ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ, 113 -ാം ജന്മദിനം ആഘോഷിച്ച് നെറ്റോ

Published : Oct 07, 2025, 03:20 PM IST
Joao Marinho Neto

Synopsis

ഒരു കർഷക കുടുംബത്തിലാണ് നെറ്റോ ജനിച്ചത്. നാലാമത്തെ വയസിൽ അദ്ദേഹം അച്ഛനോടൊപ്പം ജോലി ചെയ്ത് തുടങ്ങിയത്രെ.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് ജോവോ മരിന്യോ നെറ്റോ. ഒക്ടോബർ 5 -ന് അദ്ദേഹം തന്റെ 113 -ാം ജന്മദിനം ആഘോഷിച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്. പ്രായത്തിന്റെ പേരിൽ ലോക റെക്കോർഡ് നേടിയ നെറ്റോയുടെ പിറന്നാൾ ആഘോഷത്തിന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. നെറ്റോയുടെ ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ മുഹൂർത്തങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയും കുടുംബാം​ഗങ്ങളേയും കാണാം.

1912 -ൽ മാരാൻഗ്വാപെയിലാണ് ബ്രസീലിയൻ സ്വദേശിയായ നെറ്റോ ജനിച്ചത്, ആ വർഷം ജനിച്ചവരിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനും അദ്ദേഹമാണ്. നെറ്റോയ്ക്ക് ലോക റെക്കോർഡ് സമ്മാനിക്കുമ്പോൾ അദ്ദേഹത്തിന് 112 വർഷവും 52 ദിവസവുമായിരുന്നു പ്രായം.

 

 

ഒരു കർഷക കുടുംബത്തിലാണ് നെറ്റോ ജനിച്ചത്. നാലാമത്തെ വയസിൽ അദ്ദേഹം അച്ഛനോടൊപ്പം ജോലി ചെയ്ത് തുടങ്ങിയത്രെ. ജോസെഫ അൽബാനോ ഡോസ് സാന്റോസ് എന്ന സ്ത്രീയെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. അന്റോണിയോ, ജോസ്, ഫാത്തിമ, വാൻഡ എന്നീ നാല് മക്കളാണ് ആ ബന്ധത്തിൽ ഉള്ളത്. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം, നെറ്റോ അന്റോണിയ റോഡ്രിഗസ് മൗറ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. വിനീഷ്യസ്, ജാർബാസ്, കോൺസീഷാവോ എന്നീ മൂന്ന് മക്കളാണ് ഈ ബന്ധത്തിൽ ഉള്ളത്.

നെറ്റോയുടെ ആറ് മക്കളാണ് ഇപ്പോഴും ജീവിച്ചിരിപ്പുള്ളത്. അദ്ദേഹത്തിന് 22 കൊച്ചുമക്കളും അവരുടെ മക്കളായി 15 പേരും അവരുടെ മക്കളായി മൂന്നുപേരുമുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് പിറന്നാൾ ആശംസകൾ എന്ന കാപ്ഷനോടുകൂടിയാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് അദ്ദേഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ