കാണാനേയില്ല; മൊണാര്‍ക്ക് ചിത്രശലഭങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകാനൊരുങ്ങി അമേരിക്ക

Published : Dec 15, 2024, 04:41 PM IST
കാണാനേയില്ല; മൊണാര്‍ക്ക് ചിത്രശലഭങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകാനൊരുങ്ങി അമേരിക്ക

Synopsis

കഴിഞ്ഞ 30 വർഷത്തിനിടയിൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും സംരക്ഷണത്തിനായി ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും എണ്ണം കുറയുമെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട മൊണാർക്ക് ചിത്രശലഭങ്ങളെ സംരക്ഷിക്കാനായി പ്രത്യേക പദ്ധതി തയ്യാറാക്കി അമേരിക്ക. ഈ ചിത്രശലഭങ്ങളെ എൻഡാൻജേഡ് സ്പീഷിസ് ആക്ട് അഥവാ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഉൾപ്പെടുത്തി പ്രത്യേക പരിഗണന നൽകി സംരക്ഷണം ഉറപ്പാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 

ഒരുകാലത്ത് അമേരിക്കയിൽ പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ ധാരാളമായി കണ്ടുവന്നിരുന്ന മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണം ഇന്ന് വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, അതിശൈത്യം ഒപ്പം കീടനാശിനികളുടെ വ്യാപക ഉപയോഗം എന്നിവ ഇവയുടെ എണ്ണം കുറയുന്നതിന് ഇടയാക്കിയതായാണ് വിദഗ്ധർ പറയുന്നത്. 

2022 -ലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് മൊണാർക്ക് ചിത്രശലഭങ്ങളെയും ഉൾപ്പെടുത്തിയത്. അവശേഷിക്കുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇപ്പോൾ   പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിച്ചിരിക്കുകയാണ് ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസ്.

കറുപ്പ്, ഓറഞ്ച് നിറങ്ങളിലാണ് മൊണാർക്ക് ചിത്രശലഭങ്ങൾ കാണപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും സംരക്ഷണത്തിനായി ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും എണ്ണം കുറയുമെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശത്ത് 1980 -കൾ മുതൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിൽ 80 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. അതേസമയം മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണം 95 ശതമാനമായാണ് പടിഞ്ഞാറൻ മേഖലയിൽ കുറഞ്ഞത്. കൃത്യമായ ഇടപെടലുകൾ നടത്തി സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ ചിത്രശലഭങ്ങളുടെ എണ്ണം ഇനിയും കുറയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പ്രാണവേദനയ്ക്ക് തുല്യമായ വേദന, അടുത്ത് കണ്ടാൽ അപ്പോൾ ഓടിക്കോണം, അറിയാം 'ജിംപി ജിംപി' ചെടിയെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്