'എൻറെ ഭാര്യ ഒരു പന്നിയാണ്', വിചിത്രമായ പേരുമായി റെസ്റ്റോറന്റ്, പിഴ ചുമത്താൻ പ്രാദേശിക ഭരണകൂടം

Published : Apr 03, 2025, 09:30 PM IST
'എൻറെ ഭാര്യ ഒരു പന്നിയാണ്', വിചിത്രമായ പേരുമായി റെസ്റ്റോറന്റ്, പിഴ ചുമത്താൻ പ്രാദേശിക ഭരണകൂടം

Synopsis

കട തുറന്നതിന് തൊട്ടുപിന്നാലെ, മനുഷ്യശരീരങ്ങളുള്ള പെൺപന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ചേർത്തിരുന്ന കടയുടെ പേരും പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ, തദ്ദേശ ഭരണകൂടം ഇടപെട്ടു.

റെസ്റ്റോറന്റുകൾക്കെതിരെ നടപടിയെടുക്കുന്നതും പിഴയിടുന്നതും ഒക്കെ സാധാരണമാണ്. സാധാരണഗതിയിൽ ഇവിടെ തയ്യാറാക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട തകരാറുകൾക്കായിരിക്കാം ഇത്തരം നടപടികൾ നേരിടേണ്ടി വരിക. എന്നാൽ, ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായി ഫ്രാൻസിലെ കാനിൽ നിന്നുള്ള ഒരു റെസ്റ്റോറൻറ് നടപടി നേരിടുകയാണ്. 

ഈ റസ്റ്റോറന്റിന് ഇതിൻറെ ഉടമകൾ നൽകിയ പേരാണ് ഇത്തരത്തിൽ ഒരു വിവാദത്തിലേക്ക് റെസ്റ്റോറൻറിനെ തള്ളിവിട്ടത്. രണ്ട് സുഹൃത്തുക്കളാണ് റെസ്റ്റോറൻറ് തുറന്നത്, അവർ അതിന് 'Ma femme est une cochonne' എന്ന് പേരിട്ടു, അതായത് ഇംഗ്ലീഷിൽ 'My wife is a pig' എന്ന്. ഒന്നുകൂടി വ്യക്തമാക്കിയാൽ 'എൻറെ ഭാര്യ ഒരു പന്നിയാണ്'. 

സംഭവം സത്യമാണ്. കട തുറന്നതിന് തൊട്ടുപിന്നാലെ, മനുഷ്യശരീരങ്ങളുള്ള പെൺപന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ചേർത്തിരുന്ന കടയുടെ പേരും പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ, തദ്ദേശ ഭരണകൂടം ഇടപെട്ടു. കടയുടെ പുറത്തെ ചിത്രീകരണവും പേരും മാറ്റിയില്ലെങ്കിൽ പ്രതിദിനം 262 ഡോളർ (ഏകദേശം 22,000 രൂപ) പിഴ ചുമത്തുമെന്ന് കർശന നിർദേശം നൽകി.

എന്നാൽ, കടയുടമകൾ പേരു മാറ്റാനോ ബോർഡ് നീക്കം ചെയ്യാനോ തയ്യാറായില്ല. പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ അവർ പുറത്തുനിന്ന് നോക്കിയാൽ ഒരു ഗ്ലാസിലൂടെ കാണാൻ സാധിക്കുന്ന വിധത്തിൽ കടയ്ക്കുള്ളിൽ ബോർഡ് സ്ഥാപിച്ചു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ബോർഡ് എന്നും തങ്ങളുടെ ഇഷ്ടമാണ് അതെന്നും അവർ വാദിച്ചു. ആ പേരിൽ തന്നെ കട തുറന്നു പ്രവർത്തിപ്പിക്കാൻ ആണ് തങ്ങളുടെ തീരുമാനം എന്നാണ് കടയുടമകളുടെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ