ചൂണ്ടയിൽ കുടുങ്ങിയത് 90 കിലോയുള്ള മത്സ്യം, ഒരു മണിക്കൂർ ജീവൻമരണ പോരാട്ടം, ഒടുവിൽ... 

Published : Mar 15, 2023, 02:47 PM IST
ചൂണ്ടയിൽ കുടുങ്ങിയത് 90 കിലോയുള്ള മത്സ്യം, ഒരു മണിക്കൂർ ജീവൻമരണ പോരാട്ടം, ഒടുവിൽ... 

Synopsis

അതിനെ വരുതിയിലാക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു എന്നാണ് ബല്ലാർഡ് പറയുന്നത്. ജീവിതത്തിലാദ്യമായിട്ടായിരിക്കും താൻ ഇത്ര വലിയൊരു മീനിനെ ഇങ്ങനെ ഒരു കഷ്ടപ്പാടിലൂടെ പിടിച്ചത് എന്നും ബല്ലാർഡ് പറഞ്ഞു.

ചൂണ്ടയിടാൻ പോകുമ്പോൾ 90 കിലോ ഉള്ള ഒരു മീനിനെ കിട്ടിയാലോ? എന്താവും അവസ്ഥ? അതുപോലെ ഡിച്ച് ബല്ലാർഡ് എന്നൊരു യുവാവിന്റെ ജീവിതത്തിലും സംഭവിച്ചു. ഒരു ഭീമൻ ക്യാറ്റ്‍ഫിഷാണ് ബല്ലാർഡിന്റെ ചൂണ്ടയിൽ കുടുങ്ങിയത്. സ്പെയിനിലെ എബ്രൊ നദിയിൽ മീൻ പിടിക്കുകയായിരുന്നു ബല്ലാർഡ്. അപ്പോഴാണ് ഈ ക്യാറ്റ്ഷിഫ് ചൂണ്ടയിൽ കുടുങ്ങുന്നത്. 

മാത്രമല്ല, ചൂണ്ടയിൽ‌ കുടുങ്ങിയ മത്സ്യം ബല്ലാർഡിന്റെ ബോട്ടിനേയും വെറുതെ വിട്ടില്ല. ബോട്ടുമായി അത് മുന്നോട്ട് കുതിച്ചു. അങ്ങനെ ഒന്നര കിലോമീറ്ററോളമാണ് മീൻ പോയതത്രെ. പക്ഷേ, ഒടുവിൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ബല്ലാർഡ് മത്സ്യത്തെ കീഴടക്കുക തന്നെ ചെയ്തു. 90 കിലോ​ഗ്രാം ഭാരം വരുന്ന മത്സ്യത്തിന്റെ നീളം ഒമ്പത് അടിയായിരുന്നു. 

എബ്രോ മാഡ് ക്യാറ്റ്സ് എന്ന ആംഗ്ലിങ് ഹോളിഡേ കമ്പനിയുടെ ഉടമ കൂടിയായ ബല്ലാർഡ് താൻ എത്ര കഷ്ടപ്പെട്ടാണ് മത്സ്യത്തെ പിടിച്ച് ബോട്ടിലേക്ക് കയറ്റിയത് എന്ന് വിവരിക്കുകയും ചെയ്തു. അതിനെ വരുതിയിലാക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു എന്നാണ് ബല്ലാർഡ് പറയുന്നത്. ജീവിതത്തിലാദ്യമായിട്ടായിരിക്കും താൻ ഇത്ര വലിയൊരു മീനിനെ ഇങ്ങനെ ഒരു കഷ്ടപ്പാടിലൂടെ പിടിച്ചത് എന്നും ബല്ലാർഡ് പറഞ്ഞു. മത്സ്യത്തിന്റെ തലയിൽ പിടിച്ച് വലിച്ചാണ് ബല്ലാർഡ് അതിനെ ബോട്ടിലേക്ക് കയറ്റിയത്. 

തന്റെ പേശികളെല്ലാം വേദനിച്ചു എന്നും താനാകെ മരവിച്ചു പോയി എന്നും തളർന്നുപോയി എന്നുമെല്ലാം ക്യാറ്റ്‍ഫിഷിനെ പിടിച്ച ദിവസത്തെ കുറിച്ച് ബല്ലാർഡ് പറഞ്ഞു. ഒന്നുകിൽ താൻ മീനിനെ പിടിച്ച് അകത്തിടും അല്ലെങ്കിൽ മീൻ തന്നെ വെള്ളത്തിലേക്ക് വലിച്ചിടും എന്ന് ബല്ലാർഡിന് അറിയാമായിരുന്നു. ഏതായാലും ജീവൻമരണപോരാട്ടത്തിനിടയിൽ ശരീരവും മനസും തളർന്നെങ്കിലും താൻ പോരാട്ടത്തിൽ വിജയിച്ചു എന്നാണ് ബല്ലാർഡ് പറയുന്നത്. 

PREV
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു