ഒരുദിവസം ‌തിരയുന്നത് 500 പ്രൊഫൈലുകൾ, ഡേറ്റിങ്ങ് ആപ്പിന് അഡിക്റ്റായി യുവാവ്, ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

Published : Feb 25, 2024, 02:03 PM IST
ഒരുദിവസം ‌തിരയുന്നത് 500 പ്രൊഫൈലുകൾ, ഡേറ്റിങ്ങ് ആപ്പിന് അഡിക്റ്റായി യുവാവ്, ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

Synopsis

പ്രതിദിനം 500 ടിൻഡർ പ്രൊഫൈലുകളാണ് ഇയാൾ തിരഞ്ഞിരുന്നത്. ‌ടിൻഡർ ആസക്തി ക‌‌ടുത്തതോ‌ടെ മറ്റൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ യുവാവ് ഇപ്പോൾ.

ഏറെ ജനകീയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളു‌‌ടെ കൂ‌ട്ടത്തിലേക്ക് ഇപ്പോൾ ഡേറ്റിം​ഗ് ആപ്പുകളും ഉൾപ്പെ‌ട്ടു കഴിഞ്ഞു. അപരിചിതരുമായി പരിചയപ്പെടാനും അവരെ കണ്ടുമുട്ടാനുമുള്ള ഒരു മികച്ച മാധ്യമമായാണ് ഡേറ്റിം​ഗ് ആപ്പുകളെ കണക്കാക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഡേറ്റിംഗ് ആപ്പുകളിൽ ഒന്നാണ് ടിൻഡർ. 

സമീപകാല ട്രെൻഡുകൾ സൂചിപ്പിക്കുന്നത് മണിക്കൂറുകളോളം ടിൻഡറിൽ പ്രൊഫൈലുകൾ തിരഞ്ഞ് സമയം ചെലവഴിക്കുന്നവർ ഉണ്ട് എന്നാണ്. ഇപ്പോഴിതാ ഇതിനോട് ചേർത്ത് വായിക്കാവുന്ന ആശങ്ക ജനിപ്പിക്കുന്ന ഒരു വാർത്ത ബ്രിട്ടനിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നുള്ള ഒരു യുവാവ് ടിൻഡറിന് അഡിക്റ്റായിപ്പോയതുമായി ബന്ധപ്പെട്ട വാർത്തയാണിത്. പ്രതിദിനം 500 ടിൻഡർ പ്രൊഫൈലുകളാണ് ഇയാൾ തിരഞ്ഞിരുന്നത്. ‌ടിൻഡർ ആസക്തി ക‌‌ടുത്തതോ‌ടെ മറ്റൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ യുവാവ് ഇപ്പോൾ. ക‌ടുത്ത വിഷാദ അവസ്ഥയിൽ കഴിയുന്ന ഇദ്ദേഹം ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രത്യേക ചികിത്സയ്ക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ന്യൂയോർക്ക് പോസ്റ്റിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ ടിൻഡർ ഉപയോക്താവിന്റെ ലക്ഷ്യം തന്റെ പ്രൊഫൈൽ എത്ര സ്ത്രീകൾ ഇഷ്‌ടപ്പെടുന്നുണ്ട് എന്ന് അറിയുക മാത്രമായിരുന്നു. ആരെയും നേരിൽ കാണാനോ തനിക്ക് ചേർന്ന പങ്കാളിയെ കണ്ടത്താനോ ഇയാൾ ശ്രമിച്ചിരുന്നില്ല. മറിച്ച് എല്ലാദിവസവും അപരിചിതരായ യുവതികളുടെ പ്രൊഫൈൽ സന്ദർശിച്ച് അവർക്ക് ടെകസ്റ്റ് മെസേജ് അയക്കുക മാത്രമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ആരെങ്കിലും തന്റെ പ്രൊഫൈൽ ലൈക്ക് ചെയ്യുകയോ ടെക്സ്റ്റ് മെസേജുകൾക്ക് പോസിറ്റീവായ മറുപ‌‌ടി നൽകുകയോ ചെയ്താൽ അത് തന്നെ ഏറെ സന്തോഷിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.  

മറ്റുള്ളവർ തന്നെ ഇഷ്ടപ്പെടാനുള്ള ആ​ഗ്രഹം കൊണ്ട് ഇയാൾ ടിൻഡറിന് പുറമേ ഹിംഗിലും ബംബിളിലും അക്കൗണ്ടുകൾ തുറന്നിരുന്നു. കാണുന്ന എല്ലാ പ്രൊഫൈലുകളും സ്വൈപ്പ് ചെയ്തു. ഒരേ സമയം 10 ​​സ്ത്രീകളുമായി വരെ സ്ഥിരമായി സംസാരിച്ചു. ഈ ആപ്പുകൾ തൻ്റെ മുഴുവൻ മാനസികാവസ്ഥയെയും വ്യക്തിത്വത്തെയും ബാധിച്ചുവെന്നാണ് യുവാവ് പറയുന്നത്. ഇപ്പോൾ വിഷാദരോഗത്തിനും പേഴ്സണാലിറ്റി ഡിസോർഡറിനും ചികിത്സ തേടുകയാണ് ഈ യുവാവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ