എന്തിനീ ക്രൂരത? നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

By Web TeamFirst Published Feb 5, 2023, 9:29 AM IST
Highlights

എന്നാൽ, വീഡിയോ കണ്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ രോഷം കൊണ്ടു. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മിക്കവരും വീഡിയോയിലുള്ള യുവാവിനേയും യുവതിയേയും ശിക്ഷിക്കുക തന്നെ വേണം എന്ന് അഭിപ്രായപ്പെട്ടു.

വളരെ മനോഹരവും ഹൃദയസ്പർശിയും ആയ ഒരുപാട് കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. എന്നാൽ, അതേ സമയം തന്നെ മനുഷ്യരുടെ ക്രൂരത വെളിവാക്കുന്ന ചില ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എത്രത്തോളം ക്രൂരനാവാൻ കഴിയും മനുഷ്യന് എന്നതിന്റെ നേർചിത്രങ്ങളാവും പലപ്പോഴും ഇത്തരം ഫോട്ടോയും വീഡിയോയും. 

അതുപോലെ ഒരു വീഡിയോ ആണ് ഇതും. അതിൽ ഒരു സ്ത്രീയും പുരുഷനും ചേർന്ന് നായക്കുഞ്ഞിനെ ഉപദ്രവിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീയും പുരുഷനും ഒരു ചെറിയ നായക്കുട്ടിയെ ഒരു കളിപ്പാട്ടം പോലെ പിടിച്ച ശേഷം അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നത് കാണാം. അതുപോലെ തന്നെ അവിടെയുള്ള കുരങ്ങന്മാരെ പേടിപ്പിക്കുന്നതിന് വേണ്ടി കുരങ്ങുകൾക്ക് നേരെ നായക്കുട്ടിയെ പിടിക്കുന്നു. തീർന്നില്ല നായക്കുട്ടിയെ തലകീഴായി പിടിക്കുകയും അത് സ്വയം ആസ്വദിച്ച് ചിരിക്കുകയും ചെയ്യുന്നുണ്ട്. യുവാവിനോടൊപ്പം തന്നെ കൂടെയുള്ള സ്ത്രീയും ഇതെല്ലാം ആസ്വദിച്ച് ചിരിക്കുന്നുണ്ട്. 

എന്നാൽ, വീഡിയോ കണ്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ രോഷം കൊണ്ടു. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മിക്കവരും വീഡിയോയിലുള്ള യുവാവിനേയും യുവതിയേയും ശിക്ഷിക്കുക തന്നെ വേണം എന്ന് അഭിപ്രായപ്പെട്ടു. എന്തൊരു ക്രൂരതയാണ് ഇത്, എങ്ങനെയാണ് ഒരു നായക്കുട്ടിയോട് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത് എന്ന് മറ്റ് ചിലർ ചോദിച്ചു. നായക്കുട്ടിയെ പിടിച്ചിരിക്കുന്ന പുരുഷനും സ്ത്രീയും ക്യാമറയിൽ അത് റെക്കോർഡ് ചെയ്ത ആളും ശിക്ഷിക്കപ്പെടണം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

(ചിത്രം പ്രതീകാത്മകം)

tags
click me!