ദില്ലി വിടണം, എത്രയും പെട്ടെന്ന് മറ്റൊരിടത്തേക്ക് പോകൂ, ലണ്ടനിലുള്ള ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്

Published : Nov 23, 2025, 04:37 PM IST
viral post

Synopsis

ഡൽഹിയിൽ മാത്രമല്ല, മുംബൈയിൽ താമസിക്കുന്നവരും മറ്റെവിടെയെങ്കിലും ജോലി കണ്ടെത്തണമെന്നും അങ്ങോട്ട് മാറണമെന്നും പോസ്റ്റിൽ പറയുന്നു.

ലണ്ടനിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ ടെക്കിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ളതാണ് വീഡിയോ. വർധിച്ചുവരുന്ന ഈ വായുമലിനീകരണം അപകടകരമാണ് എന്നും അതിനാൽ തന്നെ ദില്ലി വിട്ട് എവിടേക്കെങ്കിലും മാറണമെന്നുമാണ് യുവാവ് കുറിക്കുന്നത്. CAST AI -യിലെ സീനിയർ ഡെവലപ്പർ അഡ്വക്കേറ്റായ കുനാൽ കുശ്വാഹ എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അവനവനെ കരുതിയെങ്കിലും നഗരം വിട്ടുപോകണമെന്നും ഇവിടെ വസ്തു വാങ്ങുന്നതിലൊന്നും ഒരു അർത്ഥവുമില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഡൽഹിയിൽ മാത്രമല്ല, മുംബൈയിൽ താമസിക്കുന്നവരും മറ്റെവിടെയെങ്കിലും ജോലി കണ്ടെത്തണമെന്നും അങ്ങോട്ട് മാറണമെന്നും പോസ്റ്റിൽ പറയുന്നു.

 

 

'ഡൽഹിയിലെ ആളുകൾക്ക് AQI എത്രത്തോളം മോശമാകുമെന്ന് ഞാൻ ചിന്തിച്ചിരുന്നു, അത് മോശമാണെന്ന് എനിക്ക് അറിയുകയും ചെയ്യുമായിരുന്നു, പക്ഷേ അത് എത്രത്തോളമാണ് എന്ന് ഒരിക്കലും മനസ്സിലായിരുന്നില്ല, കാരണം എനിക്ക് അതത്ര ഗുരുതരമായി തോന്നിയിരുന്നില്ല. കാരണം, ഞാൻ ഡൽഹിയിലാണ് വളർന്നത്, ഇവിടെയാണ് പഠിച്ചത്. തെരുവുകളിൽ മാസ്കില്ലാതെ നടക്കുന്ന, രാവിലെ ഓടാൻ പോകുന്ന ആളുകളെ പോലും നിങ്ങൾക്ക് ഇവിടെ കാണാം. പക്ഷേ, എനിക്ക് തെറ്റിപ്പോയി. ഈ നഗരം വിടുക എന്നതിനായിരിക്കണം നിങ്ങളുടെ ആദ്യത്തെ പരിഗണന. കുറച്ച് വർഷങ്ങൾ ലണ്ടനിൽ താമസിച്ച് ശുദ്ധവായു ശ്വസിച്ച ശേഷം, ഡൽഹിയിൽ വന്നിറങ്ങിയ നിമിഷം തന്നെ എനിക്ക് മലിനീകരണത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു' എന്നും കുനാൽ കുശ്വാഹ കുറിക്കുന്നു.

നിരവധിപ്പേരാണ് കുശ്വാഹയുടെ പോസ്റ്റിന് മറുപടി നൽകിയത്. തികച്ചും ശരിയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ദില്ലിയിലെ വായു മലിനീകരണത്തെ കുറിച്ച് ചർച്ച നടക്കാൻ പോസ്റ്റ് കാരണമായി. രാജ്യം വിടുക എന്നുള്ളതല്ല ഇതിനുള്ള പരിഹാരം മറിച്ച് ഈ പ്രശ്നം പരിഹരിക്കുക എന്നുള്ളതാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?