ആദ്യം ഹോട്ടലിലും ബാറിലും പോയി, വീട്ടിലെത്തിച്ചു, കൊലപാതക ഡെക്യുമെന്ററി കണ്ടു, 19 -കാരിയെ ക്രൂരമായി കൊന്നുകളഞ്ഞു

Published : Jun 08, 2025, 07:28 PM IST
crime scene

Synopsis

കോടതിയിൽ ഇയാളുടെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങൾ കാണിക്കവെ പലരും വിറക്കുകയും അസ്വസ്ഥരാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ആദ്യ ഡേറ്റിൽ 19 -കാരിയായ വിദ്യാർത്ഥിനിയെ കൊന്ന വിസ്കോൺസിൻ സ്വദേശി കുറ്റക്കാരനാണ് എന്ന് കണ്ടെത്തി. ഇരുവരും കൂടി നെറ്റ്ഫ്ലിക്സിൽ ഏകദേശം സമാനമായ ഡോക്യുമെന്ററി കണ്ടതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

2024 ഏപ്രിലിലാണ് ക്രിമിനൽ ജസ്റ്റിസ് വിദ്യാർത്ഥിനിയായ സേഡ് കാർലീന റോബിൻസണെ 34 വയസ്സുള്ള മാക്സ്വെൽ ആൻഡേഴ്സൺ ഡിന്നറ്‍ ഡേറ്റിന് വിളിക്കുന്നതും പിന്നീട്

കൊലപ്പെടുത്തുന്നതും. ആദ്യം ഇരുവരും കൂടി ഒരു റെസ്റ്റോറന്റിലേക്കും ബാറിലേക്കുമാണ് പോയത്. പിന്നാലെ അവളെ ആൻഡേഴ്സൺ മിൽവാക്കിയിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിനുശേഷം അവളെ ആരും ജീവനോടെ കണ്ടില്ല.

പിറ്റേന്ന് കാർലീന അവൾ ജോലി ചെയ്യുന്ന പിസ റെസ്റ്റോറന്റിൽ എത്തിയിരുന്നില്ല. പിന്നാലെയാണ് അവളെ കാണാനില്ല എന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് അവളുടെ വീട്ടിലടക്കം അന്വേഷിച്ചു. എന്നാൽ, ഒരു വിവരവും കിട്ടിയില്ല. എന്നാൽ പിന്നീട്, ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇട്ടിരിക്കുന്ന മനുഷ്യശരീരഭാ​ഗങ്ങളിൽ കണ്ടെത്തിയ കാലിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ അത് കാർലീനയുടേതാണ് എന്ന് കണ്ടെത്തി. പിന്നീട് കൊലപാതകം നടത്തിയത് ആൻഡേഴ്സണാണ് എന്ന് കണ്ടെത്തുകയായിരുന്നു.

Love, Death & Robots എന്ന സീരീസാണ് ഇയാൾ കാർലീനയ്ക്കൊപ്പം കണ്ടത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകം നടത്തിയത് ഇയാളാണ് എന്നതിന് തെളിവുകൾ കിട്ടി. കാർലീനയുടെ മുറിച്ചുമാറ്റിയ ശരീരഭാ​ഗവുമായി നിൽക്കുന്ന ചിത്രമടക്കം ഇയാളുടെ ഫോണിലുണ്ടായിരുന്നു. അത് ഡിലീറ്റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

കോടതിയിൽ ഇയാളുടെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങൾ കാണിക്കവെ പലരും വിറക്കുകയും അസ്വസ്ഥരാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഇയാൾ മാസങ്ങളോളം ഇങ്ങനെ ഒരു കൊലപാതകം പ്ലാൻ ചെയ്തശേഷമാണ് അത് നടപ്പിലാക്കിയത് എന്നാണ് കരുതുന്നത്. ജീവപര്യന്തം തടവാണ് ഇയാൾക്ക് അനുഭവിക്കേണ്ടി വരിക.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്