കഴിഞ്ഞ 45 വർഷങ്ങളായി കൈ താഴ്ത്തിയിട്ടില്ല, അപൂർവ ജീവിതവുമായി ഒരു മനുഷ്യൻ

Published : Nov 02, 2022, 12:31 PM IST
കഴിഞ്ഞ 45 വർഷങ്ങളായി കൈ താഴ്ത്തിയിട്ടില്ല, അപൂർവ ജീവിതവുമായി ഒരു മനുഷ്യൻ

Synopsis

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ലോകസമാധാനത്തിന് വേണ്ടി ആ​ഗ്രഹിക്കുന്നു എന്നും ഈ കൈഉയർത്തിപ്പിടിച്ചിരിക്കുന്നത് അത് കൂടി കാണിക്കുന്നു എന്നും പറയുകയുണ്ടായി. 

ഭക്തിയുടെ പേരിലെന്നും പറഞ്ഞ് പലരും പല വിചിത്രങ്ങളായ കാര്യങ്ങളും ചെയ്യുന്നത് നാം കാണാറുണ്ട്. എന്നാൽ, ഇവിടെ ഒരാൾ ചെയ്യുന്ന കാര്യം അതിവിചിത്രം എന്ന് പറയേണ്ടി വരും. ഒരു സന്യാസിയുടെ ജീവിതം തെരഞ്ഞെടുത്തിരിക്കുന്ന ഈ മനുഷ്യൻ കഴിഞ്ഞ 40 വർഷങ്ങളിലധികമായി തന്റെ കൈ താഴ്ത്തിയിട്ടില്ലത്രെ. 

അമർ ഭാരതി എന്നാണ് അദ്ദേഹത്തിന്റെ പേര്. നേരത്തെ ഒരു ബാങ്ക് ജോലിക്കാരനായിരുന്ന അമർ ഭാരതി പിന്നീട് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു. ഒരു വിദേശിയോട് അദ്ദേഹം തന്റെ ഭക്തിയെ കുറിച്ചും കൈ താഴ്ത്താത്തതിനെ കുറിച്ചുമെല്ലാം പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. വളരെ വർഷങ്ങൾക്ക് മുമ്പ് പകർത്തിയിരിക്കുന്നതാണ് ഈ വീഡിയോ. അതിൽ 10 വർഷമായി താൻ കൈതാഴ്ത്തിയിട്ടില്ല എന്നാണ് ഭാരതി പറയുന്നത്. 

വീഡിയോയിൽ ഒരു ടെന്റിലിരുന്നാണ് ഭാരതി വിദേശിയോട് സംസാരിക്കുന്നത്. അതിൽ, തന്റെ ദൈവമായ ശിവനോടുള്ള ഭക്തി കാരണമാണ് താൻ കൈതാഴ്ത്താത്തത് എന്നാണ് ഭാരതി പറയുന്നത്. എപ്പോഴും കൈ ഇങ്ങനെ തന്നെ വയ്ക്കാനാണ് താൻ ആ​ഗ്രഹിക്കുന്നത്. ഉറക്കത്തിൽ പോലും താൻ കൈ താഴ്ത്താറില്ല എന്നാണ് ഭാരതി പറയുന്നത്. വീഡിയോയിൽ തന്റെ കൈക്ക് ഇപ്പോൾ യാതൊരു വേദനയോ അസ്വസ്ഥതയോ ഇല്ലായെന്നും ഭാരതി വിശദീകരിക്കുന്നു. 

ഭാര്യയും കുടുംബവും ഒക്കെ ആയി സാധാരണ ജീവിതം ജീവിച്ച ഒരു ബാങ്ക് ജോലിക്കാരനായിരുന്നു ഭാരതി. എന്നാൽ, പെട്ടെന്ന് ഒരു ദിവസം തനിക്ക് വെളിപാട് കിട്ടി എന്നും താൻ ആ ജീവിതം ഉപേക്ഷിച്ചു കൊണ്ട് സന്യാസജീവിതം തെരഞ്ഞെടുക്കുക ആയിരുന്നു എന്നും അമർ ഭാരതി പറയുന്നു. 

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ലോകസമാധാനത്തിന് വേണ്ടി ആ​ഗ്രഹിക്കുന്നു എന്നും ഈ കൈഉയർത്തിപ്പിടിച്ചിരിക്കുന്നത് അത് കൂടി കാണിക്കുന്നു എന്നും പറയുകയുണ്ടായി. 

ഏതായാലും, ഇപ്പോൾ റെഡ്ഡിറ്റിൽ പങ്കിട്ടിരിക്കുന്ന ഈ വീഡ‍ിയോ നിരവധി പേർ കാണുകയും അതിന് കമന്റുകളിടുകയും ചെയ്യുന്നുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!