'ഞാൻ ടൈം ട്രാവലറാണ്, ചരിത്രത്തിലെ തന്നെ വലിയ ചുഴലിക്കാറ്റ് വരുന്നു' വിചിത്രവാദവുമായി സ്ത്രീ

Published : Aug 12, 2022, 03:57 PM IST
'ഞാൻ ടൈം ട്രാവലറാണ്, ചരിത്രത്തിലെ തന്നെ വലിയ ചുഴലിക്കാറ്റ് വരുന്നു' വിചിത്രവാദവുമായി സ്ത്രീ

Synopsis

മുപ്പതിനായിരം അം​ഗങ്ങളുള്ള 'ടൈം ട്രാവൽ' എന്ന ​ഗ്രൂപ്പിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ​ഗ്രൂപ്പിലെ നിരവധി അം​ഗങ്ങൾ കിമ്മിന്റെ പോസ്റ്റിനോട് പ്രതികരിച്ചു.

ടൈം ട്രാവലറാണ് എന്ന് പറഞ്ഞു കൊണ്ട് നിരവധിപ്പേർ പല വാദങ്ങളും ഉന്നയിക്കാറുണ്ട്. ഇപ്പോൾ 2090 -ൽ നിന്നുമുള്ള ആളാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ അത്തരം ചില വാദങ്ങളെല്ലാം ഉന്നയിച്ചിരിക്കയാണ്. യുഎസ്സിലെ സൗത്ത് കരോലിനയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ പോവുകയാണ് എന്നാണ് ഇവരുടെ വാദം. ആ​ഗസ്ത് 14 -ന് ഞായറാഴ്ചയായിരിക്കുമത്രെ ആ ചുഴലിക്കാറ്റ് ആഞ്ഞടിക്കുക. 

കിം വിൻഡെൽ നെക്കോസ് എന്നാണ് ഈ സ്വയം പ്രഖ്യാപിത ടൈം ട്രാവലറുടെ പേര്. ഫേസ്ബുക്ക് ​ഗ്രൂപ്പിലാണ് ഇവർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ഈ ഭീകരൻ കാറ്റിൽ കിഴക്കൻ തീരത്ത് നിരവധിപ്പേരുടെ ജീവൻ പൊലിയും എന്നും കിം അവകാശപ്പെട്ടു. 

'ഞാനെല്ലാവർക്കും മുന്നറിയിപ്പ് നൽകുകയാണ്. ഞാൻ 2090 -ൽ നിന്നുള്ള ടൈം ട്രാവലറാണ്. 2022 ആഗസ്റ്റ് 14 -ന്, ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ചുഴലിക്കാറ്റ് സൗത്ത് കരോലിനയെ ബാധിക്കും. ബില്ല്യൺ കണക്കിന് നാശനഷ്ടങ്ങളുണ്ടാവുകയും എത്രയോ പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യും' ഇതായിരുന്നു കിമ്മിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. 

മുപ്പതിനായിരം അം​ഗങ്ങളുള്ള 'ടൈം ട്രാവൽ' എന്ന ​ഗ്രൂപ്പിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ​ഗ്രൂപ്പിലെ നിരവധി അം​ഗങ്ങൾ കിമ്മിന്റെ പോസ്റ്റിനോട് പ്രതികരിച്ചു. ചിലരൊക്കെ അതിനെ കണക്കിന് പരിഹസിക്കുകയും ചെയ്തു. 'അവൾ പറഞ്ഞത് ശരിയായിത്തീർന്നു എങ്കിൽ ടൈം ട്രാവലിൽ ഇനിയങ്ങോട്ട് താൻ വിശ്വസിച്ച് തുടങ്ങും' എന്നാണ് ഒരാൾ കുറിച്ചത്. 'എന്തുകൊണ്ടാണ് ടൈം ട്രാവലർമാർ എപ്പോഴും ദുരന്തങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നത്. ആരും എന്തെങ്കിലും നല്ല കാര്യത്തെ കുറിച്ച് പ്രവചനം നടത്തുന്നത് ഞാൻ കണ്ടിട്ടേയില്ല' എന്നാണ് മറ്റൊരാൾ പരിഹസിച്ചത്. 

ഏതായാലും യാതൊരു ശാസ്ത്രീയതയുമില്ലാത്ത വെറും കെട്ടിച്ചമച്ച അവകാശവാദങ്ങൾ മാത്രമാണ് ഈ ടൈം ട്രാവലർമാർ എന്ന് പറഞ്ഞ് വരുന്നവരുടേത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 

PREV
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ