Syrian song : വിവാഹത്തിൽ സിറിയൻ ​ഗാനത്തിന് ചുവടുവച്ചു, ഇഷ്ടപ്പെടാത്ത വരൻ അപ്പോൾ തന്നെ വധുവിനെ ഉപേക്ഷിച്ചു

Published : Jan 10, 2022, 03:47 PM IST
Syrian song : വിവാഹത്തിൽ സിറിയൻ ​ഗാനത്തിന് ചുവടുവച്ചു, ഇഷ്ടപ്പെടാത്ത വരൻ അപ്പോൾ തന്നെ വധുവിനെ ഉപേക്ഷിച്ചു

Synopsis

മറ്റൊരു സംഭവത്തിൽ, ലെബനനിൽ 'ഐ ലവ് യു ഡോങ്കി' എന്ന ഗാനം കാരണം വിവാഹത്തിന് വധുവരന്മാർ തല്ലിപ്പിരിഞ്ഞ ഒരു സംഭവവും  ഉണ്ടായിട്ടുണ്ട്. 

വിവാഹവേദിയിൽ പാട്ട് വച്ച് വധുവും വരനും നൃത്തം വയ്ക്കുന്നതും, വിവാഹവേദിയിൽ വരന് മുന്നിൽ നൃത്തം ചെയ്ത് വധു സർപ്രൈസ് കൊടുക്കുന്നതും എല്ലാം ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ, നൃത്തം ചെയ്യാനായി ഗാനം തെരഞ്ഞെടുക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ, പണിപാളുമെന്നാണ് അടുത്തിടെ നടന്ന ഒരു ഇറാഖി വിവാഹം(Wedding) കാണിച്ച് തരുന്നത്. വിവാഹാവസരത്തിൽ പ്രകോപനപരമായ ഒരു സിറിയൻ ഗാനം(Syrian song) കേൾപ്പിച്ചുവെന്ന കാരണത്താൽ വരൻ വധുവിനെ വിവാഹമോചനം ചെയ്യുകയായിരുന്നു. പാട്ടുകാരൻ ലാമിസ് കാ(Lamis Kan)ന്റെ 'എനിക്കാണ് ആധിപത്യം', 'ഞാൻ നിങ്ങളെ നിയന്ത്രിക്കും' എന്ന് വിവർത്തനം ചെയ്യാവുന്ന സിറിയൻ ഗാനമാണ് വരനെ അരിശം കൊള്ളിച്ചത്. വിവാഹത്തിന് വധു ഗാനം പ്ലേ ചെയ്തതിന് പുറമേ, പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയും കൂടി ചെയ്‌തു. ഇതോടെ വരൻ മാത്രമല്ല, വരന്റെ വീട്ടുകാരും രോഷാകുലരായി.

തുടർന്ന്, ഇരുകുടുംബങ്ങളും തമ്മിൽ വലിയ തർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ വരൻ ദേഷ്യം സഹിക്കാനാകാതെ വിവാഹവേദിയിൽ വച്ച് തന്നെ വധുവിനെ വിവാഹമോചനം ചെയ്യുകയായിരുന്നു. ബാഗ്ദാദിലാണ് സംഭവം. പാട്ടിന്റെ ആദ്യഭാഗം വിവർത്തനം ചെയ്യുമ്പോൾ, “എനിക്കാണ് ആധിപത്യം, എന്റെ കർശനമായ നിയമങ്ങളാൽ നിങ്ങളെ ഞാൻ ഭരിക്കും" എന്നിങ്ങനെയുള്ള അർത്ഥങ്ങളാണ് വരുന്നത്. “നീ എന്റെ പഞ്ചാര തുണ്ടാണ്. നീ എന്നോടുകൂടെയുള്ളിടത്തോളം നീ എന്റെ കൽപ്പനയിൽ നടക്കും; ഞാൻ അഹങ്കാരിയാണ്, ഞാൻ അഹങ്കാരിയാണ്" ഇങ്ങനെയാണ് ഗാനത്തിന്റെ വരികൾ പോകുന്നത്.  

എന്നാൽ, ഈ വരികളുടെ പോക്ക് വരന് ഇഷ്ടമായില്ല. ഇത്തരത്തിലുള്ള ഒരു ഗാനം കേൾപ്പിക്കാനും, അതിനനുസരിച്ച് നൃത്തം വയ്ക്കാനും ശ്രമിച്ച വധു ഒരു അഹങ്കാരിയാണെന്ന് വരൻ അഭിപ്രായപ്പെട്ടു.  ഈ മനോഭാവമുള്ള ഒരുത്തിയെ തനിക്ക് വേണ്ടെന്നും അയാൾ വേദിയിൽ പറഞ്ഞു. അങ്ങനെ അയാൾ വധുവിനെ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇതുപോലുള്ള സിറിയൻ ഗാനങ്ങൾ മൂലം വിവാഹം മുടങ്ങിയ വേറെയും സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. 2021--ൽ, ഒരു ജോർദാനിയൻ വരൻ അവരുടെ വിവാഹ ആഘോഷത്തിനിടെ പ്രകോപനപരയമായ ഒരു പാട്ടിനനുസരിച്ച് വധു ചുവടുകൾ വെച്ചു എന്നാരോപിച്ച് വധുവിനെ ഉപേക്ഷിക്കുകയുണ്ടായി.  

മറ്റൊരു സംഭവത്തിൽ, ലെബനനിൽ 'ഐ ലവ് യു ഡോങ്കി' എന്ന ഗാനം കാരണം വിവാഹത്തിന് വധുവരന്മാർ തല്ലിപ്പിരിഞ്ഞ ഒരു സംഭവവും  ഉണ്ടായിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിവാഹച്ചടങ്ങിൽ ഭാര്യ പാട്ടിന് ചുവടുകൾ വെച്ചതിനെ തുടർന്ന് വരൻ വിവാഹമോചനം നേടുകയായിരുന്നു. അടുത്ത പാട്ടിൽ ഒരു സർപ്രൈസുണ്ടെന്ന് അവൾ പറഞ്ഞപ്പോൾ, അത് ഇത്രയ്ക്ക് വലിയ ഒന്നാകുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് വരൻ പറഞ്ഞു. തനിക്ക് ഒരു കഴുതയെ ഇഷ്ടമാണെന്ന് പറയുന്ന ആ ഗാനം കേട്ടപ്പോൾ തനിക്ക് വലിയ ദേഷ്യം തോന്നിയെന്നും ഉടൻ തന്നെ വധുവിനെ വിവാഹമോചനം ചെയ്യുകയായിരുന്നുവെന്നും വരൻ പറഞ്ഞു.


 

PREV
Read more Articles on
click me!

Recommended Stories

മോഷ്ടിക്കപ്പെട്ട പണം തിരികെ വേണ്ടെന്ന് പറഞ്ഞെങ്കിലും താൻ മകനെ ഒരു മോഷ്ടാവായല്ല വളർത്തിയതെന്നായിരുന്നു ആ അമ്മയുടെ മറുപടി, വീഡിയോ
യേശുക്രിസ്തുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ടൂറിൻ ആവരണത്തിൽ 38.7% ഇന്ത്യൻ ഡിഎൻഎ; പഠനം