സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത ന​ഗരം ഇത്, ദിവസേന രണ്ട് പെൺകുട്ടികളെങ്കിലും പീഡിപ്പിക്കപ്പെടുന്നു

By Web TeamFirst Published Aug 30, 2022, 9:28 AM IST
Highlights

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ആത്മഹത്യയിൽ താരതമ്യേന കുറഞ്ഞ ശതമാനം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇത് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആത്മഹത്യകളുടെ 3.6 ശതമാനം മാത്രമാണ്. ദില്ലിയിൽ 2840 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും സ്ത്രീകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിലത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ വെളിപ്പെടുത്തുന്നത്. 2021 -ൽ ഇന്ത്യയിൽ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്ന സംസ്ഥാനം മഹാരാഷ്ട്ര. പിന്നാലെ തമിഴ്‍നാടും മധ്യപ്രദേശുമാണ്. 

റിപ്പോർട്ട് പ്രകാരം ജോലി- കരീർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, പീഡനം, അതിക്രമം, കുടുംബ പ്രശ്നങ്ങൾ, മാനസികാരോ​ഗ്യ പ്രശ്നങ്ങൾ, മദ്യത്തിന് അടിമപ്പെടൽ, സാമ്പത്തിക നഷ്ടം, ക്രോണിക് പെയിൻ ഇവയൊക്കെയാണ് രാജ്യത്ത് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി മാറുന്നത്. 

”കൂടുതൽ ആത്മഹത്യകൾ നടന്നത് മഹാരാഷ്ട്രയിലാണ് 22,207, തമിഴ്‌നാട്ടിൽ 18,925 ആത്മഹത്യകളാണ് നടന്നത്, മധ്യപ്രദേശിൽ 14,965 ആത്മഹത്യകൾ നടന്നു, പശ്ചിമ ബംഗാളിൽ 13,500 ആത്മഹത്യകൾ, കർണാടകയിൽ 13,056 ആത്മഹത്യകൾ. 13.5 , 11.5, 9.1 , 8.2, 8 എന്നിങ്ങനെയാണ് ശതമാനക്കണക്ക്” റിപ്പോർട്ട് പറയുന്നു.

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ആത്മഹത്യയിൽ താരതമ്യേന കുറഞ്ഞ ശതമാനം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇത് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആത്മഹത്യകളുടെ 3.6 ശതമാനം മാത്രമാണ്. ദില്ലിയിൽ 2840 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 504 ആണ്. 2021 -ൽ രാജ്യത്തെ 53 മെഗാസിറ്റികളിലായി 25,891 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 26.9 ശതമാനമാണ് ആത്മഹത്യകൾ ഉണ്ടായിരിക്കുന്നത് എന്നും കണക്കുകൾ പറയുന്നു. 

അതുപോലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷ കുറഞ്ഞ ന​ഗരമായി കണ്ടെത്തിയിരിക്കുന്നത് ദില്ലിയാണ്. കഴിഞ്ഞ വർഷത്തെ കണക്ക് നോക്കിയാൽ ഇവിടെ ഓരോ ദിവസവും പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെങ്കിലും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് കാണാം. 

2021-ൽ ദില്ലിയിൽ സ്ത്രീകൾക്കെതിരായ 13,892 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. 2020 -നെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വർധനവാണ് ഇത് കാണിക്കുന്നത്. 2020 -ൽ അത് 9,782 ആയിരുന്നു എന്നും ഡാറ്റ പറയുന്നു. പിന്നാലെ മുംബൈയും ബം​ഗളൂരുവുമാണ്. 5,543, 3127 എന്നിങ്ങനെയാണ് കണക്കുകൾ. 

3948 കേസുകളാണ് സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഉണ്ടായിരിക്കുന്നത്. 4674 കേസുകളാണ് ഭർത്താവിന്റെ ക്രൂരത കാണിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 833 പെൺകുഞ്ഞുങ്ങൾ ഇവിടെ പീഡിപ്പിക്കപ്പെട്ടു. 
 

click me!