ഇന്ത്യയിൽ രാത്രി 9 മണിക്കും ജോലി ചെയ്യുന്നത് സാധാരണമാണോ? സംശയവുമായി അമേരിക്കൻ വ്ലോ​ഗർ

Published : Oct 13, 2025, 06:38 PM IST
 viral video

Synopsis

എന്ത് ജോലിയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് വേണ്ടിയാണ് താൻ ജോലി ചെയ്യുന്നത് എന്ന് യുവതി ഉത്തരം പറയുന്നു.

ഇന്ത്യയിൽ പല ന​ഗരങ്ങളും സന്ദർശിച്ച് വ്ലോ​ഗുകൾ ഷെയർ ചെയ്യാറുള്ള കണ്ടന്റ് ക്രിയേറ്ററാണ് @jaystreazy എന്ന യൂസർ നെയിമിൽ അറിയപ്പെടുന്ന ജയ്. ഇപ്പോഴിതാ ജയ് ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. രാത്രി വൈകിയും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. ഇങ്ങനെ വൈകി ജോലി ചെയ്യുന്നത് ഇന്ത്യയിൽ നോർമലാണോ എന്നാണ് ജയ്‍യുടെ ചോദ്യം. വീഡിയോ പകർത്തിയിരിക്കുന്നത് മറൈൻ ഡ്രൈവിൽ നിന്നാണ് എന്നാണ് കരുതുന്നത്.

വീഡിയോയിൽ ജയ് ഒരു കൽബെഞ്ചിലിരിക്കുന്ന യുവതിയുടെ അടുത്തേക്ക് പോകുന്നത് കാണാം. പിന്നീട് ഞാൻ നിങ്ങളോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ എന്നാണ് ചോദിക്കുന്നത്. യുവതിയുടെ പേര് ചോദിക്കുമ്പോൾ പ്രിൻസി എന്ന് പറയുന്നത് കേൾക്കാം. നിങ്ങൾ ജോലി ചെയ്യുകയാണോ എന്ന് ചോദിക്കുമ്പോൾ അതെ എന്നാണ് യുവതിയുടെ ഉത്തരം. അപ്പോഴാണ് ഞാൻ ചില ചോദ്യങ്ങൾ ചോദിക്കട്ടെ എന്ന് ജയ് ചോദിക്കുന്നത്. യുവതി അത് സമ്മതിക്കുന്നുണ്ട്.

എന്ത് ജോലിയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് വേണ്ടിയാണ് താൻ ജോലി ചെയ്യുന്നത് എന്ന് യുവതി ഉത്തരം പറയുന്നു. അപ്പോഴാണ് ഇപ്പോൾ രാത്രി 9 മണിയായി, ഇങ്ങനെ വൈകി ജോലി ചെയ്യുന്നത് നിങ്ങൾക്ക് സാധാരണയാണോ എന്ന് ജയ് ചോദിക്കുന്നത്. താൻ ഇങ്ങനെ വൈകി ജോലി ചെയ്യുന്നവരെ അങ്ങനെ കാണാറില്ല എന്നും ജയ് പറയുന്നുണ്ട്. താൻ വൈകിയും ജോലി ചെയ്യേണ്ടി വരാറുണ്ട് എന്നും നിങ്ങളും ഇപ്പോൾ ജോലി ചെയ്യുകയല്ലേ എന്നുമാണ് യുവതിയുടെ ചോദ്യം.

 

 

അപ്പോൾ വ്ലോ​ഗ് പകർത്തുന്നത് തനിക്ക് ഒരു ഹോബി പോലെയാണ് എന്നാണ് ജയ് മറുപടി നൽകുന്നത്. എന്തായാലും, ഇങ്ങനെ വൈകി ജോലി ചെയ്യുന്നത് സാധാരണമാണോ എന്നാണ് ജയ്‍‍യുടെ ചോദ്യം. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ചിലപ്പോൾ ജോലി സമയം അങ്ങനെ നീണ്ടുപോവും എന്ന് പറഞ്ഞവരുണ്ട്. മറ്റ് ചിലർ യുവതി വിദേശ കമ്പനിക്ക് വേണ്ടിയാണെങ്കിലോ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ