'ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരമാണിത്' എന്ന് പോസ്റ്റ്;  കാരണങ്ങൾ ചികഞ്ഞ് സോഷ്യൽ മീഡിയ

Published : Nov 07, 2024, 02:32 PM ISTUpdated : Nov 07, 2024, 02:33 PM IST
'ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരമാണിത്' എന്ന് പോസ്റ്റ്;  കാരണങ്ങൾ ചികഞ്ഞ് സോഷ്യൽ മീഡിയ

Synopsis

ഇന്ത്യയിൽ താൻ സന്ദർശിച്ചിട്ടുള്ള ഇടങ്ങളിൽ വച്ച് ഏറ്റവും വൃത്തിഹീനമായി തനിക്ക് തോന്നിയത് കൊൽക്കത്തയാണെന്നും അദ്ദേഹം പറഞ്ഞു. തെരുവുകളിലെ ആളുകൾ പരസ്പരം കാരണമില്ലാതെ വഴക്കടിക്കുകയും അധിക്ഷേപിക്കുകയും ഒക്കെ ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. 

ഇന്ത്യയിലെ ഒരു ന​ഗരം സന്ദർശിച്ചശേഷം തനിക്കുണ്ടായ വൃത്തിഹീനമായ അനുഭവം പങ്കുവെച്ച് ഒരു യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഡിസൈനറായ ഡി എസ് ബാലാജിയാണ് കൊൽക്കത്തയെ 'ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. 

മാലിന്യം നിറഞ്ഞതും തുറന്ന ഓടുകൾ ഉള്ളതുമായ നഗരത്തെ വൃത്തിഹീനമായത് എന്നല്ലാതെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല എന്നാണ് ബാലാജി പറഞ്ഞത്. തുറന്നു കിടക്കുന്ന അഴുക്കുചാലുകളാൽ നിറഞ്ഞ നഗരത്തിലെ പലയിടങ്ങളും മൂത്രത്തിന്റെ രൂക്ഷമായ ദുർഗന്ധത്താൽ നിറഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് സാധൂകരിക്കുന്നതിനായി സിയാൽദാ, ബഡാ ബസാർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.  

ശരിയായി ശ്വസിക്കാനാവാതെ വൃത്തിഹീനമായ സാഹചര്യങ്ങളുമായി താൻ മല്ലിടുമ്പോൾ അവിടുത്തെ പ്രദേശവാസികൾ അതൊന്നും വകവയ്ക്കാതെ തുറന്നു കിടക്കുന്ന ഒരു അഴുക്കുചാലിൻ്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന കടയിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു എന്നും യുവാവ് പറഞ്ഞു.

ഇത് തന്റെ വ്യക്തിപരമായ അനുഭവമാണെന്നും എല്ലാവരും പോസ്റ്റിനെ പോസിറ്റീവായി കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യയിൽ താൻ സന്ദർശിച്ചിട്ടുള്ള ഇടങ്ങളിൽ വച്ച് ഏറ്റവും വൃത്തിഹീനമായി തനിക്ക് തോന്നിയത് കൊൽക്കത്തയാണെന്നും അദ്ദേഹം പറഞ്ഞു. തെരുവുകളിലെ ആളുകൾ പരസ്പരം കാരണമില്ലാതെ വഴക്കടിക്കുകയും അധിക്ഷേപിക്കുകയും ഒക്കെ ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. 

കൊൽക്കത്തയിൽ താൻ താമസിച്ച രണ്ടു ദിവസവും ശരിയായ രീതിയിൽ ഭക്ഷണം പോലും കഴിക്കാൻ ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം തട്ടിയെടുക്കുന്നതിനായി പല തന്ത്രങ്ങളും ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇവിടെ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാടുപേർ കമന്റുകൾ നൽകി. ചിലർ യുവാവിനെ അനുകൂലിച്ചെങ്കിലും മറ്റ് ചിലർ അതുപോലെ വൃത്തിഹീനമായ ചില സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുകയാണുണ്ടായത്. 

യമുനയിലെ വിഷപ്പതയിൽ തലമുടി കഴുകുന്ന സ്ത്രീ, ഷാംപൂവാണെന്ന് തെറ്റിദ്ധരിച്ചു? വീഡിയോ പ്രചരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ