ഗുഹയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 47 വർഷങ്ങള്‍ക്ക് ശേഷം ആളെ തിരിച്ചറിഞ്ഞു, അത് 'പിനാക്കിള്‍ മാന്‍'

Published : Oct 08, 2024, 09:53 AM IST
ഗുഹയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 47 വർഷങ്ങള്‍ക്ക് ശേഷം ആളെ തിരിച്ചറിഞ്ഞു, അത് 'പിനാക്കിള്‍ മാന്‍'

Synopsis

മൃതദേഹം ലഭിച്ച 1977 ല്‍ തന്നെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിലും കൊലപാതക ശ്രമങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം അമിത ലഹരി ഉപയോഗത്തിന്‍റെ സാധ്യത കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആളെ തിരിച്ചറിയാന്‍ മാത്രം കഴിഞ്ഞില്ല. 


1977 ജനുവരി 16 ന് അമേരിക്കയിലെ പെൻസിൽവാനിയയിൽ രണ്ട് ദീഘദൂര നടത്തക്കാര്‍ വിശ്രമിക്കാനായി കയറിയ ഒരു ഗുഹയില്‍ മരവിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇതേതുടര്‍ന്ന് അവര്‍ പ്രദേശിക അധികാരികളെ വിവരമറിയിച്ചു. അധികൃതര്‍രെത്തി മൃതദേഹം സുരക്ഷിതമായി കൊണ്ട് പോയെങ്കിലും കഴിഞ്ഞ 47 വര്‍ഷമായി ഇദ്ദേഹം ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. ഓരോ ശ്രമവും ആളെ അജ്ഞാതനായി തന്നെ അവശേഷിപ്പിച്ചു. ഒടുവില്‍ 47 വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചത് പെൻസിൽവാനിയയിലെ ഫോർട്ട് വാഷിംഗ്ടൺ സ്വദേശിയായ നിക്കോളാസ് പോൾ ഗ്രബ് (27) ആണെന്ന് ബെർക്സ് കൗണ്ടി കൊറോണേഴ്സ് ഓഫീസ് തിരിച്ചറിഞ്ഞു. ഇദ്ദേഹം 'പിനാക്കിള്‍ മാന്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 

അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയ അപ്പലേച്ചിയൻ പർവതശിഖരത്തെ പരാമർശിക്കുന്ന "പിനാക്കിൾ മാൻ" എന്ന വിളിപ്പേരിൽ ഗ്രബ് ഏറെക്കാലം അറിയപ്പെട്ടിരുന്നു. മൃതദേഹം ലഭിച്ച 1977 ല്‍ തന്നെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിലും കൊലപാതക ശ്രമങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം അമിത ലഹരി ഉപയോഗത്തിന്‍റെ സാധ്യത കണ്ടെത്തുകയും ചെയ്തു. അമിതമായ ലഹരി ഉപയോഗമാകാം മരണ കാരണമെന്ന് അന്ന് തന്നെ പോലീസും സ്ഥിരീകരിച്ചു. രൂപം, ദന്ത വിവരങ്ങൾ, ലഭിച്ച വസ്തുക്കൾ, വിരലടയാളങ്ങൾ, വസ്ത്രങ്ങൾ എന്നിവയിൽ നിന്ന് ഗ്രബ്ബിന്‍റെ മൃതദേഹം തിരിച്ചറിയാൻ അക്കാലത്ത് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. 

ഡീസലുമായി പോയ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി, ഒഴുകിപ്പരന്ന ഡീസൽ ശേഖരിക്കാന്‍ പാഞ്ഞടുത്ത് ജനക്കൂട്ടം; വീഡിയോ വൈറൽ

കഴിഞ്ഞ 15 വർഷത്തിനിടയിൽ സംസ്ഥാന പൊലീസിൽ നിന്നുള്ള ഡിറ്റക്ടീവുകളും കൊറോണർ ഓഫീസിലെ അന്വേഷകരും ചെറിയ ഇടവേളകളിലായി നിരവധി തവണ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ, ഓരോ ശ്രമങ്ങളും പരാജയപ്പെട്ടു. ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നിരവധി പേരുമായി ഗിബ്ബിന്‍റെ ജനിതക വിവരങ്ങള്‍ താരതമ്യം ചെയ്തെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഫ്ലോറിഡയിലും ഇല്ലിനോയിയിലും കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് വ്യക്തികളുമായി  ഗ്രബ്ബിന്‍റെ ദന്ത രേഖകൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി, പിന്നാലെ 2019 -ല്‍ പോലീസ് അദ്ദേഹത്തിന്‍റെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയില്‍ കാണാതായവരുമായി ഗിബ്ബിന് ബന്ധമില്ലെന്ന് തെളിഞ്ഞു. 

ബുലന്ദ്ഷഹറിലെ പാവങ്ങളുടെ താജ്മഹൽ, ഒരു പോസ്റ്റ്മാസ്റ്ററുടെ സ്നേഹത്തിന്‍റെയും ഭക്തിയുടെയും പ്രതീകം

അതേസമയം, ഡിഎന്‍എ സാമ്പിളുകള്‍ കാർഡ് നാഷണലിലെ കാണാതായതോ അജ്ഞാതരോ ആയ വ്യക്തികളുടെ ഡാറ്റാ ബേസിലേക്ക് നല്‍കിയപ്പോള്‍ അവിടെ നിന്നും ഗ്രബ്ബിന്‍റെ വിരലടയാളങ്ങളുമായി അത് ഏറെ പൊരുത്തപ്പെടുന്നതായി കണ്ടെത്തി. പിന്നാലെ ഗിബ്ബിന്‍റെ കുടുംബവുമായി പോലീസ് ബന്ധപ്പെടുകയും 50 വര്‍ഷം മുമ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കള്‍ ഗിബ്ബിന്‍റെത് തന്നെ എന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെ ഗിബ്ബിന്‍റെ മൃതദേഹം കുടുംബ കല്ലറയില്‍ അടക്കം ചെയ്തു. "ഇതുപോലുള്ള നിമിഷങ്ങള്‍ക്ക് ഉത്തരങ്ങൾ നൽകുന്നതിനും അവ മുന്നോട്ട് പ്രഹേളിക അവസാനിപ്പിക്കുന്നതിനും അജ്ഞാതർക്ക് ഒരു പേരും കഥയും നൽകുന്നതിനും ഞങ്ങളുടെ ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു."  പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ ഇയാൻ കെക്ക് പറഞ്ഞു. 

മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ