കൊടുംക്രൂരത; ഒരു വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത് 37 ജീവികളെ, വീട്ടുകാരന് മൃ​ഗങ്ങളെ വളർത്തുന്നതിൽ വിലക്ക്

Published : May 06, 2022, 10:41 AM IST
കൊടുംക്രൂരത; ഒരു വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത് 37 ജീവികളെ, വീട്ടുകാരന് മൃ​ഗങ്ങളെ വളർത്തുന്നതിൽ വിലക്ക്

Synopsis

അഞ്ച് മൃ​ഗങ്ങളെയും മൃ​ഗഡോക്ടറുടെ അടുത്തെത്തിച്ചു. എന്നാൽ, മിനിട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ രണ്ടെണ്ണം മരിച്ചു. ഒരെണ്ണം പിന്നീടും മരിച്ചു. 

ഒരു വീട്ടിൽ നിന്നും അവശനിലയിൽ കണ്ടെത്തിയത് 37 മൃ​ഗങ്ങളെ (37 animals). തുടർന്ന് വീട്ടുകാരനോട് അഞ്ച് വർഷത്തേക്ക് ഒരു ജീവിയേയും വളർത്താൻ പാടില്ലെന്ന് പറഞ്ഞിരിക്കുകയാണ്. ഇക്കാലം മുഴുവനും മൃ​ഗങ്ങളെ വളർത്തുന്നതിൽ നിന്നും ഇയാളെ കോടതി വിലക്കി. ലോവർ ഹേ(Lower Hey)യിൽ നിന്നുള്ള അലൻ പാക്കൻഹാം (Alan Packenham) എന്നയാളാണ് സ്വന്തം വീട്ടിൽ ജീവികളെ മോശം അവസ്ഥയിൽ പാർപ്പിച്ചിരുന്നത്. ആർഎസ്പിസിഎ നടത്തിയ പരിശോധനയിൽ ​ഗുരുതരാവസ്ഥയിലുള്ള മൂന്ന് പൂച്ചക്കുട്ടികളെയും നാല് ചത്ത പാമ്പുകളെയും കണ്ടെത്തി. 

വളരെ മോശവും വൃത്തിഹീനവുമായ അവസ്ഥയിലായിരുന്നു മൃ​ഗങ്ങളുണ്ടായിരുന്നത്. പാമ്പുകളെ കിടപ്പുമുറിയിൽ ചത്ത് അഴുകിയ നിലയിലാണ് കണ്ടത് എന്നും ആർഎസ്പിസിഎ പറയുന്നു. 39 -കാരനായ പാക്കൻഹാമിന് 16 ആഴ്ചത്തെ തടവ് ശിക്ഷയും ലഭിച്ചു. 

20 പൂച്ചകൾ, മൂന്ന് പൂച്ചക്കുട്ടികൾ, നാല് നായ്ക്കൾ, മൂന്ന് വെള്ളക്കീരികൾ, രണ്ട് മത്സ്യങ്ങൾ, അഞ്ച് പാമ്പുകൾ എന്നിവയെയാണ് ഇൻസ്പെക്ടർമാർ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീട്ടിലാകെയും ചപ്പുചവറുകളും വിസർജ്ജ്യങ്ങളുമായിരുന്നു. കുളിമുറിയിലായിരുന്നു രണ്ട് പൂച്ചകളെ കണ്ടെത്തിയത്. തുറന്ന ഡ്രോയറിൽ മൂന്ന് പൂച്ചക്കുട്ടികളെയും കണ്ടെത്തി. ചെള്ളുകൾ നിറഞ്ഞ നിലയിലായിരുന്നു ഇവയെ കണ്ടെത്തിയത്. 

അഞ്ച് മൃ​ഗങ്ങളെയും മൃ​ഗഡോക്ടറുടെ അടുത്തെത്തിച്ചു. എന്നാൽ, മിനിട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ രണ്ടെണ്ണം മരിച്ചു. ഒരെണ്ണം പിന്നീടും മരിച്ചു. മൂന്ന് ജർമ്മൻ ഷെപ്പേർഡുകളിൽ രണ്ടെണ്ണം ഒരു സങ്കരയിനം നായക്കൊപ്പം പാർപ്പിച്ച നിലയിലായിരുന്നു. വെള്ളക്കീരിയെ തികച്ചും വൃത്തിഹീനമായൊരു മുയൽക്കൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്. അവയുടെ ദേഹത്ത് നിറയെ ചെള്ളുകളായിരുന്നു. പൂച്ചകളെയും നായ്ക്കളെയും ആർഎസ്പിസിഎ മൃഗങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വെള്ളക്കീരിയേയും പാമ്പിനെയും പ്രത്യേകം റെസ്ക്യൂ സെന്ററുകളിലേക്കും കൊണ്ടുപോയി. 

മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് അഞ്ച് വർഷത്തേക്ക് പാക്കൻഹാമിനെ വിലക്കി. മൃഗങ്ങൾക്ക് അനാവശ്യമായ കഷ്ടപ്പാടുകൾ ഉണ്ടാക്കിയതിനും മൃഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനും ലിവർപൂൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാൾക്കെതിരെ ചുമത്തിയ കുറ്റം തെളിഞ്ഞു. 

മൃഗങ്ങളെ പരിശോധിച്ച ഒരു മൃഗഡോക്ടർ, ഇത്രയും അധികം മൃഗങ്ങളെ പരിപാലിക്കാൻ നിരവധി സന്നദ്ധപ്രവർത്തകരുടെ സഹായവും രണ്ട് മുഴുവൻ സമയ ആനിമൽ വർക്കേഴ്സും വേണ്ടിവരുമെന്നാണ് പറഞ്ഞത്. പാക്കൻഹാം ചെയ്‍ത ദ്രോഹത്തിൽ നിന്നും ഈ മൃ​ഗങ്ങൾ മുക്തരാവാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാം എന്നും അവർ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ