രാത്രിയിൽ വീട്ടിൽ നിന്നും തട്ടലും മുട്ടലും അപരിചിതമായ ശബ്ദങ്ങളും, മൂന്നുമാസത്തോളം ഒളിച്ചുകഴിഞ്ഞ് അപരിചിതൻ

Published : Aug 19, 2023, 01:31 PM IST
രാത്രിയിൽ വീട്ടിൽ നിന്നും തട്ടലും മുട്ടലും അപരിചിതമായ ശബ്ദങ്ങളും, മൂന്നുമാസത്തോളം ഒളിച്ചുകഴിഞ്ഞ് അപരിചിതൻ

Synopsis

പൊലീസ് ഇയാളെ കൊണ്ടുപോയി എങ്കിലും അതിന് ശേഷവും മനസമാധാനമായി ഉറങ്ങാൻ സാധിച്ചില്ല എന്ന് ആഷ്‍ലി പറഞ്ഞു.

വീട് എല്ലാവർക്കും പ്രിയപ്പെട്ട ഇടമാണ്. എവിടെ സമാധാനം കിട്ടിയില്ലെങ്കിലും വീട്ടിലെത്തുമ്പോൾ അൽപം സമാധാനത്തോടെ ഇരിക്കണം എന്ന് ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിപ്പോൾ സ്വന്തം വീടായാലും വാടക വീടായാലും. സമാധാനമായി സമയം ചെലവിടാൻ, സമാധാനമായി ഒന്നുറങ്ങാൻ കൊതിച്ചാണ് പലരും ജോലി കഴിഞ്ഞും മറ്റും വീട്ടിൽ എത്തുന്നത്. എന്നാൽ, എല്ലാ ദിവസവും രാത്രിയിൽ വീട്ടിൽ നിന്നും തട്ടലും മുട്ടലും അപരിചിതമായ ശബ്ദങ്ങളും കേട്ടാൽ എന്താവും സ്ഥിതി? 

അതുപോലെ സംഭവിച്ചിരിക്കുന്നത് കാലിഫോർണിയയിൽ നിന്നുമുള്ള ഒരു സ്ത്രീക്കാണ്. ആഷ്ലി ഗാർഡിനോ എന്ന സ്ത്രീയാണ് വീട്ടിൽ നടന്ന തികച്ചും വിചിത്രമായ സംഭവങ്ങൾ ടിക്ടോക്കിലൂടെ പങ്ക് വച്ചത്. അവരുടെ വീടിന്റെ ബേസ്മെന്റിൽ മൂന്ന് മാസത്തോളമാണ് ഒരു അപരിചിതൻ ഒളിച്ച് കഴിഞ്ഞത്. ആദ്യം ആഷ്ലി കരുതിയിരുന്നത് വീടിന്റെ മുകൾ ഭാ​ഗത്ത് നിന്നുമാണ് ശബ്ദം കേൾക്കുന്നത് എന്നാണ്. എന്നാൽ, ഒരു ദിവസം ഒരു കൈ വീടിന്റെ ബേസ്മെന്റിലെ ഒരു ദ്വാരത്തിൽ നിന്നും പുറത്ത് വരുന്നത് കണ്ടതോടെയാണ് ആഷ്‍ലിക്ക് കാര്യം മനസിലായത്. അവർ പേടിച്ച് വിറച്ചുപോയി. പിന്നാലെ, പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ കൊണ്ടുപോവുകയായിരുന്നു. 

പിന്നീട്, ഇയാൾ ജയിലിൽ ആയിരുന്നു, പരോളിൽ ഇറങ്ങിയപ്പോഴാണ് തന്റെ വീട്ടിൽ കഴിഞ്ഞത്. നേരത്തെയും പലരുടേയും വീടുകളിൽ ഇതുപോലെ കഴിഞ്ഞിട്ടുണ്ട്. ഇയാൾ മയക്കുമരുന്നിന് അടിമയാണ് എന്നും ആഷ്ലി വ്യക്തമാക്കി. പൊലീസ് ഇയാളെ കൊണ്ടുപോയി എങ്കിലും അതിന് ശേഷവും മനസമാധാനമായി ഉറങ്ങാൻ സാധിച്ചില്ല എന്ന് ആഷ്‍ലി പറഞ്ഞു. 60 മില്ല്യൺ ആളുകളാണ് ടിക്ടോക്കിൽ വീഡിയോ കണ്ടത്. പലരും സമാനമായ കമന്റുകളാണ് വീഡിയോയ്ക്ക് നൽകിയത്. മാസങ്ങൾ ഒരാൾ നമ്മുടെ വീട്ടിൽ ഒളിച്ചു താമസിച്ചിരുന്നു എന്ന് അറിഞ്ഞാൽ എങ്ങനെയാണ് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുക എന്ന് പലരും ചോദിച്ചു. 

 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ