മകളെ നർത്തകിയാക്കാനായി വർഷങ്ങളോളം പട്ടിണിക്കിട്ട മാതാപിതാക്കൾക്ക് ആറ് മാസത്തെ തടവ്. പോഷകാഹാരക്കുറവ് മൂലം 16-ാം വയസ്സിൽ 27 കിലോ മാത്രം തൂക്കമുണ്ടായിരുന്ന മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.


ങ്ങൾക്ക് നേടാന്‍ കഴിയാത്തത് മക്കളിലൂടെ നേടിയെടുക്കാനാണ് ചില മാതാപിതാക്കളുടെ ശ്രമം. അവിടെ കുട്ടികളുടെ ആവശ്യങ്ങളോ ഇഷ്ടങ്ങളോ അച്ഛനമ്മമാര്‍ ശ്രദ്ധിക്കാറില്ല. പകരം തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സമ്പന്നന്മാര്‍ താമസിക്കുന്ന പെര്‍ത്തില്‍ നിന്നും പുറത്ത് വന്ന ഒരു വാര്‍ത്ത അത്തരത്തിലൊന്നായിരുന്നു. മകളെ നൃത്തക്കാരിയാക്കാനായി അവളെ വര്‍ഷങ്ങളോളം പട്ടിണിക്കിട്ട അച്ഛനമ്മമാരുടെ വാര്‍ത്തയായിരുന്നു അത്. 

മകളുടെ ശരീരം മെലിഞ്ഞിരിക്കാനാണ് അച്ഛനമ്മമാര്‍ മകളെ അല്പം മാത്രം ഭക്ഷണം നല്‍കി വളർത്തിയത്. ഇത് മൂലം 16 -മത്തെ വയസിലും കുട്ടിക്ക് ആകെയുണ്ടായിരുന്നത് 27 കിലോ തൂക്കം മാത്രമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോഷകാഹാര കുറവ് മൂലം വിളര്‍ച്ച ബാധിച്ച പെണ്‍കുട്ടി അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അച്ഛനമ്മമാരുടെ ക്രൂരത പുറത്ത് അറിഞ്ഞത്. ആശുപത്രിയില്‍ അഡ്മിറ്റാക്കിയ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്തതിനാല്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മകളുടെ ശരീരം കുട്ടികളുടേത് പോലെ തോന്നിക്കാനായിരുന്നു അച്ഛനമ്മമാര്‍ ഇത്തരമൊരു ക്രൂരത മകളോട് ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

ഇതിനൊപ്പം മകളുടെ വയസ് കുറച്ച് കാണിക്കാനായി അവളുടെ ജനന സർട്ടിഫിക്കറ്റില്‍ അച്ഛന്‍ കൃത്രിമം കാണിച്ചെന്നും റിപ്പോര്‍ട്ടുകൾ കൂട്ടിച്ചേര്‍ക്കുന്നു. 16 -മത്തെ വയസിലും അച്ഛനമ്മമാര്‍ മകളെ ചെറിയ കുട്ടികൾക്കുള്ള വസ്ത്രങ്ങളാണ് ധരിപ്പിച്ചിരുന്നത്. അതോടൊപ്പം കുട്ടിയ്ക്ക് ഹോം സ്കൂളിങ്ങാണ് അച്ഛനമ്മമാർ നല്‍കിയിരുന്നത്. കുട്ടിയെ പൊതു സ്ഥലങ്ങളിലേക്ക് വിടാറില്ലെന്നും അവളുടെ സാമൂഹികവും വൈകാരികവുമായ എല്ലാ വളര്‍ച്ചയെയും തടസപ്പെടുത്താനും അച്ഛനമ്മമാര്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ നൃത്താധ്യാപിക പോലും കുട്ടിയുടെ ആരോഗ്യമില്ലായ്മയെ കുറിച്ച് അച്ഛനമ്മമാരോട് പരാതി പറഞ്ഞെങ്കിലും അവര്‍ അതും തള്ളിക്കളഞ്ഞു.

Watch Video: പരീക്ഷാ ഹാളിലെത്താന്‍ വൈകി, പിന്നാലെ അടച്ചിട്ട ഗേറ്റ് നൂണ്ട് കടന്ന് വിദ്യാര്‍ത്ഥിനി; വീഡിയോ വൈറല്‍

Scroll to load tweet…

Read More: കാമുകന്‍റെ സന്ദേശത്തിൽ പ്രകോപിതയായി അജ്ഞാതനെ കൊണ്ട് കാമുകനെ കൊലപ്പെടുത്തി; നാല് വർഷത്തിന് ശേഷം യുവതി പിടിയിൽ

മകളുടെ മാനസിക വളര്‍ച്ച തടയുന്നതിനായി അവളെ കൊച്ച് കുട്ടികളുടെ ടിവി പ്രോഗ്രാം മാത്രമാണ് കാണിച്ചിരുന്നത്. ഒപ്പം അവളുടെ മുറി നിറയെ കളിപ്പാട്ടങ്ങൾ കൊണ്ട് നിറയ്ക്കുകയും ചെയ്തിരുന്നു. 17 -മത്തെ വയസിലും അമ്മയാണ് മകളുടെ പല്ല് തേച്ച് കൊടുത്തിരുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മകളുടെ ഇഷ്ടാനിഷ്ടങ്ങൾ ശ്രദ്ധിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് വളര്‍ത്തിയതിന് കേസെടുത്ത കോടതി, അച്ഛനും അമ്മയ്ക്കും ആറ് മാസം തടവ് വിധിച്ചു. അതേസമയം അച്ഛനമ്മമാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍, ഇരുവര്‍ക്കും ഒസിഡി (OCD) പ്രശ്നങ്ങളുണ്ടെന്ന് വാദിച്ചു. 

Watch Video: ആളുകളെന്താണ് ഇങ്ങനെ പെരുമാറുന്നത്? വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ യുവതിയുടെ വീഡിയോ വൈറൽ