
ബാങ്കോക്കിലെ പ്രശസ്തമായ ഒരു മൃഗശാലയിൽ ഒരു കൂട്ടം സിംഹങ്ങൾ മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെ ബാങ്കോക്കിലെ സഫാരി വേൾഡിൽ സന്ദർശകർക്ക് മുന്നിൽ വച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏകദേശം 15 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനിടെ മൃഗശാല സൂക്ഷിപ്പുകാരനെ രക്ഷപ്പെടുകത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സന്ദർശകര്‍ വാഹനത്തിന്‍റെ ഹോണുകൾ മുഴക്കിയും ബഹളം വച്ചും സിംഹക്കൂട്ടത്തിന്‍റെ ശ്രദ്ധതിരിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
മൃഗശാലാ സൂക്ഷിപ്പുകാരൻ വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടനെ ഒരു സിംഹം അദ്ദേഹത്തിന്‍റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്ന് തന്നെ മറ്റ് മൂന്നാല് സിംഹങ്ങൾ കൂടി ആക്രമണത്തിനൊപ്പം ചേരുകയായിരുന്നെന്ന് ഫ്രാ മോങ്കുട്ട് ക്ലാവോ ആശുപത്രിയിലെ മുൻ പ്രൊഫസറും സർജനുമായ കേണൽ ഡോ. തവാച്ചായ് കാഞ്ചനാരിൻ പറഞ്ഞു. മൃഗശാല സുക്ഷിപ്പുകാരനില്‍ നിന്നും 10 മീറ്റര്‍ അകലത്തിലായിരുന്നു സിംഹം നിന്നിരുന്നത്. എന്നാല്‍ ഇവയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നില്‍ നിന്നും അക്രമിച്ച സിംഹം മൃഗശാല സൂക്ഷിപ്പുകാരനെ പിന്നിലേക്ക് വലിച്ചിടുകയായിരുന്നു. ഇതിനിടെ മറ്റ് സിംഹങ്ങളും എത്തി.
ഏതാണ്ട് 15 മിനിറ്റോളം നാല് സിംഹങ്ങൾ ചേര്‍ന്ന് അദ്ദേഹത്തെ അക്രമിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ മറ്റ് മൃഗശാലാ ഉദ്യോഗസ്ഥര്‍ സിംഹങ്ങളെ അവിടെ നിന്നും മാറ്റുകയും പരിക്കേറ്റ സഹപ്രവര്‍ത്തകനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അതിനകം മരിച്ചിരുന്നു. സംഭവം സഫാരി വേൾഡിലെ സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതി. പിന്നാലെ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് മൃഗശാല മാനേജ്മെന്‍റ് അറിയിച്ചു.