 2026, 01:03 PM IST
phone snatch

Synopsis

ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ശുഭി, ഓൺലൈൻ പേയ്മെന്റിനായി ഫോൺ പുറത്തെടുത്ത സമയത്താണ് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു പേർ ബൈക്കിൽ അവരെ സമീപിച്ചത്.

ഗ്രേറ്റർ നോയിഡ വെസ്റ്റിൽ ഇ - റിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പുതിയ ഐഫോൺ 18 പ്രോ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ശുഭി ഭണ്ഡാരി എന്ന യുവതിയാണ് കവർച്ചയ്ക്ക് ഇരയായത്. വെറും മൂന്ന് ദിവസം മുമ്പ് മാത്രം വാങ്ങിയ പുതിയ ഫോണാണ് നഷ്ടപ്പെട്ടതെന്ന് യുവതിയുടെ ഭർത്താവ് സകേത് ഗുപ്ത പറയുന്നത്.

ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ശുഭി, ഓൺലൈൻ പേയ്മെന്റിനായി ഫോൺ പുറത്തെടുത്ത സമയത്താണ് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു പേർ ബൈക്കിൽ അവരെ സമീപിച്ചത്. ആദ്യം അഡ്രസ് ചോദിച്ച ശേഷം, കൈയിലുള്ളത് പുതിയ ഐഫോൺ ആണോ എന്ന് ഇവർ തിരക്കി.

ഫോൺ ഐഫോൺ തന്നെയാണെന്ന് യുവതി സ്ഥിരീകരിച്ച ഉടൻ തന്നെ സംഘം ഇത് തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കും പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പകൽ സമയങ്ങളിൽ പ്രധാന റോഡുകളിൽ പൊലീസിന്റെ സാന്നിധ്യമില്ലാത്തത് നഗരത്തിലെ ഇത്തരം കുറ്റകൃത്യങ്ങളും ഫോൺ പിടിച്ചുപറിക്കുന്ന സംഭവങ്ങളും വർദ്ധിപ്പിക്കുന്നുവെന്നാണ് കുടുംബം പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

20 വർഷത്തെ ഡോക്ടർ ജോലി ഉപേക്ഷിച്ചു, സന്തോഷത്തോടെ ബൺ കട നടത്തി 48 -കാരി, സമാധാനം മുഖ്യം
ഇരുചക്രവാഹനത്തിൽ ഘടിപ്പിച്ച ഇരുമ്പുകൂട്ടിനുള്ളിൽ 5 കുട്ടികൾ; നടുക്കത്തോടെ സോഷ്യൽ മീഡിയ