2 കോടി ശമ്പളം കിട്ടുന്ന മെറ്റയിലെ ജോലി ഉപേക്ഷിച്ച് 40 -കാരൻ, പണം മാത്രമല്ല എല്ലാം

Published : Aug 23, 2026, 02:57 PM IST
working man

Synopsis

മെറ്റ വിടുന്നതിന് മുമ്പ് തന്നെ മികച്ചൊരു ടെക് കരിയർ ജേസൺ കെട്ടിപ്പടുത്തിരുന്നു. രണ്ട് വർഷം എട്സിയിൽ ജോലി ചെയ്ത അദ്ദേഹം, ഫേസ്ബുക്ക് ഏറ്റെടുത്ത ഒരു ടെക് കമ്പനി സ്ഥാപിക്കുകയും പിന്നീട് മെറ്റയിൽ പ്രൊഡക്റ്റ് ലീഡറായി പ്രവർത്തിക്കുകയും ചെയ്തു.

ആറക്ക ശമ്പളം കിട്ടുന്ന, ആരും കൊതിക്കുന്ന ടെക്നോളജി മേഖലയിലെ ജോലി ഉപേക്ഷിക്കുക എന്നത് വലിയ റിസ്കാണല്ലേ? എന്നാൽ, ജേസൺ ഷെൻ എന്ന യുവാവ് ആ വലിയ റിസ്കെടുക്കുക തന്നെ ചെയ്തു. അതിന് കാരണം മറ്റൊന്നുമായിരുന്നില്ല. ജേസണെ സംബന്ധിച്ച് വെറും സാമ്പത്തിക സുരക്ഷിതത്വം മാത്രമായിരുന്നില്ല പ്രധാനം. മെറ്റയിൽ ഏകദേശം മൂന്ന് വർഷത്തോളം ജോലി ചെയ്തതിന് ശേഷം, സ്റ്റാർട്ടപ്പ് സ്ഥാപകരെ കോച്ചിംഗ് ചെയ്യുന്ന ഒരു കരിയർ കെട്ടിപ്പടുക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച്, ശമ്പളവും ബോണസുമായി പ്രതിവർഷം ഏകദേശം 2,50000 ഡോളർ (ഏകദേശം 2 കോടി രൂപയോളം) വാങ്ങിയിരുന്ന 40 കാരനായ ജേസൺ ഷെൻ 2023 ജൂണിലാണ് മെറ്റ വിട്ടത്. ഇതിനുമുമ്പ് തന്നെ അദ്ദേഹം സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് പാർട്ട് ടൈം ആയി കോച്ചിംഗ് നൽകി വന്നിരുന്നു. പിന്നീട് 2024-ൽ ഇത് 'റിഫാക്ടർ ലാബ്സ്' ബിസിനസ്സ് ആയി മാറ്റുകയായിരുന്നു.

മെറ്റ വിടുന്നതിന് മുമ്പ് തന്നെ മികച്ചൊരു ടെക് കരിയർ ജേസൺ കെട്ടിപ്പടുത്തിരുന്നു. രണ്ട് വർഷം എട്സിയിൽ ജോലി ചെയ്ത അദ്ദേഹം, ഫേസ്ബുക്ക് ഏറ്റെടുത്ത ഒരു ടെക് കമ്പനി സ്ഥാപിക്കുകയും പിന്നീട് മെറ്റയിൽ പ്രൊഡക്റ്റ് ലീഡറായി പ്രവർത്തിക്കുകയും ചെയ്തു. കഴിവുള്ള സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ആസ്വദിച്ചിരുന്നുവെങ്കിലും, ആ ജോലി ക്രമേണ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി.

താൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ജോലി തനിക്ക് പണം തന്ന ജോലി ആയിരുന്നില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സഹപ്രവർത്തകർക്ക് മാർ​ഗനിർദ്ദേശം നൽകുക, വർക്ക്ഷോപ്പുകൾ നടത്തുക, ആളുകളെ വളരാൻ സഹായിക്കുക എന്നിവയെല്ലാം ആസ്വദിച്ച് ചെയ്ത ജോലികളായിരുന്നു. ഇത് അദ്ദേഹത്തെ എക്സിക്യൂട്ടീവ് കോച്ചിംഗിലേക്ക് നയിച്ചു.

കമ്പനി കെട്ടിപ്പടുക്കുന്ന കാലയളവിൽ ജീവിക്കാൻ ആവശ്യമായ തുകയ്ക്കായി ഏകദേശം 150,000 ഡോളർ മാറ്റിവെച്ച ശേഷമാണ് അദ്ദേഹം കോച്ചിംഗ് ബിസിനസ്സ് ആരംഭിച്ചത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ തന്റെ സ്ഥാപനം 369,000 ഡോളർ വരുമാനം ഉണ്ടാക്കിയതായി അദ്ദേഹം ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു. സ്വന്തമായി കമ്പനി നടത്തിയിട്ടും, താൻ ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്ന് ജേസൺ പറയുന്നു.

ഈ മാറ്റം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ഫിറ്റ്‌നസിനും ക്രിയേറ്റീവ് പ്രോജക്റ്റുകൾക്കും സമയം കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മകളെ പ്ലേഗ്രൗണ്ടിലേക്കോ സ്‌ട്രോളർ റണ്ണിനോ കൊണ്ടുപോകുന്നു. കൂടാതെ, ആഗ്രഹങ്ങളെക്കുറിച്ചും അർത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ഒരു പുസ്തകവും എഴുതുന്നുണ്ട്. മെറ്റയിൽ തുടർന്ന് കമ്പനി സ്റ്റോക്കുകൾ വാങ്ങിയിരുന്നെങ്കിൽ തനിക്ക് കോടികൾ കൂടി സമ്പാദിക്കാമായിരുന്നു എന്ന് ജേസൺ സമ്മതിക്കുന്നു. എന്നിരുന്നാലും, ആ ജോലി വിട്ടതിന് അതിന്റേതായ മൂല്ല്യം കിട്ടി എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

10 ഇഞ്ച് പിസ്സയ്ക്ക് പകരം ലഭിച്ചത് 7 ഇഞ്ച്; 10,520 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
117 -ാം ജന്മദിനം ആഘോഷമാക്കി എഥൽ മുത്തശ്ശി, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി