വെർജീനിയ വൂൾഫ് പാതി ബം​ഗാളിയാണോ? വെളിപ്പെടുത്തലുമായി ബന്ധു

Published : Aug 13, 2022, 09:16 AM IST
വെർജീനിയ വൂൾഫ് പാതി ബം​ഗാളിയാണോ? വെളിപ്പെടുത്തലുമായി ബന്ധു

Synopsis

താൻ വെർജീനിയ വൂൾഫിനെ നേരിട്ട് കണ്ടിട്ടില്ല. ചിത്രങ്ങളിലാണ് കണ്ടിട്ടുള്ളത്. അവരുടെ മുഖത്തിന് ബം​ഗാളിലെ സ്ത്രീകളുടെ മുഖത്തോട് സാമ്യമുണ്ട്. അവർക്ക് രബീന്ദ്രനാഥ ടാ​ഗോറിന്റെ മണ്ണുമായുള്ള ബന്ധത്തെ നാം ആഘോഷിക്കേണ്ടതാണ് എന്നും വില്യം പറയുകയുണ്ടായി.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിയായി പരി​ഗണിക്കപ്പെടുന്ന ആളാണ് വെർജീനിയ വൂൾഫ്. അവരുടെ രണ്ടാം തലമുറയിൽ പെട്ട മരുമകൻ ഒരു പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കയാണ്. അത് മറ്റൊന്നുമല്ല, വെർജീനിയ വൂൾഫ് ഒരു പാതി ബം​ഗാളിയാണ് എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്കോട്ടിഷ് എഴുത്തുകാരനും ചരിത്രകാരനുമായ വില്യം ഡാൽറിംപിളാണ് തന്റെ ബന്ധുവും പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയുമായ വിർജീനിയ വൂൾഫ് പാതി ബം​ഗാളിയാണ് എന്ന് പറഞ്ഞത്. 'ആർക്കും കൂടുതലായി അറിയാത്ത ഒരു കാര്യം തനിക്ക് വെർജീനിയ വൂൾഫുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കാനുണ്ട്. സത്യത്തിൽ അവർ ഒരു പാതി ബം​ഗാളിയാണ്' എന്നാണ് ഒരു മാ​ഗസിനോട് ഈ വർഷം ആദ്യം അദ്ദേഹം വെളിപ്പെടുത്തിയത്. 

താനും വെർജീനിയ വൂൾഫും പാതി ബം​ഗാളികളാണ്. തന്റെ മുതുമുത്തശ്ശിയും പത്തൊമ്പതാം നൂറ്റാണ്ടിലെ ഫോട്ടോ​ഗ്രാഫറുമായിരുന്നു ജൂലിയറ്റ് മാർ​ഗരറ്റ് കാമറൂൺ. അവർ ജീവിച്ചത് ബം​ഗാളിലെ ചന്ദൻ ന​ഗറിലായിരുന്നു എന്നാണ് വില്ല്യമിന്റെ വെളിപ്പെടുത്തൽ. ഹുഗ്‌ളി ജില്ലയിലാണ് ചന്ദൻ ന​ഗർ. 

ഫ്രാങ്കോ-ബംഗാളി വംശജരിൽ നിന്നാണ് തന്റെ മുതുമുത്തശ്ശി വന്നത്, ആ ബംഗാളി മുത്തശ്ശിയും ഫ്രഞ്ചുകാരനുമായുള്ള വിവാഹ സർട്ടിഫിക്കറ്റ് ഞങ്ങളുടെ പക്കലുണ്ട് എന്നും വില്യം പറഞ്ഞു. പുറത്തായിരുന്നു ജീവിച്ചിരുന്നത് എങ്കിലും അവർക്ക് ബം​ഗാളിനെ കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും വില്യം കൂട്ടിച്ചേർത്തു. 

താൻ വെർജീനിയ വൂൾഫിനെ നേരിട്ട് കണ്ടിട്ടില്ല. ചിത്രങ്ങളിലാണ് കണ്ടിട്ടുള്ളത്. അവരുടെ മുഖത്തിന് ബം​ഗാളിലെ സ്ത്രീകളുടെ മുഖത്തോട് സാമ്യമുണ്ട്. അവർക്ക് രബീന്ദ്രനാഥ ടാ​ഗോറിന്റെ മണ്ണുമായുള്ള ബന്ധത്തെ നാം ആഘോഷിക്കേണ്ടതാണ് എന്നും വില്യം പറയുകയുണ്ടായി. ഒരുപക്ഷേ, താൻ എന്നെങ്കിലും വെർജീനിയയ്ക്ക് ബം​ഗാളിനെ കുറിച്ചുള്ള ബന്ധത്തെ കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയേക്കും. അവരുടെ പല കവിതകളിലും ബം​ഗാളി സാഹിത്യവുമായുള്ള ബന്ധം ദർശിക്കാം എന്നും വില്യം പറഞ്ഞു. ‌

വെർജീനിയ വൂൾഫ് വളരെ ചെറുപ്പത്തിൽ തന്നെ എഴുതി തുടങ്ങിയിരുന്നു. 1915 -ലാണ് അവരുടെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. 'ഒരാളുടെ സ്വന്തം മുറി' (A Room of One's Own) ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മിസ്സിസ്സ് ഡാല്ലോവെ, റ്റു ദ് ലൈറ്റ്‌ഹൌസ്, ഒർലാന്റോ എന്നിവയാണ് മറ്റ് പ്രധാന രചനകൾ. 

PREV
click me!

Recommended Stories

6,803 ജീവനക്കാരിൽ ആകെയുള്ളത് 951 സ്ത്രീകൾ, എന്താണ് സംഭവിക്കുന്നത്? സ്വയം വിമർശനവുമായി സിഇഒ
ഡേറ്റിംഗിലെ കൺഫ്യൂഷൻ ഇനി വേണ്ട! 2026-നെ ഇളക്കിമറിക്കാൻ 'ക്ലിയർ കോഡിംഗ്' വരുന്നു; ജെൻ സികൾ പ്ലാൻ മാറ്റുകയാണോ?