സ്ത്രീകളുടെ 700 -ലധികം അടിവസ്ത്രങ്ങൾ മോഷ്ടിച്ചു, 56 -കാരൻ അറസ്റ്റിൽ

By Web TeamFirst Published Sep 8, 2021, 9:56 AM IST
Highlights

അതിശയകരമെന്നു പറയട്ടെ, ജപ്പാനിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. മാർച്ചിൽ, 30 വയസുള്ള ഒരു ഇലക്ട്രീഷ്യൻ കൗമാരക്കാരായ പെൺകുട്ടികളുടെ 400 -ലധികം അടിവസ്ത്രങ്ങളും നീന്തൽ വസ്ത്രങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെട്ടു. 

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തോരാനിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും കാണാതെ പോവുന്ന വാർത്ത നാം പലപ്പോഴും കണ്ടിട്ടുണ്ട്. മിക്കവാറും ഹോസ്റ്റലുകളിലും മറ്റുമാണ് ഇത് സംഭവിക്കാറുള്ളത്. സമാനമായ ഒരു സംഭവമാണ് ഇവിടെയും നടന്നിരിക്കുന്നത്. പക്ഷേ, ഇയാൾ മോഷ്ടിച്ചത് ഒന്നും രണ്ടും അടിവസ്ത്രങ്ങളല്ല. സ്ത്രീകളുടെ 700 -ലധികം അടിവസ്ത്രങ്ങളാണ്. 

വിവിധ അലക്കുശാലകളിൽ നിന്നായി 700 -ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചതിന് ഒരു ജപ്പാൻകാരൻ അറസ്റ്റിലായി. തെക്കൻ ജാപ്പനീസ് നഗരമായ ബെപ്പുവിലെ അപ്പാർട്ട്മെന്റിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്ന് ടെറ്റ്സുവോ യുറാത്ത (56) -യെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതായി പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവി റിപ്പോർട്ട് ചെയ്തു.

ആഗസ്റ്റ് 24 -ന് അലക്കുശാലയിൽ നിന്ന് തന്റെ ആറ് ജോഡി അടിവസ്ത്രങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 21 -കാരിയായ ഒരു കോളേജ് വിദ്യാർത്ഥിനിയാണ് പൊലീസിനെ ആദ്യം വിവരം അറിയിച്ചത്. തുടർന്ന്, ഒരു ബെപ്പു പൊലീസ് ഉദ്യോഗസ്ഥൻ യുറാത്തയുടെ അപ്പാർട്ട്മെന്റിൽ തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പൊലീസ് ഇവ കണ്ടുകെട്ടി. അവർ അന്വേഷണം തുടരുകയാണെന്ന് അബേമാ ടിവി റിപ്പോർട്ട് ചെയ്തു. 

അറസ്റ്റിലായ ശേഷം, തന്റെ കൈവശമുണ്ടായിരുന്ന അടിവസ്ത്രങ്ങൾ താന്‍ മോഷ്ടിച്ചത് തന്നെയാണ് എന്ന് ഇയാൾ അധികൃതരോട് സമ്മതിച്ചതായി യാഹൂ ജപ്പാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ഇത്രയും വലിയ പാന്റീസ് തങ്ങൾ കണ്ടുകെട്ടിയിട്ടില്ലെന്ന് ബെപ്പു സിറ്റി പൊലീസ് വക്താവ് അബേമാ ടിവിയോട് പറഞ്ഞു. 

അതിശയകരമെന്നു പറയട്ടെ, ജപ്പാനിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. മാർച്ചിൽ, 30 വയസുള്ള ഒരു ഇലക്ട്രീഷ്യൻ കൗമാരക്കാരായ പെൺകുട്ടികളുടെ 400 -ലധികം അടിവസ്ത്രങ്ങളും നീന്തൽ വസ്ത്രങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെട്ടു. ഇൻസൈഡർ ഇത് റിപ്പോർട്ട് ചെയ്തു. വാഷിംഗ് ലൈനിൽ തൂക്കിയിട്ടിരുന്ന ഒരു പെൺകുട്ടിയുടെ നീന്തൽ വസ്ത്രം മോഷ്ടിക്കാനുള്ള ഇയാളുടെ ശ്രമം സാഗ സിറ്റി നിവാസികൾ കണ്ടതിന് ശേഷമാണ് ഇയാളെ കുറിച്ച് അധികൃതർക്ക് വിവരം നല്‍കിയത്. 

2019 -ൽ, സമാനമായി അലക്കുശാലയിൽ നിന്ന് സ്ത്രീകളുടെ 10 അടിവസ്ത്രങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് ഒയിറ്റ പ്രിഫെക്ചറിൽ 40 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക വാർത്താ സൈറ്റ് ജപ്പാൻ ടുഡേ റിപ്പോർട്ട് ചെയ്തു. 

click me!