പുരോഹിതൻ കടൽത്തീരത്ത് നീന്തൽ വസ്ത്രം ധരിച്ച് കുർബാന നടത്തി, വിവാദം

Published : Jul 31, 2022, 11:06 AM IST
പുരോഹിതൻ കടൽത്തീരത്ത് നീന്തൽ വസ്ത്രം ധരിച്ച് കുർബാന നടത്തി, വിവാദം

Synopsis

കടലിൽ പൊങ്ങിക്കിടക്കുന്ന എയർ മെത്തയിൽ ബർമുഡ മാത്രം ധരിച്ച് കുർബാന നടത്തുന്ന ബെർണസ്കോണിയുടെ ഫോട്ടോകൾ പെട്ടെന്ന് തന്നെ ഓൺലൈനിൽ വന്നു. സംഭവം കത്തോലിക്കാ സഭയുടെ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് സഭ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഒരു ഇറ്റാലിയൻ പുരോഹിതൻ കടൽത്തീരത്ത് നീന്തൽ വസ്ത്രം ധരിച്ച് കുർബാന നടത്തിയത് വിവാദമാകുന്നു. ഒരു ഫ്ലോട്ടിംഗ് മെത്തയെ ബലിപീഠമാക്കി കഴിഞ്ഞ ഞായറാഴ്ചയാണ് കടലോരത്ത് പുരോഹിതൻ കുർബാന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട്, അയാൾ ഇപ്പോൾ അന്വേഷണം നേരിടുകയാണ്. മിലാനിലെ സാൻ ലൂയിജി ഗോൺസാഗ ഇടവകയിൽ നിന്നുള്ള ഫാദർ മത്തിയ ബെർണസ്കോണിയാണ് അരക്കൊപ്പം വെള്ളത്തിൽ നിന്ന് അർദ്ധനഗ്നായി കുർബാന അർച്ചിച്ചത്.

ലിബറ എന്ന മാഫിയ വിരുദ്ധ സംഘടന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പിലായിരുന്നു സംഭവം. കുട്ടികൾ ഞായറാഴ്ച ക്രോട്ടോണിനടുത്തുള്ള ഒരു കടൽത്തീരം സന്ദർശിക്കുകയുണ്ടായി. അവിടെ അടുത്തുള്ള പൈൻ മരങ്ങൾക്കിടയിൽ കുർബാന നടത്താനായിരുന്നു പുരോഹിതൻ ആദ്യം ആലോച്ചിരുന്നത്. എന്നാൽ നല്ല വെയിലായിരുന്ന അവിടെ കുർബാന നടത്താൻ സൗകര്യമുള്ള ഒരിടം അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. തണലുള്ള ഒരു സ്ഥലവും അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെയാണ് 'എന്നാൽ പിന്നെ വെള്ളത്തിൽ തന്നെ ആയാലെന്താ' എന്ന് ചിന്തിച്ചത്. "കടൽ കാണാൻ വന്ന ഒരു കുടുംബം അവരുടെ മെത്ത ഞങ്ങൾക്ക് നൽകി. അത് ഞങ്ങൾ ഒരു ബലിപീഠമാക്കി മാറ്റി. സൂര്യാഘാതം ഏറ്റെങ്കിലും, അത് മനോഹരമായിരുന്നു" ബെർണസ്കോണി കൊറിയർ ഡെല്ല സെറ പത്രത്തിനോട് പറഞ്ഞു.

കടലിൽ പൊങ്ങിക്കിടക്കുന്ന എയർ മെത്തയിൽ ബർമുഡ മാത്രം ധരിച്ച് കുർബാന നടത്തുന്ന ബെർണസ്കോണിയുടെ ഫോട്ടോകൾ പെട്ടെന്ന് തന്നെ ഓൺലൈനിൽ വന്നു. സംഭവം കത്തോലിക്കാ സഭയുടെ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് സഭ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തിന്റെ ഒരു വീഡിയോയും ഇപ്പോൾ വൈറലാണ്. വീഡിയോയിൽ നീന്തൽ വസ്ത്രം ധരിച്ച ഒരു കൂട്ടം കൗമാരക്കാർ വൈദികന്റെ മുന്നിൽ മുട്ടുകുത്തി ഇരിക്കുന്നതും വ്യത്യസ്തമായ ഈ കുർബാനയിൽ പങ്കെടുക്കുന്നതും കാണാം. "ആരാധനയ്ക്ക് ആവശ്യമായ സാമാന്യ മര്യാദയും, അത്യാവശ്യ രീതികളും പാലിക്കേണ്ടതാണ്" എന്ന് ക്രോട്ടോൺ-സാന്താ സെവേരിന അതിരൂപത പുറത്തിറക്കി ഒരു പ്രസ്താവനയിൽ  പറയുന്നു.  

"റിട്രീറ്റുകൾ, സ്കൂൾ ക്യാമ്പുകൾ, അവധിക്കാല ക്യാമ്പുകൾ പോലുള്ള ചില പ്രത്യേക ഇടങ്ങളിലോ, സന്ദർഭങ്ങളിലോ പള്ളിക്ക് പുറത്തും കുർബാന നടത്താനുള്ള അനുവാദമുണ്ട്. എന്നാൽ, അത്തരം സന്ദർഭത്തിൽ നിങ്ങൾ അടുത്തുള്ള സഭാ നേതാക്കളുമായി ബന്ധപ്പെടേണ്ടത് എല്ലായ്പ്പോഴും ആവശ്യമാണ്. ഇത്തരത്തിലുള്ള ഒരു ദിവ്യകാരുണ്യ ചടങ്ങ് എങ്ങനെയാണ് നടത്തേണ്ടതെന്ന് അവർ നിങ്ങളെ ഉപദേശിക്കും" പ്രസ്താവനയിൽ പറയുന്നു. എന്തായാലും സംഭവം വിവാദമായതോടെ ബെർണാസ്കോണി ക്ഷമാപണവുമായി മുന്നോട്ട് വന്നു. "കുർബാനയെ നിസ്സാരമാക്കി കാണാനോ, ഏതെങ്കിലും തരത്തിലുള്ള മറ്റ് സന്ദേശങ്ങൾ നൽകാനോ ഉദ്ദേശിച്ചല്ല അത് ചെയ്തത് എന്നദ്ദേഹം കൊറിയർ ഡെല്ല സെല്ലയോട് പറഞ്ഞു. അത്തരമൊരു സന്ദർഭത്തിൽ ഉചിതവും മാന്യവുമായ രീതിയിൽ കുർബാന നടത്താനാണ് താൻ ഉദ്ദേശിച്ചതെന്നും പുരോഹിതൻ കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

2025 -ൽ 9 കോടി 30 ലക്ഷം ബിരിയാണി സ്വിഗ്ഗി വഴി ഓർഡർ ചെയ്ത് ഇന്ത്യക്കാർ; പത്താം വ‍ർഷവും തകർക്കപ്പെടാത്ത വിശ്വാസം
112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'