കള്ളത്താക്കോൽ ഉപയോഗിച്ച് യുവതിയുടെ വീട്ടിൽ കയറിയത് പത്തോളം തവണ, അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ

Published : Feb 28, 2025, 09:45 PM IST
കള്ളത്താക്കോൽ ഉപയോഗിച്ച് യുവതിയുടെ വീട്ടിൽ കയറിയത് പത്തോളം തവണ, അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ

Synopsis

താന്‍ മോഷ്ടിക്കാന്‍ വേണ്ടിക്കയറിയതല്ലെന്നും എന്നാല്‍ ജിജ്ഞാസ സഹിക്കാന്‍ കഴിയാതെ മോഷ്ടിച്ചതാണെന്നുമായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. 

ലതരത്തിലുള്ള മനോവൈകൃതങ്ങൾക്കും ആസക്തികൾക്കും അടിമപ്പെട്ടു പോയ നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ഇവരുടെ പ്രവർത്തികൾ വിചിത്രവും വെറുപ്പുളവാക്കുന്നതുമായി നമുക്ക് അനുഭവപ്പെട്ടേക്കാം. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു സംഭവം ജപ്പാനിലെ ടോക്കിയോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.  ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജാപ്പനീസ് വാർത്താ വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് ഇയാൾ നൽകിയ മറുപടി യുവതി ധരിച്ച അടിവസ്ത്രത്തെക്കുറിച്ച് തനിക്ക് ജിജ്ഞാസയുണ്ടായിരുന്നുവെന്നാണ്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Watch Video:  പെട്രോൾ ടാങ്കില്‍ കാമുകിയെ ഇരുത്തി ടെക്കിയുടെ സ്റ്റണ്ട്; സ്നേഹ പ്രകടനമല്ലെന്ന് പോലീസ്; വീഡിയോ വൈറൽ 

സംഭവത്തെക്കുറിച്ച് പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നത് തനിക്ക് അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ്. എന്നാൽ, അടിവസ്ത്രങ്ങൾ നല്ല വൃത്തിയുള്ളതായി തോന്നിയതിനാൽ അത് എടുക്കുകയായിരുന്നു എന്നും ഇയാൾ കൂട്ടിചേര്‍ത്തു. കുറഞ്ഞത് പത്ത് തവണയെങ്കിലും ഇയാൾ യുവതിയുടെ വീട്ടിൽ രഹസ്യമായി കയറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഡിസംബർ 31 ന്, യുവതിയുടെ വീട്ടിൽ അവസാനമായി അതിക്രമിച്ച് കയറിയ ശേഷം ഇയാൾ രണ്ട് മണിക്കൂറോളം ആ വീടിനുള്ളിൽ ചെലവഴിച്ചു. ആ സമയത്തിനിടെ ഇയാൾ ടെലിവിഷനിൽ ഒരു സംഗീത പരിപാടിയും കണ്ടു. യുവതിയുടെ താമസസ്ഥലത്തിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇയാളുടെ പക്കലുണ്ടെന്നും പോലീസ് കണ്ടെത്തി.  കൂടാതെ, മറ്റ് വീടുകളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഇയാളുടെ കൈവശം കണ്ടെത്തി. മുമ്പ്, കഫേ ഓഫീസിൽ അതിക്രമിച്ച് കയറിയതിനും ഇയാളെ പിടികൂടിയിരുന്നു.

Watch Video:  സിംഗിളാണോ? വരൂ മിംഗിളാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തു ചേരൽ നാളെ, ബെംഗളൂരുവില്‍

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?