വീടും പരിസരവും ശുചിയാക്കി വയ്ക്കാമോ? ടിവിയും മൊബൈലുമടക്കം സമ്മാനങ്ങളുമായി മധ്യപ്രദേശ് സർക്കാർ

By Web TeamFirst Published Oct 28, 2021, 3:01 PM IST
Highlights

ലോകമെമ്പാടുമുള്ള ഏകദേശം 4.2 ബില്യൺ ആളുകൾക്ക് സാനിറ്ററി ടോയ്‌ലറ്റ് സാഹചര്യങ്ങൾ ലഭ്യമല്ലെന്ന വസ്തുതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും നവംബർ 19 -ന് ഐക്യരാഷ്ട്രസഭ ലോക ടോയ്‌ലറ്റ് ദിനം ആഘോഷിക്കുന്നത്. 

ആളുകളെ അവരുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പതിവായി ശുചിത്വം പാലിക്കുന്നതിനും പ്രചോദിപ്പിക്കാനുള്ള ശ്രമത്തിൽ, ഭോപ്പാലിലെ ഗ്രാമപ്രദേശങ്ങളിൽ മധ്യപ്രദേശ് സർക്കാർ(Madhya Pradesh Government) ഒരു പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്. ഈ കാമ്പയിൻ ആരംഭിച്ചതോടെ ടോയ്‍ലെറ്റ്(Toilet) സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലും മാലിന്യം ശരിയായി സംസ്‌കരിക്കുന്നതിലും നാട്ടുകാർക്ക് പ്രതിഫലം ലഭിക്കുന്നു. അതിനായി ഗ്രാമവാസികൾക്ക് ടിവികളും മൊബൈൽ ഫോണുകളും സമ്മാനമായി നൽകുന്നു. 

ഒന്നാം റാങ്ക് നേടിയ കനേര ഗ്രാമത്തിലെ മാധവ് സിംഗിന് കളർ ടിവിയും രണ്ടാം സ്ഥാനം നേടിയ കധയ്യ ഗ്രാമത്തിലെ ഇന്ദർ സിംഗിന് മൊബൈൽ ഫോണും മൂന്നാം സമ്മാനം നേടിയ ദാമില ഗ്രാമത്തിലെ നരേന്ദ്ര സിംഗിന് ടോർച്ചും വാൾ ക്ലോക്കും കിട്ടി. നാലാം സ്ഥാനം നേടിയ ജമീല ഗ്രാമത്തിലെ ജയേന്ദ്ര സിങ്ങിനും അഞ്ചാം സമ്മാന ജേതാവായ ഗാന്യാരി ഗ്രാമത്തിലെ ബദ്രിലാലിനും ഫൈബർ കസേര നൽകി. ഡാമില ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ 71 പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ശുചീകരണ സമിതി ശുചീകരണ പരിപാടി നേരിട്ട് പരിശോധിച്ചു. 

ലോകമെമ്പാടുമുള്ള ഏകദേശം 4.2 ബില്യൺ ആളുകൾക്ക് സാനിറ്ററി ടോയ്‌ലറ്റ് സാഹചര്യങ്ങൾ ലഭ്യമല്ലെന്ന വസ്തുതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും നവംബർ 19 -ന് ഐക്യരാഷ്ട്രസഭ ലോക ടോയ്‌ലറ്റ് ദിനം ആചരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യം 6 കൈവരിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം, 2030 -ഓടെ എല്ലാ ആളുകൾക്കും വെള്ളവും ശുചിത്വവും ലഭ്യമാക്കണം എന്നതാണത്. 

മധ്യപ്രദേശ് പോലുള്ള സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന്, ഇത്തരമൊരു സംരംഭം കൊണ്ട് ആളുകളുടെ ജീവിതരീതിയിലും ആരോഗ്യസ്ഥിതിയിലും കാര്യമായ മാറ്റം കൊണ്ടുവരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!