173 രൂപയ്ക്ക് വാങ്ങിയ ഒരു പഴഞ്ചൻ ഫോട്ടോ, വിറ്റത് 43 കോടി രൂപയ്‌ക്ക്, കാരണം അതിൽ അയാളായിരുന്നു 

Published : Jan 23, 2025, 10:36 PM IST
173 രൂപയ്ക്ക് വാങ്ങിയ ഒരു പഴഞ്ചൻ ഫോട്ടോ, വിറ്റത് 43 കോടി രൂപയ്‌ക്ക്, കാരണം അതിൽ അയാളായിരുന്നു 

Synopsis

എന്നാൽ, വർഷങ്ങൾക്കിപ്പുറം അതിലെ വ്യക്തികൾ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ ആ ഫോട്ടോയുടെ മൂല്യം കുതിച്ചുയർന്നു.

ഭാഗ്യം ചിലപ്പോൾ ബസ് പിടിച്ചും വന്നേക്കുമെന്ന് പറയാറില്ലേ. 2015 -ൽ അമേരിക്കയിൽ ഒരാളെ അത്തരത്തിൽ ഒരു മഹാഭാഗ്യം തേടിയെത്തി. ആ ഭാഗ്യം എത്തിയത് ഫോട്ടോയുടെ രൂപത്തിലായിരുന്നു. 

പഴയ വസ്തുക്കൾ സ്വന്തമാക്കുന്നതിലും സൂക്ഷിക്കുന്നതിനും തല്പരനായ ഈ അമേരിക്കക്കാരൻ 2010 -ൽ രണ്ട് ഡോളറിൽ താഴെ മാത്രം ചെലവാക്കി (ഏകദേശം 173) ഒരു പഴയ ഫോട്ടോഗ്രാഫ് സ്വന്തമാക്കി. ആ ഫോട്ടോ സ്വന്തമാക്കുമ്പോൾ അദ്ദേഹത്തിന് അറിയില്ലായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്ന വ്യക്തികളെക്കുറിച്ച്. 

എന്നാൽ, വർഷങ്ങൾക്കിപ്പുറം അതിലെ വ്യക്തികൾ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ ആ ഫോട്ടോയുടെ മൂല്യം കുതിച്ചുയർന്നു. അങ്ങനെ 2015 -ൽ അദ്ദേഹം ചിത്രം ലേലത്തിൽ വിൽപ്പന നടത്തി. അതിൽ സ്വന്തമാക്കിയത് 43 കോടി രൂപയാണ്. ഈ അവിശ്വസനീയമായ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്.

റാൻഡി ഗ്വിജാരോ എന്ന അമേരിക്കക്കാരനെ തേടിയാണ് ഇത്തരത്തിൽ ഒരു മഹാഭാഗ്യം എത്തിയത്. ഫോട്ടോ സ്വന്തമാക്കി ഏകദേശം 5 വർഷങ്ങൾ കഴിഞ്ഞതിനുശേഷമാണ് റാൻഡി തൻ്റെ കൈവശമുള്ള ഫോട്ടോയിലെ ഒരു വ്യക്തി അമേരിക്കൻ ചരിത്രത്തിലെ വളരെ പ്രശസ്തനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത്.

@fact എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് റാൻഡി ഗിജാരോയുമായി ബന്ധപ്പെട്ട ആശ്ചര്യകരമായ ഈ സംഭവം ഇപ്പോൾ പങ്കുവെച്ചത്. പുരാവസ്തുക്കൾ  ശേഖരിക്കുന്നതിൽ തൽപരനായിരുന്നു റാൻഡി. 2010 -ൽ കാലിഫോർണിയയിലെ ഫ്രെസ്‌നോയിലെ ഒരു പുരാവസ്തു വില്പന കേന്ദ്രത്തിൽനിന്ന് മൂന്നു പഴയ ഫോട്ടോ നെഗറ്റീവുകൾ സ്വന്തമാക്കുകയായിരുന്നു. കയ്യിൽ പണം കുറവായിരുന്നതിനാൽ ആദ്യം അവ വാങ്ങാൻ അദ്ദേഹം മടിച്ചെങ്കിലും പിന്നീട് തൻ്റെ കയ്യിൽ അവശേഷിച്ചിരുന്ന രണ്ട് ഡോളർ കൊടുത്ത് അവ വാങ്ങാൻ തീരുമാനിച്ചു. 

ഫോട്ടോകളിൽ ഒന്ന് അദ്ദേഹത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. അതിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയെ നല്ല പരിചിതമുഖമായി തോന്നിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ അതാരാണെന്ന് കണ്ടെത്തുന്നതിനായി അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജൻസിയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു ഫോട്ടോഗ്രാഫി വിദഗ്ധൻ്റെ സഹായം റാൻഡി തേടി. പത്തൊൻപതാം നൂറ്റാണ്ടിലെ കുപ്രസിദ്ധ അമേരിക്കക്കാരനായിരുന്ന ബില്ലി ദി കിഡിൻ്റെ ഫോട്ടോയാണതെന്ന് അങ്ങനെ തിരിച്ചറിഞ്ഞു. നിലവിലുള്ള ബില്ലി ദി കിഡിൻ്റെ ഔദ്യോഗികമായി സ്ഥിരീകരിച്ച രണ്ടാമത്തെ ചിത്രം ആണ് ഈ ഫോട്ടോ.

ബില്ലി ദി കിഡിൻ്റെ യഥാർത്ഥ പേര് ഹെൻറി മക്കാർട്ടി എന്ന വില്യം എച്ച്. ബോണി എന്നാണ്.  1859 -ൽ ജനിക്കുകയും 1881-ൽ മരിക്കുകയും ചെയ്ത ബില്ലി ദ കിഡ് ഒമ്പത് കൊലപാതകങ്ങളിൽ കുറ്റാരോപിതനായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ