Jasmine Alicia Carter : ആർത്തവരക്തംകൊണ്ട് ഫേസ്‍മാസ്ക്, കുടിക്കുകയും ചെയ്യുന്നു, സൗന്ദര്യം കൂടിയെന്ന് യുവതി

By Web TeamFirst Published Jan 26, 2022, 12:00 PM IST
Highlights

ഭർത്താവ് സൂര്യയ്ക്കും അവരുടെ രണ്ട് വയസ്സുള്ള മകൻ റാവിനുമൊപ്പമാണ് ജാസ്മിൻ താമസിക്കുന്നത്. തന്റെ ഈ പ്രവൃത്തികളോട് ഭർത്താവിന് ഒരു എതിർപ്പുമില്ലെന്നും അവർ പറയുന്നു.

ആർത്തവത്തെ സംബന്ധിച്ച് പല മിഥ്യാധാരണകളും സമൂഹത്തിലുണ്ട്. ആർത്തവരക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ പ്രതികൂലിച്ചും, അനുകൂലിച്ചും സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുന്നുമുണ്ട്. എന്നാൽ, ഇതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല എന്നതാണ് വാസ്തവം. അതേസമയം ജാസ്മിൻ അലിസിയ കാർട്ടർ എന്ന ബാഴ്‌സലോണിയൻ യുവതി തന്റെ ആർത്തവരക്തം മുഖത്ത് പുരട്ടുകയും, കുടിക്കുകയും ചെയ്യുന്നു. ഇത് തന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന വിചിത്രവാദമാണ് അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

30 വയസ്സുള്ള ജാസ്മിൻ ഒരു കുട്ടിയുടെ അമ്മയാണ്. ആർത്തവചക്രത്തെയും രക്തത്തെയും പവിത്രമായി കാണണം എന്നും പറഞ്ഞ് സ്ത്രീകളെ പരിശീലിപ്പിക്കുന്ന ഒരു ഉപദേശക കൂടിയാണ് അവർ. ആർത്തവരക്തം മുഖത്ത് പുരട്ടുന്നത് തന്റെ ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തിന് സഹായകമാകുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ജാസ്മിൻ തന്റെ ആർത്തവ രക്തം ഫേസ് മാസ്‌ക്കായി മുഖത്ത് പുരട്ടുകയും, രക്തം ഉപയോഗിച്ച് 'പീരിയഡ് പെയിന്റിംഗുകൾ' എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ രക്‌തം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് വളരെ നല്ലതാണ് എന്നാണ് അവരുടെ അഭിപ്രായം. "നിങ്ങളുടെ ആർത്തവരക്തം ശുദ്ധമായ മരുന്നാണ്" ജാസ്മിൻ പറയുന്നു. സ്ത്രീകൾ തങ്ങളുടെ ആർത്തവത്തെക്കുറിച്ച് ലജ്ജിക്കാൻ പാടില്ലെന്നും അവൾ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ അവൾക്ക് 22,800 ഫോളോവേഴ്‌സുണ്ട്. അവർക്കായി ജാസ്മിൻ ഇടയ്ക്കിടെ ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നു.

അതേസമയം ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം, ഇത് ശുദ്ധമണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. പോഷകസമ്പുഷ്ടമായ ആർത്തവരക്തത്തിൽ പ്രോട്ടീൻ, ഇരുമ്പ്, സെലിനിയം എന്നിവയും ആന്റിമൈക്രോബയൽ ഗുണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന സ്റ്റെം സെല്ലുകളും ഉൾപ്പെടുന്നു എന്നാണ് ജാസ്മിൻ അവകാശപ്പെടുന്നത്. എന്നാൽ, നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആർത്തവരക്തം ബാക്ടീരിയകളുടെ പ്രജനനകേന്ദ്രമാണ് എന്നാണ്. എന്നിട്ടും, ഈ സോഷ്യൽ മീഡിയാതാരം അവകാശപ്പെടുന്നത് ആർത്തവരക്തം മികച്ചതാണ് എന്നതാണ്. "നിങ്ങൾ ദിവസവും ജങ്ക് ഫുഡ് കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ആർത്തവരക്തം അത്ര നല്ലതായിരിക്കില്ല, ഉദാഹരണത്തിന്, നിങ്ങളുടെ പോഷകങ്ങൾ മോശമായിരിക്കും" അവൾ വിശദീകരിച്ചു.  

ഭർത്താവ് സൂര്യയ്ക്കും അവരുടെ രണ്ട് വയസ്സുള്ള മകൻ റാവിനുമൊപ്പമാണ് ജാസ്മിൻ താമസിക്കുന്നത്. തന്റെ ഈ പ്രവൃത്തികളോട് ഭർത്താവിന് ഒരു എതിർപ്പുമില്ലെന്നും അവർ പറയുന്നു. അതേസമയം എല്ലാ സ്ത്രീകൾക്കും അവരുടെ ആർത്തവരക്തം കുടിക്കാനോ മുഖത്ത് പുരട്ടാനോ കഴിഞ്ഞെന്ന് വരില്ലെന്നും അവർ പറയുന്നു. അത്തരക്കാർക്ക് അവരുടെ ആർത്തവത്തെ മനസ്സിലാക്കാനും ആശ്ലേഷിക്കാനും മറ്റ് വഴികളുണ്ടെന്ന് ജാസ്മിൻ പറയുന്നു. രക്തം ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നതും, ആർത്തവരക്തം പ്രകൃതിദത്തമായ വളമായി ഭൂമിയിലേക്ക് തിരികെ നൽകുന്നതും എല്ലാം അതിലുൾപ്പെടുന്നു. 'എല്ലാവരും എന്നെപ്പോലെ അവരുടെ ആർത്തവരക്തത്തിൽ അഭിനിവേശം കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ അവരുടെ ആർത്തവരക്തം ശേഖരിക്കാനും നിരീക്ഷിക്കാനും ഞാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു' ജാസ്മിൻ പറയുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും അവൾ കൂട്ടിച്ചേർത്തു.   

click me!