ഹിറ്റ്‍ലറുടെ സ്വകാര്യട്രെയിനിൽ നിന്നും കിട്ടിയ വസ്തുക്കൾ ലേലത്തിന്, അവ ഇതൊക്കെയാണ്...

By Web TeamFirst Published Jun 26, 2021, 2:21 PM IST
Highlights

ഹിറ്റ്‌ലറുടെ ട്രെയിൻ ജർമ്മനിയിൽ കണ്ടെത്താൻ കോർപ്പറൽ വിറ്റ്‌നിയോട് മോണ്ട്ഗോമറി ആവശ്യപ്പെട്ടിരുന്നു. ക്യാബിനുകളിലൂടെ തിരയുന്നതിനിടെയാണ്, ചെറിയ വൈറ്റ് ക്രീം ജഗ്ഗ് കണ്ടെത്തുന്നത്.

ലോകം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരനായ ഏകാധിപതികളിലൊരാളാണ് അഡോൾഫ് ഹിറ്റ്‍ൽ. അതേ അഡോൾഫ് ഹിറ്റ്ലറുടെ സ്വകാര്യ ട്രെയിനിൽ നിന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ശേഖരിച്ച അപൂർവ വസ്തുക്കളുടെ ഒരു ശേഖരം 76 വർഷത്തിനുശേഷം ഇപ്പോൾ വിൽപ്പനയ്‌ക്ക് തയ്യാറാവുകയാണ്. അതിൽ, ഹിറ്റ്ലറുപയോ​ഗിച്ചിരുന്ന ജ​ഗ്ഗ്, ഇഷ്ട​ഗാനങ്ങളെ കുറിച്ചുള്ള കുറിപ്പ് ഇവയെല്ലാം പെടുന്നു. 

ഫീൽഡ് മാർഷൽ ബെർണാഡ് മോണ്ട്ഗോമറിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ കോർപ്പറൽ ഹോറസ് വിറ്റ്നിയെന്നയാളുടെ കയ്യിലാണ് ഇവയുണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ നാസി ഏകാധിപതിയായ ഹിറ്റ്ലറുപയോഗിച്ചിരുന്ന ക്രീം ജഗ് ഉൾപ്പെടെയുള്ള നിരവധി വസ്തുക്കള്‍ അയാള്‍ വീട്ടിലെത്തിച്ചു.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഹിറ്റ്ലര്‍ കേള്‍ക്കാനിഷ്ടപ്പെട്ടിരുന്ന പാട്ടുകളുടെ ലിസ്റ്റടങ്ങിയ ഒരു കുഞ്ഞ് പുസ്തകവും വസ്തുക്കളുടെ കൂട്ടത്തില്‍ പെടുന്നു. തന്റെ യഹൂദവിരുദ്ധ വീക്ഷണങ്ങൾ വെളിപ്പെടുത്തിയിരുന്ന ക്ലാസിക് സംഗീതജ്ഞൻ വാഗ്നറുടെയും ബീഥോവന്റെയും ആരാധകനായിരുന്നു ഹിറ്റ്‌ലർ എന്ന് കുറിപ്പ് വെളിപ്പെടുത്തുന്നു.

ഹിറ്റ്‌ലറുടെ ട്രെയിൻ ജർമ്മനിയിൽ കണ്ടെത്താൻ കോർപ്പറൽ വിറ്റ്‌നിയോട് മോണ്ട്ഗോമറി ആവശ്യപ്പെട്ടിരുന്നു. ക്യാബിനുകളിലൂടെ തിരയുന്നതിനിടെയാണ്, ചെറിയ വൈറ്റ് ക്രീം ജഗ്ഗ് കണ്ടെത്തുന്നത്. അതില്‍, നാസി ഈഗിളിന്‍റെ ചിത്രവും കാണാം. അതിനടുത്തുള്ള അക്ഷരങ്ങൾ ഡി, ആർ എന്നിവ ഡച്ച് റീച്ച്ബാനെ സൂചിപ്പിക്കുന്നു. സി ആന്‍ ടി ലേലശാല ആയിരിക്കും വില്‍പന നടത്തുക. ജഗ്ഗ് £400 -നും മറ്റ് വസ്തുക്കള്‍ നൂറുകണക്കിന് പൌണ്ടുകള്‍ക്കും വില്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തന്റെ യഹൂദവിരുദ്ധ വീക്ഷണങ്ങൾ പങ്കുവെച്ച വാഗ്നറിനോടുള്ള ഹിറ്റ്ലറുടെ സ്നേഹം കാണിക്കുന്നുവെന്നതിനാൽ തന്നെ സംഗീത ലഘുലേഖ വളരെ പ്രധാനമാണ്. ഏതായാലും, ജൂണ്‍ 30 -നായിരിക്കും ലേലം. അന്ന് ആരത് സ്വന്തമാക്കും എന്ന് കാത്തിരുന്നു തന്നെ കാണണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!