ഫ്യൂസ് ഊരിയ വിവരം പച്ചിലയിൽ എഴുതിയിട്ട് ഉപഭോക്താവിനെ ട്രോളി കെഎസ്ഇബി

By Babu RamachandranFirst Published May 3, 2019, 2:40 PM IST
Highlights

ഞാൻ കെഎസ്ഇബി ബിൽ നേരത്തിന് അടയ്ക്കാൻ മറന്നിരിക്കുകയായിരുന്നു. അടയ്‌ക്കേണ്ട അവസാന തീയതി കഴിഞ്ഞതും വളരെ കൃത്യമായി കെഎസ്ഇബി ജീവനക്കാർ വന്നു. ഫ്യൂസ് ഊരിമാറ്റി

കെഎസ്ഇബി ഇപ്പോൾ ഹൈ ടെക് ആയെന്നാണ് കേട്ടിരുന്നത്. പ്രദേശത്ത് എവിടെയെങ്കിലും പവർ കട്ടോ ലോഡ് ഷെഡ്‌ഡിങ്ങോ ഒക്കെ ഉണ്ടെങ്കിൽ ഇപ്പോൾ നേരത്തെ തന്നെ ഉപയോക്താവിനെ ഫോണിൽ മെസ്സേജ് അയച്ച് അറിയിക്കാറുണ്ട് അവർ. മാത്രവുമല്ല, ബില്ലടയ്ക്കാൻ ഇപ്പോൾ പണ്ടേപ്പോലെ ക്യൂവിലൊന്നും നിന്ന് വെയിലു കൊള്ളേണ്ടതില്ല. എല്ലാത്തിനും ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാണ്. ഏറെക്കുറെ മുടക്കമില്ലാതെ ലഭ്യമാവുന്ന നമ്മുടെ വൈദ്യുതി സംവിധാനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊക്കെ അനുകരിക്കാവുന്ന ഒരു മാതൃകയാണ്. 

എന്നാൽ ഇതിൽ നിന്നൊക്കെ ഒരു പടി കൂടി കടന്ന്  ഉപഭോക്താവിനെ നൈസായി ട്രോളാനും ഇപ്പോൾ കെഎസ്ഇബി തുടങ്ങിയിട്ടുണ്ടെന്നാണ് ഒരു ഉപയോക്താവ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ച അനുഭവം വെളിപ്പെടുത്തുന്നത്.  

കേശവൻ രാജശേഖരൻ നായർ എന്ന പേരിലുള്ള എഫ്ബി അക്കൗണ്ടിൽ നിന്നാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.  

 

 " ഞാൻ കെഎസ്ഇബി ബിൽ  നേരത്തിന് അടയ്ക്കാൻ മറന്നിരിക്കുകയായിരുന്നു. അടയ്‌ക്കേണ്ട അവസാന തീയതി കഴിഞ്ഞതും വളരെ കൃത്യമായി കെഎസ്ഇബി ജീവനക്കാർ വന്നു. ഫ്യൂസ് ഊരിമാറ്റി. ഒരു പച്ചിലയിൽ കരണ്ടു ബിൽ അടച്ചില്ല.." എന്നൊരു സന്ദേശം എഴുതി മീറ്റർബോക്സിൽ എനിക്കായി ഇട്ടുപോയിട്ടുണ്ട്.  ഒരു പക്ഷേ ഇതാവും ഇലക്ട്രിസിറ്റി ബോർഡുകൾ 'ഹരിത' മാവുന്നതിന്റെ ഏറ്റവും ശ്രേഷ്ഠമായ മാതൃക..." 

പോത്തൻകോടിനടുത്തെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. വീടിന്റെയോ കെഎസ്ഇബി സെക്ഷൻറെയോ കൃത്യമായ വിവരങ്ങൾ പോസ്റ്റിൽ ലഭ്യമല്ല.  സരസനായ കെഎസ്ഇബി ജീവനക്കാരനും, അതിലേറെ ഫലിതപ്രിയനായ ഉപഭോക്താവും കൂടി പ്രശ്നം എന്തായാലും രമ്യതയിൽ തന്നെ തീർത്തുകാണുമെന്നു കരുതുന്നു. 

click me!