തന്റെ ആത്മാവിനെ പിശാചുക്കൾക്ക് വിൽക്കാൻ പിതാവ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി നരഭോജി കൊലയാളിയുടെ മകൾ

Published : May 27, 2025, 03:05 PM IST
തന്റെ ആത്മാവിനെ പിശാചുക്കൾക്ക് വിൽക്കാൻ പിതാവ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി നരഭോജി കൊലയാളിയുടെ മകൾ

Synopsis

തന്റെ പിതാവിനെ ഇരുട്ടിനോടും തിന്മയോടും ബന്ധപ്പെടുത്താനേ തനിക്ക് സാധിക്കൂവെന്നും ജാമി ലി പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ മാതൃദിനത്തിലെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ് സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയും നരഭോജിയുമായ ഇസാക്കിൻ ഡ്രാബാദിന്റെ മകൾ. തന്റെ പിതാവിൻറെ ഇരുട്ടിൽനിന്നും സ്വയം അകന്നുനിൽക്കാൻ ശ്രമിക്കുകയാണെന്നും താൻ വളർന്നത് ക്രൂരമായ കുറ്റകൃത്യങ്ങളുടെ നിഴലിൽ ആണെന്നുമാണ് 23 -കാരിയായ ജാമി-ലീ  വെളിപ്പെടുത്തുന്നത്. ഡ്രാബാദ്  കാമുകിയെ കൊന്ന് അവളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുമ്പോൾ ജാമി-ലീ യ്ക്ക് 9 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

തന്റെ പിതാവിനെ ഇരുട്ടിനോടും തിന്മയോടും ബന്ധപ്പെടുത്താനേ തനിക്ക് സാധിക്കൂവെന്നും ജാമി ലി പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ മാതൃദിനത്തിലെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തൻറെ അച്ഛൻറെ ഇരുട്ടല്ല തന്റെ  ഉള്ളിലുള്ളതെന്ന് മനസ്സിലാക്കി തന്ന അമ്മയോടുള്ള സ്നേഹവും നന്ദിയും കടപ്പാടും ആണ് പോസ്റ്റിൽ അവർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ പിതാവ് തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ അമ്മയാണ് തന്നെ സഹായിച്ചതെന്നും പറയുന്നു

ഇസാക്കിൻ ജോൺസൺ എന്ന ഇസാക്കിൻ ഡ്രാബാദ്, 'സ്കാര നരഭോജി' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2010 നവംബറിൽ, സ്കാരയിൽ വെച്ച് തന്റെ കാമുകി ഹെല്ലെ ക്രിസ്റ്റൻസണെ കൊലപ്പെടുത്തി സ്വീഡനിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളിലൊന്ന് അയാൾ ചെയ്തു. ശേഷം ശരീരഭാഗങ്ങൾ പാചകം ചെയ്ത് കഴിച്ചു. അതിനുശേഷം പോലീസിനെ വിളിച്ചു കുറ്റസമ്മതം നടത്തുകയും ചെയ്തു. 

ഒരു മാനസികാരോഗ്യ സ്ഥാപനത്തിൽ ആയിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. 'ഈവിൾ ലൈവ്സ് ഹിയർ' എന്ന ഡോക്യുമെന്ററി പരമ്പരയുടെ സമീപകാല എപ്പിസോഡ് സ്കാര കാനിബലിനെയും ഇയാളുടെ മകളെയും കേന്ദ്രീകരിച്ചായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ