പെട്രോൾ പമ്പിൽ പൂർണന​ഗ്നനായി പ്രത്യക്ഷപ്പെട്ട് 44 -കാരൻ!

Published : Jun 05, 2023, 12:15 PM IST
പെട്രോൾ പമ്പിൽ പൂർണന​ഗ്നനായി പ്രത്യക്ഷപ്പെട്ട് 44 -കാരൻ!

Synopsis

യുകെ -യിലെ പല ഇടങ്ങളിലും സ്റ്റുവർട്ട് ന​ഗ്നനായി പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്റ്റുവർട്ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ട്.

പെട്രോൾ പമ്പിൽ സധാരണയായി മനുഷ്യർ പോകുന്നത് ഇന്ധനം നിറക്കാനാണ്. അതിനാൽ തന്നെ വിചിത്രമായ കാഴ്ചകൾക്ക് അധികമൊന്നും സാക്ഷ്യം വഹിക്കേണ്ടതില്ലാത്ത ഒരിടമാണ് പെട്രോൾ പമ്പുകൾ. എന്നാൽ, യുകെ -യിലെ ഒരു പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ഇന്ധനം നിറയ്ക്കാനെത്തിയ ആളുകൾ അത്ര പരിചിതമല്ലാത്ത ഒരു കാഴ്ച കണ്ട് ചെറുതായൊന്ന് ഞെട്ടി. എന്താണ് എന്നല്ലേ? കാറിൽ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഒരാൾ എത്തിയത് പൂർണമായും ന​ഗ്നനായിട്ടാണ്. 

ഇം​ഗ്ലണ്ടിലെ ബേയ്കപ്പ് എന്ന ന​ഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ ഇയാൾ വസ്ത്രങ്ങളൊന്നും ധരിക്കാതെ നിൽക്കുന്നതിന്റെ ചിത്രങ്ങൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വൈറലായി. 'ഞാൻ നോൗക്കിയപ്പോൾ ഒരാൾ ന​ഗ്നനായി പെട്രോൾ സ്റ്റേഷനിലെത്തി കാറിൽ ഇന്ധനം നിറക്കുന്നതാണ് കണ്ടത്. അയാൾ ന​ഗ്നനാണല്ലോ എന്ന് എനിക്ക് തോന്നി. അത് സത്യമായിരുന്നു. അയാൾ പൂർണമായും ന​ഗ്നനായിരുന്നു. അയാൾ എന്നാൽ വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നത്' എന്നാണ് സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ക്വിൻ കെല്ലി എന്നയാൾ പറയുന്നത്. 

എന്നാൽ, വടക്ക് പടിഞ്ഞാറു ഭാ​ഗത്ത് അറിയപ്പെടുന്ന നാച്ച്വറിസ്റ്റായ 44 -കാരൻ സ്റ്റുവർട്ട് ​ഗ്ലിമോറാണ് അന്ന് പെട്രോൾ പമ്പിൽ പ്രത്യക്ഷപ്പെട്ട ആ പൂർണ ന​ഗ്നനായ മനുഷ്യൻ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. യുകെ -യിലെ പല ഇടങ്ങളിലും സ്റ്റുവർട്ട് ന​ഗ്നനായി പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്റ്റുവർട്ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ട്. പെട്രോൾ സ്റ്റേഷനിൽ താൻ ന​ഗ്നനായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ അതിന് സ്റ്റുവർട്ട് തന്റെ പ്രതികരണവും അറിയിച്ചു. ആര് നോക്കിയാലും, ഫോട്ടോ എടുത്താലും, അത് പ്രചരിപ്പിച്ചാലും തനിക്കൊന്നുമില്ല. താൻ അതൊന്നും ​ഗൗനിക്കുന്നില്ല എന്നായിരുന്നു സ്റ്റുവർട്ടിന്റെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

ഇക്കാര്യത്തിൽ ശരിക്കും ഇന്ത്യ അത്ഭുതപ്പെടുത്തുന്നത്, എന്തായിരിക്കാം കാരണം, പോസ്റ്റുമായി യുഎസ് ഫൗണ്ടർ
ജോലിക്ക് എന്നും 40 മിനിറ്റ് നേരത്തെ എത്തും, ജീവനക്കാരിയെ പിരിച്ചുവിട്ടു, നടപടിയിൽ തെറ്റില്ല എന്ന് കോടതിയും