പുകവലിക്കാൻ വേണ്ടി ജോലിക്കിടയിലെടുത്തത് 4512 ഇടവേളകൾ, ഉദ്യോ​ഗസ്ഥന് ഒമ്പത് ലക്ഷം പിഴ

Published : Mar 30, 2023, 10:53 AM IST
പുകവലിക്കാൻ വേണ്ടി ജോലിക്കിടയിലെടുത്തത് 4512 ഇടവേളകൾ, ഉദ്യോ​ഗസ്ഥന് ഒമ്പത് ലക്ഷം പിഴ

Synopsis

2022 സപ്തംബറിൽ ഹ്യുമൻ റിസോഴ്സസ് ഡിപ്പാർട്മെന്റും ഇവർ സി​ഗരറ്റ് വലിക്കുന്നതിന് വേണ്ടി ഇടവേളകൾ എടുത്തതായി കണ്ടെത്തി. മാനേജർ ഈ ഉദ്യോ​ഗസ്ഥരെ കാണുകയും മേലാൽ പുക വലിക്കുന്നതിന് വേണ്ടി ജോലിക്കിടയിൽ ഇടവേളയെടുക്കരുത്, എടുത്താൽ അച്ചടക്ക നടപടികൾ നേരിടേണ്ടി വരും എന്ന് താക്കീത് നൽകുകയും ചെയ്തു. 

ജോലിക്കിടയിൽ ഇടയ്ക്ക് ഒരു ഇടവേളയെടുക്കുന്നത് നമുക്ക് അൽപം ആശ്വാസം തരും. അതിനിടയിൽ കൂടെ ജോലി ചെയ്യുന്നവരോട് മിണ്ടുന്നവരും ഓരോ ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്നവരും ഫോൺ ചെയ്യുന്നവരും പുക വലിക്കുന്നവരും ഒക്കെ ഉണ്ട്. എന്നാൽ, ജപ്പാനിൽ ഇതൊക്കെ അൽപം പ്രയാസമേറിയ കാര്യമാണ്. കാരണം മറ്റൊന്നുമല്ല, അവിടുത്തെ തൊഴിൽ നിയമം കുറച്ച് കഠിനമാണ്. 

കഴിഞ്ഞ ദിവസം ജപ്പാനിലെ ഒരു സിവിൽ സർവന്റിന് ഇതിന്റെ പേരിൽ വൻ തുക പിഴയും അടക്കാൻ ഉത്തരവ് വന്നു. 14 വർഷത്തെ ജോലിക്കിടയിൽ 4,500 തവണ പുകവലിക്കാൻ ഇടവേളയെടുത്തതിനാലാണ് ഇയാൾക്ക് ഒമ്പത് ലക്ഷത്തിന് മുകളിൽ പിഴ ഒടുക്കേണ്ടി വന്നത്. ദ സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 61 -കാരനായ ഒരു ഉദ്യോ​ഗസ്ഥനും അയാളുടെ രണ്ട് സഹപ്രവർത്തകർക്കും വേതനത്തിൽ 10 ശതമാനം കുറവാണ് മാസങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്നത്. 

ഇതിന് കാരണമായി പറയുന്നത് മാസങ്ങളായി പുക വലിക്കുന്നതിന് വേണ്ടി ഇവർ ഒരുപാട് ഇടവേളകൾ ജോലി സമയത്ത് എടുത്തു എന്നതാണ്. 2022 സപ്തംബറിൽ ഹ്യുമൻ റിസോഴ്സസ് ഡിപ്പാർട്മെന്റും ഇവർ സി​ഗരറ്റ് വലിക്കുന്നതിന് വേണ്ടി ഇടവേളകൾ എടുത്തതായി കണ്ടെത്തി. മാനേജർ ഈ ഉദ്യോ​ഗസ്ഥരെ കാണുകയും മേലാൽ പുക വലിക്കുന്നതിന് വേണ്ടി ജോലിക്കിടയിൽ ഇടവേളയെടുക്കരുത്, എടുത്താൽ അച്ചടക്ക നടപടികൾ നേരിടേണ്ടി വരും എന്ന് താക്കീത് നൽകുകയും ചെയ്തു. 

2022 ഡിസംബറിൽ നടന്ന അഭിമുഖത്തിലും മൂന്ന് ജീവനക്കാരും തങ്ങൾ പുക വലിച്ചില്ല എന്ന് കള്ളം പറഞ്ഞു. ഒസാക്കയിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഇവിടുത്തെ നിയമം കുറേക്കൂടി കർശനമായിരുന്നു. 2008 -ൽ ഇവിടുത്തെ എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും പുകവലി നിരോധിച്ചിരുന്നു. 2019 -ൽ സർക്കാർ ഉദ്യോ​ഗസ്ഥർ ഒന്നും തന്നെ ജോലി സമയത്ത് പുക വലിക്കരുത് എന്ന നിയമവും വന്നു. അങ്ങനെയാണ് ഈ നിയമങ്ങളെല്ലാം ലംഘിച്ച് പുക വലിച്ചതിന് 61 -കാരനായ ഉദ്യോ​ഗസ്ഥന് ഒമ്പത് ലക്ഷം പിഴ വിധിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു
രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ