
അമേരിക്കൻ ടെക് വ്യവസായിയായ ബ്രയാൻ ജോൺസന്‍ തന്‍റെ പ്രായ കുറയ്ക്കാനായി കോടികള്‍ ചെലവഴിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ ഇതിനകം വാര്‍ത്തയായി കഴിഞ്ഞു. ബ്രയാന്‍ ജോണ്‍സനെ പോലെ പ്രായം കുറയ്ക്കാനും പിടിച്ച് നിര്‍ത്താനും മരണത്തെ അകറ്റാനും മനുഷ്യരെല്ലാം ആഗ്രഹിക്കുന്നു. പ്രായത്തെ പിടിച്ച് നിര്‍ത്താന്‍ പറ്റിയില്ലെങ്കിലും മനുഷ്യന് ദീര്‍ഘായുസ് കൂടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യവിഭാഗത്തിന്‍റെ കണക്കുകളും കാണിക്കുന്നു. 1960-ൽ ജനിച്ച ഒരാള്‍ക്ക് 52 വയസ്സ് വരെ ജീവിക്കാൻ കഴിയുമെന്നായിരുന്നു കണക്കെങ്കില്‍, മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യം ഇന്ന് 72 വയസുവരെയായി വര്‍ദ്ധിച്ചു. ആരോഗ്യരംഗത്തുണ്ടായ കുതിച്ച് ചാട്ടമാണ് ഈ വര്‍ദ്ധനവിന് കാരണം. എന്നാല്‍, ജപ്പാനിലെ ഒരു ദ്വീപില്‍ 100 വയസ് കടന്നവരുടെ എണ്ണം ലോകത്തിലെ മറ്റേത് പ്രദേശത്തെക്കാളും കൂടുതലാണ്. ഈ ദ്വീപ് ഇന്ന് 'അനശ്വരന്മാരുടെ നാട്' എന്നറിയിപ്പെടുന്നു.
ജപ്പാനിലെ ഒകിനാവ ദ്വീപാണ് (Okinawa Island ) "അനശ്വരരുടെ നാട്" (Land Of Immortals) എന്നറിയപ്പെടുന്നത്. തായ്‌വാനും ജാപ്പനീസ് പ്രധാന ദ്വീപിനും ഇടയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ അഞ്ച് "നീല മേഖലകളിൽ" (blue zones) ഒന്നാണിത്. ലോകത്തില്‍ ശരാശരിയേക്കാൾ കൂടുതൽ കാലം മനുഷ്യന്‍ ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്നതോ അടുത്തകാലത്തായി ജീവിച്ചിരുന്നതോ ആയ പ്രദേശങ്ങളെയാണ് നീല മേഖലകൾ എന്ന് വിളിക്കുന്നത്. ലോകത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആളുകൾ വളരെ ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്ന സ്ഥലങ്ങളാണ് ഇവ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ 100 വയസ് പിന്നിട്ട മനുഷ്യര്‍ ജീവിക്കുന്ന സ്ഥലവും ഇതാണ്. 2020 ലെ സെൻസസ് പ്രകാരം, ഒകിനാവയിലെ സ്ത്രീകൾ ശരാശരി 87.44 വയസ്സ് വരെ ജീവിക്കുമ്പോള്‍ പുരുഷന്മാർ ശരാശരി 80.27 വയസ്സ് വരെ ജീവിക്കുന്നു.
ഇന്തോനേഷ്യയിലെ തംബക്രെജോ; അനുനിമിഷം മുങ്ങിക്കോണ്ടിരിക്കുന്ന ഒരു തീരദേശം
ഡ്രൂ ബിൻസ്കി എന്ന യൂട്യൂബ് ബ്ലോഗർ ഒകിനാവ ദ്വീപ് സന്ദർശിച്ച്, ഈ ദ്വീപിലെ ആളുകളുടെ ദീർഘായുസ്സിനെക്കുറിച്ചുള്ള നിരവധി രഹസ്യങ്ങൾ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാവിലെ 6.30 ന് ഫിറ്റ്നസ് ക്ലാസ്സിൽ നിന്നാണ് ദ്വീപ് നിവാസികളുടെ ഒരു ദിവസം ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ഒകിനാവാൻസ് ഇത്രയും കാലം ജീവിക്കുന്നതെന്ന് ഡ്രൂ ബിൻസ്കി താന്‍ പരിചയപ്പെട്ട, 80 വയസ് പിന്നിട്ട ഒരു സ്ത്രീയോട് ചോദിക്കുന്നു. "വീടിനുള്ളിൽ പോലും, അവർ എപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നുവെന്നായിരുന്നു.' മാത്രമല്ല അവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം കടൽപ്പായലും അരിയും പംക്കിനും കടല്‍ മത്സ്യവും മറ്റുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക