
വിഷാദ രോഗം ബാധിച്ചാൽ കൃത്യമായ ചികിത്സ തേടേണ്ടതാണ്. ഇല്ലെങ്കിൽ ഇതുപോലെ വല്ല കടുംക്കൈയും ചെയ്യാൻ ചിലപ്പോൾ തോന്നുമെന്നാണ് ഇപ്പോൾ ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന കുറിപ്പുകൾ. അതെന്താണെന്നാണോ? എങ്കിൽ കേട്ടോളൂ... ചൈനയിലെ 63 -കാരനായ മുൻ പ്രോപ്പർട്ടി ഏജന്‍റ് ഫ്രാങ്ക്ലിൻ ലോ കിം-ങ്കൈ, ജോലിയിൽ നിന്നും വിരമിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ വിവാഹ മോചനം നേടുകയും മകനുമായി വിദേശത്തേക്ക് താമസം മാറ്റുകയും ചെയ്തു. ഒന്നിന് പിന്നാലെ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടിവന്നതോടെ അദ്ദേഹം വിഷാദ രോഗത്തിന് അടിമയായി. ഇതോടെ സൂപ്പർമാർക്കറ്റുകളുടെ വെൽക്കം ഔട്ട്‌ലെറ്റുകളിൽ ഏതാണ്ട് ഒരു വർഷത്തോളം ഇയാൾ മൂത്രം കലർന്ന സോഫ്റ്റ് ഡ്രിങ്കുകൾ വയ്ക്കുകയായിരുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവം പുറത്തറിയുകയും ഫ്രാങ്ക്ലിൻ ലോ കിം-ങ്കൈ ഒടുവിൽ അറസ്റ്റിലാവുകയും ചെയ്തു. ഹോങ്കോങ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ഇയാൾ കുറ്റം സമ്മതിച്ചു. അച്ഛനമ്മമാരുടെ മരണത്തിന് പിന്നാലെ ഫ്രാങ്ക്ലിന്‍ ജോലിയിൽ നിന്നും വിരമിച്ചു. ഇതിനിടെ ഭാര്യ വിവാഹ മോചനം നേടുകയും മകനോടൊപ്പം യുഎസിലേക്ക് കുടിയേറുകയും ചെയ്തു. അടിക്കടി ജീവിതത്തിലുണ്ടായ മാറ്റങ്ങൾ ഫ്രാങ്ക്ലിനെ വിഷാദ രോഗിയാക്കി മാറ്റിയെന്ന് ഫ്രാങ്ക്ലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം സൂപ്പർമാർക്കറ്റ് ജീവനക്കാരുമായിയുണ്ടായ തർക്കത്തെത്തുടർന്നാണ് ഇയാൾ മൂത്രം നിറച്ച പാനീയ കുപ്പികൾ സൂപ്പർ മാർക്കറ്റിന്‍റെ വെൽക്കം ഔട്ടലെറ്റുകളിൽ ഏതാണ്ട് ഒരു വർഷക്കാലത്തോളെ സ്വന്തം മൂത്രം കലർത്തിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ ആരും കാണാതെ വച്ചത്. കൊക്കക്കോള പ്ലസ്, 7 അപ്പ് തുടങ്ങിയ ശീതളപാനീയങ്ങളുടെ കുപ്പികളാണ് ഇയാൾ ഇത്തരത്തിൽ വെൽക്കം ഔട്ടലെറ്റുകളിൽ ഉപേക്ഷിച്ചത്. 2024 ജൂലെ 21 മുതൽ 2025 ഓഗസ്റ്റ് 6 വരെ അദ്ദേഹം ഇത്തരത്തിൽ ശീതളപാനീയങ്ങളുടെ കുപ്പികൾ കടയിൽ കൊണ്ടുവച്ചതായും കോടതി കണ്ടെത്തി.
ആളുകളെ രോഗികളാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കുറ്റകൃത്യ ഓർഡിനൻസ് പ്രകാരം 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഫ്രാങ്ക്ലിൻ ചെയ്തതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വെൽകം, പാർക്ക്‌ഷോപ്പ് ഔട്ട്‌ലെറ്റുകളിൽ മൂത്രം കലർന്ന സോഫ്റ്റ് ഡ്രിങ്കുകൾ ഉണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ആളുകൾ ഇക്കാര്യം അറിഞ്ഞത്. 2025 ജൂലൈയിൽ മോങ് കോക്കിന്‍റെ യൂണിയൻ പാർക്ക് സെന്‍ററിലെ വെൽകം ബ്രാഞ്ചിൽ നിന്ന് മൂത്രം കലർന്ന ശീതളപാനീയ കുപ്പി കുടിച്ചതിനെ തുടർന്ന് ഒമ്പത് വയസ്സുള്ള ഒരു ആൺകുട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ഇതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടന്നതും ഫ്രാങ്ക്ലിൻ അറസ്റ്റിലായതും.