72-ാം വയസ്സിൽ 24,000 അടി ഉയരത്തില്‍ പറന്നുയര്‍ന്ന് കപില്‍ദേവ്, പ്രായം വെറും നമ്പറല്ലേ...

Published : Sep 13, 2026, 08:53 PM IST
Kapildev Rawat

Synopsis

മക്കൾക്കൊപ്പമാണ് കപിൽദേവ് റാവത്ത് ഹിമാചൽ പ്രദേശ് സന്ദർശിച്ചത്. ഈ യാത്രയ്ക്കിടയിലാണ് മക്കൾ അദ്ദേഹത്തെ പാരഗ്ലൈഡിംഗ് നടത്താൻ പ്രോത്സാഹിപ്പിച്ചത്. തന്റെ പ്രായം ഈ സാഹസികതയ്ക്ക് തടസ്സമാകുമോ എന്ന ആശങ്കയാൽ ആദ്യം അദ്ദേഹം മടിച്ചു നിന്നിരുന്നു.

പ്രായത്തെ വെല്ലുവിളിച്ച് ഹിമാചൽ പ്രദേശിൽ പാരഗ്ലൈഡിംഗ് നടത്തി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള 72 -കാരനായ കപിൽദേവ് റാവത്ത്. ഏകദേശം 24,000 അടി ഉയരത്തിൽ ആകാശത്തിലൂടെ പറന്നാണ് ഈ 74 -കാരൻ തന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്. ഗിധൗർ ബ്ലോക്കിലെ പത്സന്ദ പഞ്ചായത്ത് സ്വദേശിയാണ് അദ്ദേഹം. മക്കളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ സാഹസിക യാത്രയ്ക്ക് അദ്ദേഹത്തിന് കരുത്തായത്. ബിഹാറിൽ ഈ പ്രായത്തിലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂർവ്വ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മക്കൾക്കൊപ്പമാണ് കപിൽദേവ് റാവത്ത് ഹിമാചൽ പ്രദേശ് സന്ദർശിച്ചത്. ഈ യാത്രയ്ക്കിടയിലാണ് മക്കൾ അദ്ദേഹത്തെ പാരഗ്ലൈഡിംഗ് നടത്താൻ പ്രോത്സാഹിപ്പിച്ചത്. തന്റെ പ്രായം ഈ സാഹസികതയ്ക്ക് തടസ്സമാകുമോ എന്ന ആശങ്കയാൽ ആദ്യം അദ്ദേഹം മടിച്ചു നിന്നിരുന്നു. എന്നാൽ മക്കളുടെ ഉറച്ച പിന്തുണയും ആത്മവിശ്വാസവും അദ്ദേഹത്തിന് ധൈര്യം നൽകി. തുടർന്ന് ഹിമാചലിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് മുകളിലൂടെ അദ്ദേഹം ആകാശത്തേക്ക് പറന്നു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായാണ് കപിൽദേവ് ഈ അനുഭവത്തെ ഓർത്തെടുക്കുന്നത്.

ആകാശയാത്ര തന്നെ വളരെയധികം ആവേശഭരിതനാക്കിയെന്നും സന്തോഷവും സങ്കടവും നിറഞ്ഞ വികാരനിർഭരമായ നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പ്രായം ഒരു സ്വപ്നം സാക്ഷാത്കാരിക്കാൻ ഒരിക്കലും തടസ്സമാകില്ലെന്ന ഓർമ്മപ്പെടുത്തലാണ് തനിക്ക് ഈ അനുഭവം നൽകിയതെന്ന് അദ്ദേഹം പറയുന്നു. മക്കളുടെ പിന്തുണയാണ് ഈ സാഹസികത യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വികാരാധീനനാവുകയായിരുന്നു.

പ്രായം നോക്കാതെ മാതാപിതാക്കളെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്ന സ്നേഹനിധികളായ മക്കളെ എല്ലാ മാതാപിതാക്കൾക്കും ലഭിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

PREV
Read more Articles on
click me!

Recommended Stories

10 മിനിറ്റ് വൈകിയാൽ, അസുഖം കാരണം ജോലിക്ക് ചെന്നില്ലെങ്കിൽ ഒക്കെ സാലറി കട്ട്; ദുരനുഭവം പങ്കുവച്ച് യുവാവ്
എത്രനേരം ജോലി ചെയ്യുന്നുവെന്നതിലല്ല കാര്യം, പ്രൊമോഷൻ ലഭിക്കാൻ വേണ്ടതെന്ത്? വീഡിയോ