മൃ​ഗശാലയ്ക്കകത്ത് കയറി, മധ്യവയസ്കനെ സിംഹം കടിച്ചുകീറിക്കൊന്നു

Published : Aug 30, 2022, 11:36 AM IST
മൃ​ഗശാലയ്ക്കകത്ത് കയറി, മധ്യവയസ്കനെ സിംഹം കടിച്ചുകീറിക്കൊന്നു

Synopsis

ഇയാളുടെ മൃതദേഹം മൃഗശാലയിൽ നിന്ന് പുറത്തെടുത്ത് പ്രാദേശിക മോർച്ചറിയിലേക്ക് കൊണ്ടുപോയി. ഘാനയെ ആകെ തന്നെ ഞെട്ടിച്ച ഈ സംഭവത്തെ തുടർന്ന് മൃ​ഗശാല ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഘാനയിലെ അക്രയിൽ മൃ​ഗശാലയുടെ വളപ്പിനകത്ത് കയറിയ ഒരാളെ സിംഹം കടിച്ചുകീറി കൊന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തി വരികയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മധ്യവയസ്കനായ ഇയാൾക്ക് സിംഹത്തിന്റെ അക്രമത്തിൽ ​ഗുരുതരമായി പരിക്കേൽക്കുകയും പിന്നാലെ മരിക്കുകയും ചെയ്യുകയായിരുന്നു. 

ഇതിനകത്തുള്ള അപൂർവമായ വെളുത്ത രണ്ട് സിംഹക്കുട്ടികളെ മോഷ്ടിക്കാൻ ഇയാൾ പദ്ധതിയിട്ടിരിക്കാം എന്നും അതിനായിട്ടാവണം ഇയാൾ അകത്ത് കയറിയത് എന്നുമാണ് അധികൃതർ സംശയിക്കുന്നത്. കഴിഞ്ഞ നവംബറിൽ ജനിച്ചത് മുതൽ അവ വലിയ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വളരെ കുറച്ച് വെളുത്ത സിംഹങ്ങൾ മാത്രമാണ് ഇന്ന് ലോകത്തിൽ ആകെ അവശേഷിച്ചിരിക്കുന്നത്.  

ഇയാളുടെ മൃതദേഹം മൃഗശാലയിൽ നിന്ന് പുറത്തെടുത്ത് പ്രാദേശിക മോർച്ചറിയിലേക്ക് കൊണ്ടുപോയി. ഘാനയെ ആകെ തന്നെ ഞെട്ടിച്ച ഈ സംഭവത്തെ തുടർന്ന് മൃ​ഗശാല ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇയാൾ എന്തിനാണ് അകത്ത് കയറിയത്, കൊല്ലപ്പെടാനുള്ള സാഹചര്യം എന്താണ് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ആദ്യം ഒരു ഇരുപതടി വേലിയും പിന്നാലെ ഒരു പത്തടി വേലിയും ചാടിക്കടന്നാണ് ഇയാൾ സിംഹത്തിന്റെ അടുത്ത് എത്തിയത് എന്ന് അധികൃതർ പറയുന്നു. പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. 

സംഭവം നടക്കുമ്പോൾ ഒരു ആൺസിംഹവും ഒരു പെൺസിംഹവും രണ്ട് കുഞ്ഞുങ്ങളുമാണ് അതിന്റെ അകത്ത് ഉണ്ടായിരുന്നത്. 'സിംഹങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും അടുത്ത് ചെല്ലുമ്പോൾ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുപോകാൻ ആണെന്ന് കരുതുകയും അവരെ ഉപദ്രവിക്കുകയും ചെയ്തേക്കാം. ഇതുപോലെയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും പൊതുജനങ്ങളെ വിലക്കിയിരിക്കയാണ്' എന്ന് ലാൻഡ്സ് ആൻഡ് നാച്ചുറൽ റിസോഴ്സസ്, ഡെപ്യൂട്ടി മിനിസ്റ്റർ ബെനിറ്റോ ഒവുസു ബയോ പറഞ്ഞു. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!