ഏഴ് വര്‍ഷം മുമ്പ് വാങ്ങിയ വീട്ടിനുള്ളിലെ രഹസ്യമുറി പരിശോധിച്ചപ്പോൾ ഞെട്ടി; അവിടെ താമസം മുന്‍ വീട്ടുടമസ്ഥ

Published : Feb 04, 2025, 09:47 AM IST
ഏഴ് വര്‍ഷം മുമ്പ് വാങ്ങിയ വീട്ടിനുള്ളിലെ രഹസ്യമുറി പരിശോധിച്ചപ്പോൾ ഞെട്ടി; അവിടെ താമസം മുന്‍ വീട്ടുടമസ്ഥ

Synopsis

കഴിഞ്ഞ ഏഴ് വര്‍ഷമായി മുന്‍ വീട്ടുടമസ്ഥ, തന്‍റെ വീടിലെ രഹസ്യമുറിയില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞ അയാൾ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 


സ്വന്തം വീട്ടിനുള്ളില്‍ ഒരു രഹസ്യമുറി കണ്ടെത്തുകയും അവിടെ വര്‍ഷങ്ങളായി മുന്‍ വീട്ടുടമസ്ഥന്‍ രഹസ്യമായി താമസിക്കുകയാണെന്നും തിരിച്ചറിയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത് എന്തുതന്നെയാലും ആ മാനസികാവസ്ഥയിലൂടെയാണ് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ലീ എന്ന വീട്ടുടമസ്ഥന്‍ കടന്ന് പോകുന്നത്. ഏഴ് വര്‍ഷം മുമ്പാണ് 2018 -ലാണ് ലീ, ആ വീട് സ്വന്തമാക്കിയത്. അന്ന് രണ്ട് മില്യണ്‍ യുവാന്‍ (ഏതാണ്ട് 2.24 കോടി രൂപ) കൊടുത്താണ് ഴാങ് എന്ന സ്ത്രീയില്‍ നിന്നും ലീ വീട് സ്വന്തമാക്കിയത്. 

പുതിയ വീട്ടില്‍ ലീയും കുടുംബവും ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞ വര്‍ഷങ്ങൾ താമസിച്ചത്. വാങ്ങിയപ്പോൾ വീടിന് ചില്ലറ മരാമത്ത് പണികള്‍ എടുത്തിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം വീട് വീണ്ടും ഒന്ന് മിനുക്കാന്‍ ലീ തിരുമാനിച്ചു. വീട് വൃത്തിയാക്കി കൊണ്ടിരിക്കവെ, സ്റ്റെയർകേസിന് താഴെയായി ഒരു രഹസ്യവാതില്‍ പോലൊന്ന് ലീ കണ്ടെത്തി. അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് താഴെയുള്ള ഒരു നിലവറയിലേക്കുള്ള വാതിലാണെന്ന് അദ്ദേഹത്തിന് വ്യക്തമായി. തുടർന്ന് അവിടെ പരിശോധിക്കാന്‍ തന്നെ ലീ തീരുമാനിച്ചു. 

Watch Video:  ഭക്ഷണം തികഞ്ഞില്ല, വിവാഹ പന്തലില്‍ നിന്നിറങ്ങി വരനും സംഘവും; പിന്നാലെ 100 -ലേക്ക് വിളിച്ച് വധു

രഹസ്യ അറ പരിശോധിച്ച ലീ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആ മുറി അതിവിശാലമായിരുന്നു. പ്രത്യേകം വെന്‍റിലേഷനുകൾ എല്ലാമുള്ള അത്യാധുനീക സൌകര്യങ്ങളോടെ സജ്ജീകരിച്ച മുറി. മികച്ച വെളിച്ച സംവിധാനങ്ങൾ, ഒന്നു രണ്ട് പേര്‍ക്ക് സുഖമായി ജീവിക്കാനുള്ള സൌകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഒപ്പം ചെറിയൊരു ബാറും ആ രഹസ്യ അറയില്‍ ഒരുക്കിയിരുന്നു. മുറി പരിശോധനയ്ക്കിടെ അവിടെ ആരോ താമസിക്കുന്നുണ്ടെന്ന് ലീയ്ക്ക് സംശയം തോന്നി. പിന്നാലെ അത് ആ വീടിന്‍റെ മുന്‍ ഉടമസ്ഥനായ ഴാങ് ആണെന്നും ലീ തിരിച്ചറിഞ്ഞു. പിന്നാലെ ഴാങ്ങിനോട് ഇതിനെ കുറിച്ച് ലീ സംസാരിച്ചപ്പോൾ, വീട് വില്പനയില്‍ രഹസ്യമുറി ഉൾപ്പെടില്ലെന്നും തനിക്ക് ഫീ ടൈം ഉപയോഗിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലെന്നുമുള്ള വിചിത്രമായ വാദങ്ങളായിരുന്നു അവർ ഉന്നയിച്ചത്. 

Watch Video: 16- മത്തെ വയസിൽ 27 കിലോ മാത്രം; അച്ഛനും അമ്മയും മകളെ വർഷങ്ങളോളം പട്ടിണിക്കിട്ടത് നൃത്തത്തിന് വേണ്ടി, ഒടുവിൽ

ഇതിന് പിന്നാലെ ലീ കോടതിയെ സമീപിച്ചു. ഏഴ് വര്‍ഷമായി മുൻ വീട്ടുടമസ്ഥ തന്‍റെ വീട്ടില്‍ രഹസ്യമായി താമസിക്കുകയാണെന്ന് ലീ പരാതിപ്പെട്ടു. ലീയുടെ പരാതി പരിശോധിച്ച കോടതി ഴാങിനോട് നഷ്ടപരിഹാരം നല്‍കാനും രഹസ്യ അറയുടെ ഉടമസ്ഥാവകാശം ലീയ്ക്ക് കൈമാറാനും ഴാങിനോട് ആവശ്യപ്പെട്ടു. ഈ വാര്‍ത്ത ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പലരും ഒരു സ്ത്രീ എങ്ങനെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ആരും കാണാതെ ആ രഹസ്യ മുറിയിലേക്കും പുറത്തേക്കും പോയതെന്ന് ചോദിച്ചു.

Read More: ആളുകളെന്താണ് ഇങ്ങനെ പെരുമാറുന്നത്? വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ യുവതിയുടെ വീഡിയോ വൈറൽ 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?