ഉപയോഗിച്ച ചെരുപ്പുകള്‍ 'മണക്കണം', വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് ഒരു മാസം തടവ്

Published : Oct 23, 2024, 07:04 PM IST
ഉപയോഗിച്ച ചെരുപ്പുകള്‍ 'മണക്കണം', വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് ഒരു മാസം തടവ്

Synopsis

മറ്റുള്ളവര്‍ ഉപയോഗിച്ച ശേഷം ഊരിവച്ചിരിക്കുന്ന ചെരുപ്പുകള്‍ മണക്ക് അതില്‍ നിന്നും ലൈംഗികാനന്ദം കണ്ടെത്തുകയായിരുന്നു യുവാവ് ചെയ്തിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. 


രു വ്യക്തിക്ക് കാലുകളിൽ നിന്നോ, അതോ ആരെങ്കിലും ഉപയോഗിച്ച ചെരിപ്പുകളിൽ നിന്നോ ഒരുതരം ആനന്ദമോ ഉത്തേജനമോ ലഭിക്കുന്ന അവസ്ഥയെ ഫൂട്ട് ഫെറ്റിഷ് (foot fetish) എന്നാണ് വിളിക്കുന്നത്. നിരുപദ്രവമെന്ന് തോന്നാമെങ്കിലും ഒരുതരം ലൈംഗികാനന്ദമായാണ് ഇന്ന് ഇതിനെ കണക്കാക്കുന്നത്. ഇത്തരത്തില്‍ ഫൂട്ട് ഫെറ്റിഷിൽ താത്പര്യമുള്ള ഒരു 28 -കാരന്‍ അല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായി. പിന്നാലെ ഒരു മാസം തടവ് ശിക്ഷയും.

വടക്കൻ ഗ്രീസിലെ സിന്ദോസ് എന്ന നഗരത്തില്‍ ഒക്ടോബർ 8 -നാണ് സംഭവം. അന്ന് പുലർച്ചെ അയല്‍വാസിയുടെ വീടിന് പുറത്ത് ഉപയോഗിച്ച ശേഷം ഊരിവച്ച ചെരിപ്പുകള്‍ ഇയാള്‍ മണത്ത് നോക്കുന്നത് കണ്ടവരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്, കേള്‍ക്കുന്നവര്‍ക്ക് പുതുമതോന്നാമെങ്കിലും അയല്‍വാസികള്‍ക്ക് ഇയാളുടെ പ്രവര്‍ത്തി മൂലം സഹികെട്ട് ഇരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇയാൾ ഇത്തരത്തില്‍ വിചിത്രമായി പെരുമാറുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീടുകളിലേക്ക് അതിക്രമിച്ച് കടക്കുന്ന ഇയാള്‍ മറ്റ് വസ്കുക്കളെ സ്പര്‍ശിക്കുക പോലുമില്ല. എന്നാല്‍, ചെരുപ്പുകള്‍ ഇയാളുടെ ദൌർബല്യമാണ്. ഓരോ തവണ ഇയാല്‍ വീടുകളിലേക്ക് അത്രക്രമിച്ച് കയറുന്നതും ഈയൊരു ഉദ്ദേശത്തില്‍ മാത്രം, മറ്റുള്ളവരുടെ 'ചെരുപ്പുകള്‍ മണക്കുക'. 

യുദ്ധത്തിനില്ലെന്ന് വിശ്വസിപ്പിച്ച സിൻവർ, ഇസ്രായേലിനായി ഒരുക്കിയത്

ഇയാള്‍ ഒരിക്കല്‍ പോലും ആരോടും മോശമായി പെരുമാറുകയോ അക്രമാസക്തനാവുകയോ ചെയ്തിട്ടില്ലെന്നും അയാള്‍വാസികള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ചെരുപ്പുകള്‍ക്കായി ഇയാൾ വീടുകളിലേക്ക് അതിക്രമിച്ച് കയറുന്നത് പ്രശ്നകരമാണെന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു മനോവൈകല്യം ഇയാള്‍ക്കുള്ളത് വീട്ടുകാര്‍ക്കും അറിയാം. എന്നാല്‍, ഈ പ്രവര്‍ത്തിയില്‍ നിന്നും അയാളെ വിലക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് അയല്‍വാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഫോണെടുക്കാന്‍ തിരിഞ്ഞു, വീണത് പാറയിടുക്കില്‍, തലകീഴായി കിടന്നത് ഏഴ് മണിക്കൂര്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ഒടുവില്‍ കേസ് കോടതിയിലെത്തിയപ്പോള്‍, മറ്റുള്ളവര്‍ ഉപയോഗിച്ച ഷൂസുകള്‍ തന്നെ ഏങ്ങനെയാണ് ഇത്രയേറെ ആകര്‍ഷിക്കുന്നതെന്ന് തനിക്ക്  മനസ്സിലാകുന്നില്ലെന്ന് ഇയാൾ തുറന്നു സമ്മതിച്ചു. ആരെയും ഉപദ്രവിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും ഈ പെരുമാറ്റം പലപ്പോഴും തനിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും തനിക്ക് അത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ കോടതിയോട് തുറന്ന് സമ്മതിച്ചു. ഇതോടെ കോടതി ഇയാള്‍ക്ക് ഒരു മാസത്തെ തടവും നിർബന്ധിത തെറാപ്പിയും വിധിക്കുകയായിരുന്നു. 

വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച വധുവിനെ ചുമന്ന് സഹോദരന്‍; വീഡിയോ വൈറല്‍
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ