റിയോയ്‍ക്ക് പ്രേമിക്കാൻ പെണ്ണുണ്ടോ? നന്നായി കാൻഡിഡ് ഫോട്ടോയെടുക്കും, കത്തി റോളും ഉണ്ടാക്കും

Published : Apr 01, 2024, 11:08 AM IST
റിയോയ്‍ക്ക് പ്രേമിക്കാൻ പെണ്ണുണ്ടോ? നന്നായി കാൻഡിഡ് ഫോട്ടോയെടുക്കും, കത്തി റോളും ഉണ്ടാക്കും

Synopsis

റിയോ ഒരു ഫോട്ടോ​ഗ്രാഫറാണ്. ഇഷ്ടം പോലെ കാൻഡിഡ് ചിത്രങ്ങൾ എടുത്തു കൊടുക്കും. പാർക്ക് സ്ട്രീറ്റിൽ കിട്ടുന്നത് പോലെയുള്ള കത്തി റോൾ ഉണ്ടാക്കാനും റിയോയ്ക്ക് അറിയാം.

പ്രേമിക്കാൻ ഒരു പെൺകുട്ടിയെ വേണം. അതിനായി എന്ത് ചെയ്യും? ടിൻഡറടക്കം ഡേറ്റിം​ഗ് ആപ്പുകൾ പലതുണ്ട്. പോരാത്തതിന്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങി ​ഗൂ​ഗിൾ പേയിൽ വരെ പ്രേമം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, കൊൽക്കത്തയിൽ നിന്നുള്ള ഈ യുവാവ് അതുക്കും മേലെയാണ്. 

റിയോ എന്ന യുവാവാണ് ഒരു കാമുകിയെ കണ്ടെത്തുന്നതിന് വേണ്ടി തികച്ചും വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്തത്. ന​ഗരമധ്യത്തിൽ വലിയൊരു പരസ്യബോർഡ് തന്നെ സ്ഥാപിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെ 'ലുക്കിം​ഗ് ഫോർ എ പ്രേമിക ഫോർ റിയോ'. അതായത് 'റിയോയ്‍ക്ക് ഒരു കാമുകിയെ തിരയുന്നു' എന്ന് അർത്ഥം. ഈ ബോർഡിപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. 

ബോർഡിൽ റിയോയ്ക്കുള്ള ചില പ്രത്യേകതകളും കുറിച്ചിട്ടുണ്ട്. റിയോയുടെ അടുത്ത സുഹൃത്ത് അഞ്ചൽ എന്നും ബോർഡിൽ കാണാം. അതുപോലെ, ന​ഗരത്തിലെ ഏറ്റവും നല്ല പുച്ക കിട്ടുന്ന സ്ഥലങ്ങളെല്ലാം റിയോയ്ക്ക് അറിയാമെന്നും പരസ്യത്തിൽ പറയുന്നു. അടുത്തതായി പറയുന്നത്, റിയോ ഒരു ഫോട്ടോ​ഗ്രാഫറാണ് എന്നാണ്. ഇഷ്ടം പോലെ കാൻഡിഡ് ചിത്രങ്ങൾ എടുത്തു കൊടുക്കും എന്നും ബ്രാക്കറ്റിൽ പറയുന്നുണ്ട്. അടുത്തതാണ് ഹൈലൈറ്റ്, പാർക്ക് സ്ട്രീറ്റിൽ കിട്ടുന്നത് പോലെയുള്ള കത്തി റോൾ ഉണ്ടാക്കാനും റിയോയ്ക്ക് അറിയാം എന്നതാണത്. 

ഇതുകൊണ്ടൊന്നും തീർന്നില്ല. റിയോയുടെ ടിൻഡർ പ്രൊഫൈലും നൽകിയിട്ടുണ്ട്. ജസ്റ്റ് സ്കാൻ ചെയ്താൽ മാത്രം മതിയാകും. വളരെ രസകരമായ കമന്റുകളാണ് പലരും ഈ ബോർഡിന്റെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞത്, 'മികച്ച കത്തി റോൾ ഉണ്ടാക്കാൻ റിയോയ്‍ക്ക് പറ്റുമെങ്കിൽ അയാൾ നല്ലൊരു കാമുകിയെ ഉറപ്പായും അർഹിക്കുന്നുണ്ട്' എന്നാണ്.  

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്