180 കുട്ടികളുടെ പിതാവ്, പക്ഷേ തന്റേത് ഏകാന്ത ജീവിതമെന്നും പ്രണയം പോലുമുണ്ടായിട്ടില്ലെന്നും ജോ ഡോണർ

By Web TeamFirst Published Apr 15, 2024, 3:39 PM IST
Highlights

തനിക്ക് പ്രണയത്തിന് സമയം കിട്ടാറില്ലെന്നും ഓരോരുത്തരും അവരുടെ ആവശ്യം കഴിയുമ്പോൾ വളരെ ക്രൂരമായ പരാമർശങ്ങളാണ് തനിക്ക് സമ്മാനിക്കാറുള്ളതെന്നും ഇയാൾ പറയുന്നു. ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് താൻ ഒരു ബീജ ദാതാവായത് എന്നാണ് പലരും കരുതുന്നതെന്നും ജോ കൂട്ടിച്ചേർത്തു. 

തന്റെ ജീവിതം കടന്നു പോകുന്നത് ഏകാന്തതയിലും പ്രതിസന്ധികളിലൂടെയുമാണെന്ന് 180 കുട്ടികളുടെ പിതാവായ യുകെയിലെ ന്യൂകാസിലിൽ നിന്നുള്ള ഒരു ബീജ ദാതാവ്. 

ജോ ഡോണർ എന്നറിയപ്പെടുന്ന ഇയാൾ 13 വർഷമായി ബീജദാതാവാണ്. സ്വാഭാവിക ബീജസങ്കലനം, ഭാഗിക ബീജസങ്കലനം, കൃത്രിമ ബീജസങ്കലനം തുടങ്ങി വിവിധ മാർഗങ്ങൾ ഉപയോഗിച്ച് 52 -കാരനായ ഇയാൾ നിരവധി സ്ത്രീകളുടെ മാതൃത്വമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. എന്നാൽ, തന്റെ പ്രവൃത്തിയെ എല്ലായ്പ്പോഴും ആളുകൾ മോശമായി രീതിയിലാണ് നോക്കിക്കാണുന്നതെന്നും അതുകൊണ്ട് തന്നെ നിരവധി പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇയാൾ പറയുന്നു. 

ഒരു ബീജദാതാവായതിനാൽ തന്റെ ജീവിതത്തിൽ ഒരു പ്രണയമുണ്ടായിട്ടില്ലെന്നാണ് ജോ പറയുന്നത്. തനിക്ക് പ്രണയത്തിന് സമയം കിട്ടാറില്ലെന്നും ഓരോരുത്തരും അവരുടെ ആവശ്യം കഴിയുമ്പോൾ വളരെ ക്രൂരമായ പരാമർശങ്ങളാണ് തനിക്ക് സമ്മാനിക്കാറുള്ളതെന്നും ഇയാൾ പറയുന്നു. ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് താൻ ഒരു ബീജ ദാതാവായത് എന്നാണ് പലരും കരുതുന്നതെന്നും ജോ കൂട്ടിച്ചേർത്തു. 

എന്നാൽ അങ്ങനെയല്ലെന്നും ആസ്വാദ്യകരമായ ലൈം​ഗിക ബന്ധമുണ്ടാകണമെങ്കിൽ അവിടെ പ്രണയം വേണമെന്നും ഹ്രസ്വമായ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന അപൂർവ സന്ദർഭങ്ങളിൽ പോലും തനിക്ക് ഒരു ചുംബനമോ ആലിംഗനമോ പോലും ലഭിക്കാറില്ലെന്നും ഈ 52 -കാരൻ പറയുന്നു. 

വ്യക്തിപരമായ പ്രണയജീവിതം നഷ്ടപ്പെടുത്തിയാണ് താൻ ഇത് ചെയ്യുന്നതെന്നും അത് കടുത്ത ഏകാന്തതയിലേക്ക് തന്നെ കൊണ്ടുചെന്നെത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സത്പ്രവൃത്തിയും ത്യാ​ഗവുമായാണ് തന്റെ ജീവിതത്തെ താൻ കാണുന്നതെന്നും എന്നാൽ സമൂഹം അത് മനസ്സിലാക്കാത്തതിൽ നിരാശയുണ്ടെന്നും ജോ സൂചിപ്പിച്ചു. ഇതുവരെ തനിക്ക് ജനിച്ച 180 കുട്ടികളിൽ 60 പേരെ താൻ കണ്ടിട്ടുണ്ടെന്നും ജോ കൂട്ടിച്ചേർത്തു.

click me!