103 -ാമത്തെ വയസ്സിലും താരമാണ്, വേള്‍ഡ് അത്ലെറ്റിക്സില്‍ ഗോള്‍ഡ് നേടി മുത്തശ്ശി

Published : Apr 08, 2019, 03:49 PM ISTUpdated : Apr 08, 2019, 03:51 PM IST
103 -ാമത്തെ വയസ്സിലും താരമാണ്, വേള്‍ഡ് അത്ലെറ്റിക്സില്‍ ഗോള്‍ഡ് നേടി മുത്തശ്ശി

Synopsis

ഇത് ആദ്യത്തെ വിജയമൊന്നുമല്ല കൗറിന്. കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100-104 വയസ്സിലുള്ളവരുടെ 200 മീറ്റര്‍ ഓട്ടമത്സരത്തിലും കൗര്‍ സ്വര്‍ണം നേടിയിരുന്നു. 

വയസൊക്കെ വെറും നമ്പര്‍ മാത്രമാണെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ മുത്തശ്ശി. 103 വയസ്സുള്ള മാന്‍കൗര്‍ പോളണ്ടില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലെറ്റിക്സില്‍ ഷോട്ട് പുട്ടില്‍ ഗോള്‍ഡ് നേടിയ ആളാണ്. 

ഈ പ്രായത്തിലും മാന്‍ കൗര്‍ പറയുന്നത്, 'എനിക്ക് ഇനിയും ഇനിയും വിജയിക്കണം. വിജയം നേടിയതോടെ താന്‍ വളരെ ഹാപ്പിയാണ്' എന്നാണ്. 'സര്‍ക്കാര്‍ തനിക്ക് യാതൊരുവിധ സഹായങ്ങളും തന്നിട്ടില്ല. പക്ഷെ, അതൊന്നും വിഷയമല്ല. ഈ വിജയം തനിക്ക് സന്തോഷം തന്നിരിക്കുന്നു' -മാന്‍ കൗര്‍ പറയുന്നു. 

ഇത് ആദ്യത്തെ വിജയമൊന്നുമല്ല കൗറിന്. കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100-104 വയസ്സിലുള്ളവരുടെ 200 മീറ്റര്‍ ഓട്ടമത്സരത്തിലും കൗര്‍ സ്വര്‍ണം നേടിയിരുന്നു. 

93 -ാമത്തെ വയസ്സിലാണ് കൗര്‍ ഓട്ടം തുടങ്ങുന്നത്. മകന്‍ ഗുരുദേവ് സിങ്ങായിരുന്നു ഇതിന് പ്രചോദനം. ' അമ്മയ്ക്ക് ഇപ്പോള്‍ യാതൊരുവിധ പ്രശ്നവുമില്ല. കാല്‍മുട്ടിന് പ്രശ്നമില്ല, ഹൃദയസംബന്ധമായ പ്രശ്നമില്ല. അതുകൊണ്ട് ഓടിത്തുടങ്ങൂ എന്ന് മകനാണ് പറയുന്നത്. ' അങ്ങനെ ഓടിത്തുടങ്ങി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനുള്ള പരിശീലനവും തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം മാന്‍ കൗര്‍ ഓടും. ഓടുമെന്ന് മാത്രമല്ല പരിചയക്കാരായ പ്രായമായ സ്ത്രീകളെ കൂടി തനിക്കൊപ്പം വിളിക്കുകയും ചെയ്യും കൗര്‍. അതുപോലെ കൃത്യമായ ഭക്ഷണശീലവും പിന്തുടരുന്നു. തങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു എന്നതുപോലെ തന്നെ വീട്ടിലെ കുട്ടികളേയും വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കൗര്‍ ശ്രദ്ധിക്കുന്നുണ്ട്.

ഏതായാലും പ്രായമൊക്കെ വെറും നമ്പറല്ലേ, എന്നു പറയുന്നതില്‍ കാര്യമുണ്ട് എന്ന് തെളിഞ്ഞില്ലേ.. 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു