
ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നിന്ന് വിചിത്രവുമായ ഒരു കേസ് പുറത്തുവന്നു. ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്പൂർണ സമാധാന ദിവസ് (സമ്പൂർണ്ണ പരിഹാര ദിനം) പരിപാടിയ്ക്കിടെയാണ് തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മെരാജ് എന്ന യുവാവ് പരാതി നല്‍കിയ്ത്. യുവാവിന്‍റെ പരാതി കേട്ട ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും ഞെട്ടി. 'ദയവായി എന്‍റെ ഭാര്യയിൽ നിന്ന് എന്നെ രക്ഷിക്കൂ. രാത്രിയിൽ അവൾ ഒരു പാമ്പായി മാറി എന്നെ കടിക്കാന്‍ ശ്രമിക്കും.' മെരാജ്, ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. മെരാജിന്‍റെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ലോധാസ ഗ്രാമത്തിലാണ് മെരാജ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മെരാജ് വലിയ ഭയത്തിലാണ്. മറ്റാരെയുമല്ല, സ്വന്തം ഭാര്യ നസീമുനെയാണ് മെരാജിന് ഭയം. ഏതാനും മാസം മുമ്പാണ് തങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലുളള രാജ്പൂർ ഗ്രാമവാസിയായ നസീമുനെ മെരാജ് വിവാഹം കഴിച്ചത്. ആദ്യകാലങ്ങളിൽ അവരുടെ ദാമ്പത്യം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് നീങ്ങി. എന്നാല്‍ അധികം താമസിക്കാതെ ഭാര്യയുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടെന്ന് മെരാജിന് സംശയം തോന്നി. ആദ്യത്തെ ആശങ്കകൾ പിന്നിട് അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവങ്ങളായി മാറിയെന്ന് മെരാജ് പറയുന്നു. ഒടുക്കം സ്വന്തം വീട്ടിൽ സുരക്ഷിതനല്ലെന്ന് അയാൾക്ക് തോന്നി.
രാത്രിയിൽ ഭാര്യയുടെ പെരുമാറ്റം തന്നെ ഭയപ്പെടുത്താറുണ്ടെന്ന് മെരാജ് ആരോപിക്കുന്നു. രാത്രി കാലങ്ങളിൽ ഭാര്യ പാമ്പായി മാറും പിന്നാലെ തന്നെ ഭയപ്പെടുത്തുകയും കടിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നും അയാൾ ആരോപിക്കുന്നു. ഒപ്പം ഭാര്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച മെരാജ്. ഉറങ്ങിയാല്‍ ഭാര്യ തന്നെ അക്രമിക്കുന്നതിനാല്‍ താന്‍ രാത്രിയില്‍ ഉണർന്നിരിക്കാറാണ് പതിവെന്നും പരാതിയില്‍ പറയുന്നു.
ഭാര്യയുടെ ഈ അസ്വാഭാവികമായ പെരുമാറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ മന്ത്രവാദികളെയും ഗ്രാമപഞ്ചായത്തിനെയും സമീപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ മന്ത്രവാദിക്കോ. മഹ്മൂദാബാദ് പോലീസ് സ്റ്റേഷനിൽ ചേർന്ന പഞ്ചായത്ത് യോഗത്തിലോ ഒരു തീരുമാനവും ഉണ്ടായില്ലെന്നും മെരാജ് പറയുന്നു. നിലവിൽ നസീമുൻ ഇപ്പോൾ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.